ml_tn/1co/14/intro.md

18 lines
2.4 KiB
Markdown

# 1 കൊരിന്ത്യർ 14 പൊതുനിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
ഈ അദ്ധ്യായത്തിൽ, ആത്മീയ വരങ്ങളെക്കുറിച്ച് പൌലോസ് വീണ്ടും ചർച്ച ചെയ്യുന്നു.
ചില വിവർത്തനങ്ങൾ പഴയനിയമത്തിൽ നിന്നുള്ള ഉദ്ധരണികളെ പേജിന്‍റെ വലതുവശത്തേക്ക് ചേര്‍ത്തു ക്രമീകരിക്കുന്നു. ULT യില്‍ ഇത് വാക്യം 21 ഇപ്രകാരം ക്രമീകരിച്ചിരിക്കുന്നു
## ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### അന്യഭാഷാ
അന്യഭാഷാ വരത്തിന്‍റെ കൃത്യമായ അർത്ഥത്തോട് പണ്ഡിതന്മാർ വിയോജിക്കുന്നു. അന്യഭാഷാവരത്തെ അവിശ്വാസികൾക്കുള്ള അടയാളമായി പൌലോസ് വിവരിക്കുന്നു. ആരെങ്കിലും അത് വ്യാഖ്യാനിക്കുന്നില്ലെങ്കിൽ അത് മുഴുവൻ സഭയ്ക്കും ഉപകാരപ്പെടുന്നില്ല. ഈ വരം സഭ ശരിയായി ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്.
### പ്രവചനം
ആത്മ വരമെന്ന നിലയില്‍ പ്രവചനത്തിന്‍റെ കൃത്യമായ അർത്ഥത്തെക്കുറിച്ച് പണ്ഡിതന്മാക്ക് ഭിന്നാഭിപ്രായമാണ് ഉള്ളത്. സഭ മുഴുവനായി ആത്മിക വര്‍ദ്ധന വരുത്തുവാന്‍ പ്രവാചകന്മാർക്ക് കഴിയുമെന്ന് പൌലോസ് പറയുന്നു. വിശ്വാസികൾക്കുള്ള വരമായി അദ്ദേഹം പ്രവചനത്തെ വിശേഷിപ്പിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/prophet]])