ml_tn/1pe/front/intro.md

7.1 KiB

പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിന്‍റെ ആമുഖം

ഭാഗം 1: പൊതു ആമുഖം

1 പത്രോസ് എഴുതിയ ലേഖനത്തിന്‍റെ സംക്ഷേപം

1. ആമുഖം (1: 1-2) 1.വിശ്വാസികളുടെ  ദൈവീക രക്ഷയ്ക്കായുള്ള സ്തോത്രം (1: 3-2: 10) 1. ക്രിസ്തീയ ജീവിതം (2: 11-4: 11) 1. കഷ്ടതയിലും സ്ഥിരോത്സാഹമുള്ളവര്‍ ആകുവാന്‍ പ്രോത്സാഹിപ്പിക്കുന്നു (4: 12-5: 11) 1. സമാപനം (5: 12-14)

1 പത്രോസിന്‍റെ ലേഖനം ആരാണ് എഴുതിയത്? അപ്പൊസ്തലനായ പത്രോസ് ആണ് പത്രോസിന്‍റെ ഒന്നാം ലേഖനം എഴുതിയത്. ഏഷ്യാമൈനറിൽ ചിതറിപ്പാര്‍ക്കുന്ന വിജാതീയ ക്രിസ്ത്യാനികൾക്ക് അദ്ദേഹം ഈ കത്തെഴുതി.

പത്രോസിന്‍റെ ഒന്നാം ലേഖനം എന്താണ് സംവദിക്കുന്നത്?

“നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഇത് യഥാർത്ഥ കൃപയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുക” എന്ന ഉദ്ദേശ്യത്തോടെയാണ് പത്രോസ് ഈ ലേഖനം എഴുതിയത് (5:12). കഷ്ടത അനുഭവിക്കുമ്പോഴും ദൈവത്തെ അനുസരിക്കാൻ ക്രൈസ്തവരെ താൻ പ്രോത്സാഹിപ്പിക്കുന്നു. യേശു ഉടൻ മടങ്ങിവരുന്നതിനാൽ ഇത് ചെയ്യാൻ അവൻ അവരോടു പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്നവരോട് ക്രിസ്ത്യാനികൾ കാണിക്കേണ്ട വിധേയത്വത്തെക്കുറിച്ചും പത്രോസ് നിർദ്ദേശങ്ങൾ നൽകി.

ഈ പുസ്തകത്തിന്‍റെ തലക്കെട്ട് എങ്ങനെ വിവർത്തനം ചെയ്യണം?

വിവർത്തകർക്ക് ഈ പുസ്തകത്തെ അതിന്‍റെ പരമ്പരാഗത തലക്കെട്ടായ ""1 പത്രോസ്"" അല്ലെങ്കിൽ ""ഒന്നാം പത്രോസ്"" എന്ന് തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ""പത്രോസിന്‍റെ ആദ്യ ലേഖനം"" അല്ലെങ്കിൽ ""പത്രോസ് എഴുതിയ ആദ്യ ലേഖനം"" പോലുള്ള വ്യക്തതയുള്ള തലക്കെട്ട് അവർക്ക് തിരഞ്ഞെടുക്കാം. (കാണുക: rc://*/ta/man/translate/translate-names)

ഭാഗം 2: സുപ്രധാന മത-സാംസ്കാരിക ആശയങ്ങൾ

റോമക്കാര്‍ ക്രിസ്ത്യാനികളോട് ഏത് വിധമാണ് പെരുമാറിയത്?

ഈ ലേഖനം എഴുതുമ്പോൾ പത്രോസ് റോമിലായിരുന്നിരിക്കാം. റോമിന് ""ബാബിലോൺ"" എന്ന പ്രതീകാത്മക നാമം നൽകി (5:13). പത്രോസ് ഈ ലേഖനം എഴുതിയ കാലത്ത് റോമാക്കാർ ക്രിസ്ത്യാനികളെ കഠിനമായി പീഡിപ്പിച്ചിരുന്നു എന്ന് മനസ്സിലാക്കാം.

ഭാഗം 3: പ്രധാനപ്പെട്ട വിവർത്തന പ്രശ്നങ്ങൾ

ഏകവും ബഹുവചനവുമായ ""നിങ്ങൾ"", ഈ പുസ്തകത്തിൽ ""ഞാൻ"" എന്ന വാക്ക് പത്രോസിനെ സൂചിപ്പിക്കുന്നു, രണ്ട് സ്ഥലങ്ങൾ ഒഴികെ: [1 പത്രോസ് 1:16] (../01/16.md), [1 പത്രോസ് 2: 6] (../02/06.md). ""നിങ്ങൾ"" എന്ന വാക്ക് എല്ലായ്പ്പോഴും ബഹുവചനമാണ്, അത് പത്രോസിന്‍റെ വായനക്കാരെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

1 പത്രോസിന്‍റെ പുസ്തകത്തിലെ പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ്?

  • ""സത്യത്തോടുള്ള അനുസരണത്താൽ നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ ശുദ്ധമാക്കി. ഇത് ആത്മാർത്ഥമായ സഹോദരസ്നേഹത്തിന്‍റെ ഉദ്ദേശ്യത്തിനുവേണ്ടിയായിരുന്നു; അതിനാൽ ഹൃദയത്തിൽ നിന്ന് അന്യോന്യം സ്നേഹിക്കുക ”(1:22). യു‌എൽ‌ടി, യു‌എസ്‌ടി, മറ്റ് മിക്ക ആധുനിക ഭാഷാന്തരങ്ങളിലും ഈ രീതിയിൽ കാണപ്പെടുന്നു. ചില പഴയ പതിപ്പുകളില്‍ ഇങ്ങനെ വായിക്കുന്നു: ""ആത്മാർത്ഥമായ സഹോദരസ്‌നേഹത്തിന്‍റെ ഉദ്ദേശ്യത്തിനായി ആത്മാവിലൂടെ സത്യത്തെ അനുസരിക്കുന്നതിലൂടെ നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ ശുദ്ധരാക്കി, അതിനാൽ ഹൃദയത്തിൽ നിന്ന് പരസ്പരം സ്നേഹിക്കുക."" പ്രാദേശികമായി ബൈബിളിന്‍റെ വിവർത്തനം പൊതുവായി ഉപയോഗത്തിലുണ്ട് എങ്കില്‍, വിവർത്തകർ ആ പതിപ്പുകളെയും ഉപയോഗിക്കുന്നത് പരിഗണിക്കണം. അങ്ങനെയൊന്ന് ഇല്ലെങ്കിൽ, ആധുനിക രീതികള്‍ പിന്തുടരാൻ പരിഭാഷകരെ നിർദ്ദേശിക്കുന്നു.

(കാണുക: rc://*/ta/man/translate/translate-textvariants)