ml_tn/1pe/01/intro.md

4.0 KiB

1പത്രോസ് 01 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

1-2 വാക്യങ്ങളിൽ പത്രോസ് ഔപചാരികമായി ഈ ലേഖനത്തെ അവതരിപ്പിക്കുന്നു. പുരാതന പൌരസ്ത്യ ദേശങ്ങളില്‍ എഴുത്തുകാർ പലപ്പോഴും ഈ രീതിയിൽ കത്തുകള്‍ ആരംഭിക്കുക പതിവായിരുന്നു.

ചില വിവർത്തനങ്ങൾ കാവ്യ ഭാഗങ്ങള്‍ വായിക്കാൻ എളുപ്പമാക്കുന്നതിന് ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിക്കുന്നു. യു‌എൽ‌ടിയില്‍ 1: 24-25- വാക്യങ്ങളില്‍ പഴയനിയമ കവിതാ ഭാഗം ഉദ്ധരിച്ച് ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ദൈവം വെളിപ്പെടുത്തുന്നത്

യേശു വീണ്ടും വരുമ്പോൾ ദൈവജനത്തിന് യേശുവിൽ എത്രത്തോളം വിശ്വാസമുണ്ടായിരുന്നു എന്ന് സകലരും കാണുകയും. ദൈവം തങ്ങളോട് എത്രമാത്രം കൃപയുള്ളവനാണെന്ന് ദൈവജനം മനസ്സിലാക്കുകയും, അത് കണ്ട് സകല ജനങ്ങളും ദൈവത്തെയും അവന്‍റെ ജനത്തെയും പ്രശംസിക്കും.

വിശുദ്ധി

ദൈവം വിശുദ്ധനാകയാൽ തന്‍റെ ജനം വിശുദ്ധരാകണമെന്ന് താന്‍ ആഗ്രഹിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/holy)

നിത്യത

അക്ഷയമായ ഈ ലോകത്തിന്‍റെ കാര്യങ്ങൾക്കായി ജീവിക്കാതെ എന്നേക്കും നിലനിൽക്കുന്ന കാര്യങ്ങൾക്കായി ജീവിക്കണമെന്നു പത്രോസ് ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നു. (കാണുക: rc://*/tw/dict/bible/kt/eternity)

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങൾ

വിരോധാഭാസം

അസാദ്ധ്യമായ എന്തെങ്കിലും വിവരിക്കുന്നതിനു ഉപയോഗിക്കുന്ന ഒരു യഥാർത്ഥ പ്രസ്താവനയാണ് വിരോധാഭാസം. തന്‍റെ വായനക്കാർ ഒരേ സമയം സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നുവെന്ന് പത്രോസ് എഴുതുന്നു ([1 പത്രോസ് 1: 6] (./06.md)). അവർ കഷ്ടത അനുഭവിക്കുകയും ദു:ഖിക്കുകയും ചെയ്യുന്നതിനാല്‍ അവന് ഇത് പറയാൻ കഴിയും, എന്നാൽ ദൈവം അവരെ “അന്ത്യകാലത്ത്” രക്ഷിക്കുമെന്ന് അറിയുന്നതിനാൽ അവർ സന്തോഷിക്കുന്നു ([1 പത്രോസ് 1: 5] (./05.md))