ml_tn/1ti/03/intro.md

2.3 KiB
Raw Permalink Blame History

1 തിമോഥെയോസ് 03 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

1 തിമോഥെയോസ് 3:16 മിക്കവാറും ഒരു ഗാനമോ, കവിതയോ, അല്ലെങ്കില്‍ ആദ്യകാല സഭ രേഖപ്പെടുത്തിയിരുന്നതും സകല വിശ്വാസികളും പരസ്പരം കൈമാറി കൊണ്ടിരുന്നതും ആയ പ്രധാന ഉപദേശങ്ങളുടെ ഒരു മത തത്വസംഹിതയോ ആയിരിക്കും.

മേലധ്യക്ഷന്മാരും മൂപ്പന്മാരും

സഭാ നേതാക്കന്മാരെ സൂചിപ്പിക്കുവാന്‍ വിവിധ നാമങ്ങള്‍ സഭ ഉപയോഗിക്കുന്നുണ്ട്. ചില നാമങ്ങളില്‍ മൂപ്പന്‍, ഇടയന്‍, മേലദ്ധ്യക്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. “മേലദ്ധ്യക്ഷന്‍” എന്ന പദം 1-2 വാക്യങ്ങളില്‍ ഉള്ള മൂല ഭാഷയുടെ അര്‍ത്ഥത്തെ പ്രതിഫലിപ്പിക്കുന്നു. പൌലോസ് 8ഉ 12ഉ വാക്യങ്ങളില്‍ സഭാ “ശുശ്രൂഷകന്മാര്‍” എന്ന വേറൊരു വിധത്തില്‍ ഉള്ള സഭാ നേതാവിനെ കുറിച്ച് പറയുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള മറ്റു പരിഭാഷാ വിഷമതകള്‍

സ്വഭാവ ഗുണ വിശേഷതകള്‍

ഈ അദ്ധ്യായത്തില്‍ സഭയില്‍ ഉള്ള മേലദ്ധ്യക്ഷന്‍ അല്ലെങ്കില്‍ സഭാ ശുശ്രൂഷകന് ഉണ്ടായിരിക്കേണ്ടതായ വിവിധ ഗുണ വിശേഷതകളുടെ പട്ടിക നല്‍കിയിരിക്കുന്നു. (കാണുക:rc://*/ta/man/translate/figs-abstractnouns)