ml_tn/1co/05/intro.md

3.4 KiB
Raw Permalink Blame History

1 കൊരിന്ത്യർ 05 പൊതു നിരീക്ഷണങ്ങൾ

ഘടനയും വിന്യാസവും

ചില വിവർത്തനങ്ങളില്‍ പഴയനിയമത്തിൽ നിന്ന് ഉദ്ധരണികൾ വായിക്കാൻ എളുപ്പത്തിന് പേജിന്‍റെ വലതുവശത്തേക്ക് നീക്കി ക്രമീകരിക്കുന്നു. ULT യില്‍ വാക്യം 13ല് ഉപയോഗിച്ചിരിക്കുന്നു.

ഈ അധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

രൂപകങ്ങള്‍

സംവേദ്യമായ വിഷയങ്ങൾ വിവരിക്കാൻ പൌലോസ് രൂപകങ്ങള്‍ ഉപയോഗിക്കുന്നു. ഈ അധ്യായത്തിൽ ഒരു സഭാംഗത്തിന്‍റെ ലൈംഗിക അധാർമികതയെക്കുറിച്ച് പ്രതിപാദിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-euphemism]], [[rc:///tw/dict/bible/other/fornication]])

ഉപമ

പൗലോസ് നിരവധി രൂപകങ്ങൾ ഉപയോഗിച്ച് താരതമ്യം നടത്തുന്നു. യീസ്റ്റ് തിന്മയെ പ്രതിനിധീകരിക്കുന്നു. അപ്പം ഒരുപക്ഷേ സഭയെയും പ്രതിനിധീകരിക്കുന്നു. പുളിപ്പില്ലാത്ത അപ്പം വിശുദ്ധ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. അതിനാൽ മുഴുവൻ ഭാഗവും അർത്ഥമാക്കുന്നത്: ഒരു ചെറിയ തിന്മ മുഴുവൻ സഭയെയും ബാധിക്കുമെന്ന് നിങ്ങൾക്കറിയില്ലേ? അതിനാൽ തിന്മയിൽ നിന്ന് രക്ഷപ്പെടുക, അതുവഴി നിങ്ങൾക്ക് വിശുദ്ധിയില്‍ ജീവിക്കാൻ കഴിയും. ക്രിസ്തു നമുക്കുവേണ്ടി ബലിയർപ്പിക്കപ്പെട്ടു. അതിനാൽ നമുക്ക് ആത്മാർത്ഥതയും സത്യസന്ധതയും ഉള്ളവര്‍ ആയിരിക്കാം. (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///tw/dict/bible/kt/evil]], [[rc:///tw/dict/bible/kt/unleavenedbread]], [[rc:///tw/dict/bible/kt/purify]], rc://*/tw/dict/bible/kt/passover)

അമിതോക്തിപരമായ ചോദ്യങ്ങൾ

ഈ അധ്യായത്തിൽ പൗലോസ് അമിതോക്തിപരമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. കൊരിന്ത്യരെ പഠിപ്പിക്കുമ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ ഊന്നിപ്പറയാൻ അവൻ അവ ഉപയോഗിക്കുന്നു. (കാണുക: rc: // en / ta / man / translate / figs-rquestion)