ml_tn/1jn/02/27.md

3.2 KiB
Raw Permalink Blame History

Connecting Statement:

29-)o വാക്യം മുതല്‍ യോഹന്നാന്‍ ദൈവകുടുംബത്തില്‍ ജനിക്കുക എന്ന ആശയത്തെ പരിചയപ്പെടുത്തുന്നു. മുന്‍ വചനങ്ങള്‍ വിശ്വാസികള്‍ പാപത്തില്‍ തുടരുന്നതിനെ കാണിക്കുന്നു; ഈ ഭാഗം വിശ്വാസികള്‍ക്ക് പാപം ചെയ്യുവാന്‍ കഴിയാത്ത പുതിയ പ്രകൃതി ഉണ്ടെന്നും കാണിക്കുന്നു. ഇത് വിശ്വാസികള്‍ക്ക് പരസ്പരം എപ്രകാരം തിരിച്ചറിയാമെന്ന് തുടര്‍ന്നു കാണിക്കുന്നു.

As for you

ക്രിസ്തുവിനു എതിരായുള്ളവരെ പിന്തുടരുന്നതിന് പകരം അവര്‍ എപ്രകാരം യേശുവിന്‍റെ അനുഗാമികളായി ജീവിക്കണം എന്നുള്ളതിനെക്കുറിച്ചു അവരോടു യോഹന്നാന്‍ ചിലത് പറയുന്നതിനെ ഇവിടെ അടയാളപ്പെടുത്തുന്നു.

the anointing

ഇത് “ദൈവത്തിന്‍റെ ആത്മാവിനെ” സൂചിപ്പിക്കുന്നു. “അഭിഷേകത്തെ” കുറിച്ചുള്ള [1യൊഹന്നാന്2:20] (../02/20.md)ലെ കുറിപ്പ് നോക്കുക.

as his anointing teaches you everything

ഇവിടെ “സകലവും” എന്ന പദം ഒരു സാധാരണീകരണം ആകുന്നു. മറ്റൊരു പരിഭാഷ: “എന്തുകൊണ്ടെന്നാല്‍ അവിടുത്തെ അഭിഷേകം നിങ്ങള്‍ അറിയേണ്ടതായ സകലത്തെയും നിങ്ങളെ പഠിപ്പിക്കുന്നു” (കാണുക:rc://*/ta/man/translate/figs-hyperbole)

remain in him

ആരിലെങ്കിലും നിലനില്‍ക്കുക എന്നുള്ളതിന്‍റെ അര്‍ത്ഥം ആ വ്യക്തിയുമായി കൂട്ടായ്മയില്‍ തുടരുക എന്നാണ്. “ദൈവത്തില്‍ നിലനില്‍ക്കുക” എന്നുള്ളത് നിങ്ങള്‍ 1യോഹന്നാന് 2:6ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. മറ്റൊരു പരിഭാഷ: “അവിടുത്തോടുള്ള കൂട്ടായ്മയില്‍ തുടര്‍ന്നു കൊണ്ടിരിക്കുക” അല്ലെങ്കില്‍ “അവിടുത്തോട്‌ ചെര്‍ന്നിരിക്കുക” (കാണുക:rc://*/ta/man/translate/figs-metaphor)