ml_tn/1pe/04/intro.md

24 lines
3.1 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# 1പത്രോസ്04 പൊതുവായ നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
ചില വിവർത്തനങ്ങൾ കാവ്യ ഭാഗങ്ങള്‍ വായിക്കാൻ എളുപ്പമാക്കുന്നതിന് ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിക്കുന്നു. യു‌എൽ‌ടിയില്‍ 4:18ല് പഴയനിയമ കവിതാ ഭാഗം ഉദ്ധരിച്ച് ഇപ്രകാരം ചെയ്തിരിക്കുന്നു.
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### അഭക്തരായ ജാതികള്‍
""ജാതികളുടെ"" എന്ന പദം യഹൂദന്മാരല്ലാത്ത അഭക്തരായ ആളുകളെ സൂചിപ്പിക്കുന്നു. ക്രിസ്ത്യാനികളായിത്തീർന്ന വിജാതീയര്‍ അതിൽ ഉൾപ്പെടുന്നില്ല. ""ഭോഗാസക്തി, മോഹാവേശം, മദ്യപാനം, വെറിക്കൂത്ത്, വിഗ്രഹാരാധനയുടെ അറപ്പുളവാക്കുന്ന പ്രവൃത്തികൾ"" എന്നിവ ഭക്തികെട്ട വിജാതീയരുടെ സ്വഭാവമോ രീതികളോ ആണ്.  (See: [[rc://*/tw/dict/bible/kt/godly]])
### രക്തസാക്ഷിത്വം
കഠിനമായ ഉപദ്രവം സഹിക്കുകയും വിശ്വാസത്തിനു വേണ്ടി ജീവ ത്യാഗത്തിനു തയ്യാറായിരിക്കുന്നവരോടാണ് പത്രോസ് ഈ വാക്കുകള്‍ പറയുന്നത് എന്ന് തോന്നുന്നു.
## ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റു വിവര്‍ത്തന പ്രശ്നങ്ങള്‍
### ""അങ്ങനെയാകട്ടെ"", ""ആരും ആകാതിരിക്കട്ടെ"", ""അവന്‍ ചെയ്യട്ടെ"", ""അവര്‍ ചെയ്യട്ടെ""
പത്രോസ് ഈ വാചകങ്ങൾ ഉപയോഗിച്ച് വായനക്കാർ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ പറയുന്നു. അവ ആജ്ഞകള്‍ പോലെയാണ്, കാരണം അവന്‍റെ വായനക്കാർ അനുസരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. എന്നാൽ ഇത് മറ്റുള്ളവർ ചെയ്യാൻ ആഗ്രഹിക്കുന്നതെന്താണെന്ന് ഒരു വ്യക്തിയോട് പറയുന്നതുപോലെ ആണ്.