ml_tn/1co/14/intro.md

2.4 KiB

1 കൊരിന്ത്യർ 14 പൊതുനിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അദ്ധ്യായത്തിൽ, ആത്മീയ വരങ്ങളെക്കുറിച്ച് പൌലോസ് വീണ്ടും ചർച്ച ചെയ്യുന്നു.

ചില വിവർത്തനങ്ങൾ പഴയനിയമത്തിൽ നിന്നുള്ള ഉദ്ധരണികളെ പേജിന്‍റെ വലതുവശത്തേക്ക് ചേര്‍ത്തു ക്രമീകരിക്കുന്നു. ULT യില്‍ ഇത് വാക്യം 21 ഇപ്രകാരം ക്രമീകരിച്ചിരിക്കുന്നു

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

അന്യഭാഷാ

അന്യഭാഷാ വരത്തിന്‍റെ കൃത്യമായ അർത്ഥത്തോട് പണ്ഡിതന്മാർ വിയോജിക്കുന്നു. അന്യഭാഷാവരത്തെ അവിശ്വാസികൾക്കുള്ള അടയാളമായി പൌലോസ് വിവരിക്കുന്നു. ആരെങ്കിലും അത് വ്യാഖ്യാനിക്കുന്നില്ലെങ്കിൽ അത് മുഴുവൻ സഭയ്ക്കും ഉപകാരപ്പെടുന്നില്ല. ഈ വരം സഭ ശരിയായി ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്.

പ്രവചനം

ആത്മ വരമെന്ന നിലയില്‍ പ്രവചനത്തിന്‍റെ കൃത്യമായ അർത്ഥത്തെക്കുറിച്ച് പണ്ഡിതന്മാക്ക് ഭിന്നാഭിപ്രായമാണ് ഉള്ളത്. സഭ മുഴുവനായി ആത്മിക വര്‍ദ്ധന വരുത്തുവാന്‍ പ്രവാചകന്മാർക്ക് കഴിയുമെന്ന് പൌലോസ് പറയുന്നു. വിശ്വാസികൾക്കുള്ള വരമായി അദ്ദേഹം പ്രവചനത്തെ വിശേഷിപ്പിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/prophet)