ml_tn/1pe/01/intro.md

28 lines
4.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# 1പത്രോസ് 01 പൊതു നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
1-2 വാക്യങ്ങളിൽ പത്രോസ് ഔപചാരികമായി ഈ ലേഖനത്തെ അവതരിപ്പിക്കുന്നു. പുരാതന പൌരസ്ത്യ ദേശങ്ങളില്‍ എഴുത്തുകാർ പലപ്പോഴും ഈ രീതിയിൽ കത്തുകള്‍ ആരംഭിക്കുക പതിവായിരുന്നു.
ചില വിവർത്തനങ്ങൾ കാവ്യ ഭാഗങ്ങള്‍ വായിക്കാൻ എളുപ്പമാക്കുന്നതിന് ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിക്കുന്നു. യു‌എൽ‌ടിയില്‍ 1: 24-25- വാക്യങ്ങളില്‍ പഴയനിയമ കവിതാ ഭാഗം ഉദ്ധരിച്ച് ഇപ്രകാരം ചെയ്തിരിക്കുന്നു.
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### ദൈവം വെളിപ്പെടുത്തുന്നത്
യേശു വീണ്ടും വരുമ്പോൾ ദൈവജനത്തിന് യേശുവിൽ എത്രത്തോളം വിശ്വാസമുണ്ടായിരുന്നു എന്ന് സകലരും കാണുകയും. ദൈവം തങ്ങളോട് എത്രമാത്രം കൃപയുള്ളവനാണെന്ന് ദൈവജനം മനസ്സിലാക്കുകയും, അത് കണ്ട് സകല ജനങ്ങളും ദൈവത്തെയും അവന്‍റെ ജനത്തെയും പ്രശംസിക്കും.
### വിശുദ്ധി
ദൈവം വിശുദ്ധനാകയാൽ തന്‍റെ ജനം വിശുദ്ധരാകണമെന്ന് താന്‍ ആഗ്രഹിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/holy]])
### നിത്യത
അക്ഷയമായ ഈ ലോകത്തിന്‍റെ കാര്യങ്ങൾക്കായി ജീവിക്കാതെ എന്നേക്കും നിലനിൽക്കുന്ന കാര്യങ്ങൾക്കായി ജീവിക്കണമെന്നു പത്രോസ് ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നു. (കാണുക: [[rc://*/tw/dict/bible/kt/eternity]])
## ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങൾ
### വിരോധാഭാസം
അസാദ്ധ്യമായ എന്തെങ്കിലും വിവരിക്കുന്നതിനു ഉപയോഗിക്കുന്ന ഒരു യഥാർത്ഥ പ്രസ്താവനയാണ് വിരോധാഭാസം. തന്‍റെ വായനക്കാർ ഒരേ സമയം സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നുവെന്ന് പത്രോസ് എഴുതുന്നു ([1 പത്രോസ് 1: 6] (./06.md)). അവർ കഷ്ടത അനുഭവിക്കുകയും ദു:ഖിക്കുകയും ചെയ്യുന്നതിനാല്‍ അവന് ഇത് പറയാൻ കഴിയും, എന്നാൽ ദൈവം അവരെ “അന്ത്യകാലത്ത്” രക്ഷിക്കുമെന്ന് അറിയുന്നതിനാൽ അവർ സന്തോഷിക്കുന്നു ([1 പത്രോസ് 1: 5] (./05.md))