ml_tn/1co/08/01.md

4.0 KiB

General Information:

നാം എന്നത് പൌലോസ്, കൊരിന്ത്യൻ വിശ്വാസികൾക്ക് പ്രത്യേകമായി എഴുതിയെങ്കിലും എല്ലാ വിശ്വാസികളും ഉൾപ്പെടുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

Connecting Statement:

വിഗ്രഹങ്ങൾക്ക് ശക്തിയില്ലെങ്കിലും, വിഗ്രഹങ്ങളില്‍ വിചാരപ്പെടുന്ന ദുർബലരായ വിശ്വാസികളെ ബാധിക്കാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് പൌലോസ് വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസികൾക്ക് ജാഗ്രത പാലിക്കാൻ അവൻ വിശ്വാസികളോട് പറയുന്നു.

Now about

കൊരിന്ത്യർ ചോദിച്ച അടുത്ത ചോദ്യത്തിലേക്ക് നീങ്ങാൻ പൌലോസ് ഈ വാചകം ഉപയോഗിക്കുന്നു.

food sacrificed to idols

വിജാതീയ ആരാധകർ ധാന്യമോ, മത്സ്യമോ, ​​പക്ഷിയോ, മാംസമോ തങ്ങളുടെ ദേവന്മാർക്ക് അർപ്പിക്കുമായിരുന്നു. പുരോഹിതൻ അതിന്‍റെ ഒരു ഭാഗം യാഗപീഠത്തിൽ കത്തിക്കും. ആരാധകന് ചന്തയിൽ വിൽക്കാന്‍ പുരോഹിതൻ തിരികെ നൽകുന്ന ഭാഗത്തെക്കുറിച്ചാണ് പൌലോസ് സംസാരിക്കുന്നത്.

Knowledge puffs up

അറിവ് ആളുകളെ ഗര്‍വ്വികള്‍ ആക്കുന്നു. ആരെങ്കിലും ഗര്‍വ്വിയാക്കുക എന്ന രൂപകമാണ് ""ഭാവിക്കുക"" എന്നത്. ""അറിയുക"" എന്ന ക്രിയ ഉപയോഗിച്ച് ""അറിവ്"" എന്ന അമൂർത്ത നാമത്തെ പ്രകടിപ്പിക്കാം. സമാന പരിഭാഷ: ""അറിവ് ആളുകളെ നിഗളികള്‍ ആക്കുന്നു"" അല്ലെങ്കിൽ ""ഒരുപാട് അറിയാമെന്ന് കരുതുന്ന ആളുകൾ അഹങ്കാരികള്‍ ആയിതീരുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)

but love builds up

സ്നേഹം"" എന്ന അമൂർത്ത നാമം ഒരു ക്രിയയായി പ്രകടിപ്പിക്കാം. സമാന പരിഭാഷ: ""എന്നാൽ നാം ജനത്തെ സ്നേഹിക്കുമ്പോൾ അവരെ നാം വളർത്തിയെടുക്കുകയാകുന്നു"" (കാണുക: rc://*/ta/man/translate/figs-abstractnouns)

love builds up

ആളുകളെ വളർത്തിയെടുക്കുക എന്നത് അവരെ വിശ്വാസത്തിൽ പക്വതയുള്ളവരും, ബലമുള്ളവരും ആകുവാന്‍ സഹായിക്കുക എന്നാണ് അര്‍ത്ഥം. സമാന പരിഭാഷ: ""സ്നേഹം ആളുകളെ ശക്തിപ്പെടുത്തുന്നു"" അല്ലെങ്കിൽ ""നമ്മൾ ആളുകളെ സ്നേഹിക്കുമ്പോൾ ഞങ്ങൾ അവരെ ശക്തിപ്പെടുത്തുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)