ml_tn/1pe/04/intro.md

3.1 KiB
Raw Permalink Blame History

1പത്രോസ്04 പൊതുവായ നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ചില വിവർത്തനങ്ങൾ കാവ്യ ഭാഗങ്ങള്‍ വായിക്കാൻ എളുപ്പമാക്കുന്നതിന് ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിക്കുന്നു. യു‌എൽ‌ടിയില്‍ 4:18ല് പഴയനിയമ കവിതാ ഭാഗം ഉദ്ധരിച്ച് ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

അഭക്തരായ ജാതികള്‍

""ജാതികളുടെ"" എന്ന പദം യഹൂദന്മാരല്ലാത്ത അഭക്തരായ ആളുകളെ സൂചിപ്പിക്കുന്നു. ക്രിസ്ത്യാനികളായിത്തീർന്ന വിജാതീയര്‍ അതിൽ ഉൾപ്പെടുന്നില്ല. ""ഭോഗാസക്തി, മോഹാവേശം, മദ്യപാനം, വെറിക്കൂത്ത്, വിഗ്രഹാരാധനയുടെ അറപ്പുളവാക്കുന്ന പ്രവൃത്തികൾ"" എന്നിവ ഭക്തികെട്ട വിജാതീയരുടെ സ്വഭാവമോ രീതികളോ ആണ്.  (See: rc://*/tw/dict/bible/kt/godly)

രക്തസാക്ഷിത്വം

കഠിനമായ ഉപദ്രവം സഹിക്കുകയും വിശ്വാസത്തിനു വേണ്ടി ജീവ ത്യാഗത്തിനു തയ്യാറായിരിക്കുന്നവരോടാണ് പത്രോസ് ഈ വാക്കുകള്‍ പറയുന്നത് എന്ന് തോന്നുന്നു.

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റു വിവര്‍ത്തന പ്രശ്നങ്ങള്‍

""അങ്ങനെയാകട്ടെ"", ""ആരും ആകാതിരിക്കട്ടെ"", ""അവന്‍ ചെയ്യട്ടെ"", ""അവര്‍ ചെയ്യട്ടെ""

പത്രോസ് ഈ വാചകങ്ങൾ ഉപയോഗിച്ച് വായനക്കാർ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ പറയുന്നു. അവ ആജ്ഞകള്‍ പോലെയാണ്, കാരണം അവന്‍റെ വായനക്കാർ അനുസരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. എന്നാൽ ഇത് മറ്റുള്ളവർ ചെയ്യാൻ ആഗ്രഹിക്കുന്നതെന്താണെന്ന് ഒരു വ്യക്തിയോട് പറയുന്നതുപോലെ ആണ്.