1.9 KiB
1.9 KiB
കൊരിന്ത്യന്‍ വിശ്വാസികള്‍ ആരോട് ബന്ധം പുലര്‍ത്തരുതെന്നാണ് പൌലോസ്
പറയുന്നത്?
ലൈംഗിക അസന്മാര്‍ഗ്ഗികളോട് കൂട്ടായ്മ അരുതെന്നാണ് പൌലോസ് അവരോടു നിര്‍ദേശിച്ചത്.[5:9].
ഏതു ലൈംഗിക അസന്മാര്‍ഗ്ഗികളോടും ബന്ധം പുലര്‍ത്തരുതെന്നാണോ പൌലോസ് അര്‍ത്ഥമാക്കിയത്?
പൌലോസ് ഈ ലോകത്തിലെ അസാന്മാര്‍ഗ്ഗികളെയല്ല സൂചിപ്പിച്ചത്. അവരില്‍ നിന്ന് അകന്നു കൊള്ളണമെങ്കില്‍ നിങ്ങള്‍ ഈ ലോകം തന്നെ വിട്ടുപോകണം.[5:10].
കൊരിന്ത്യന്‍ വിശ്വാസികള്‍ ആരോട് ബന്ധം പുലര്‍ത്തരുതെന്നാണ് പൌലോസ്
അര്‍ത്ഥമാക്കുന്നത്?
ക്രിസ്തുവില്‍ സഹോദരനെന്നോ സഹോദരിയെന്നോ വിളിക്കപ്പെടുന്ന ഒരു വ്യക്തി ലൈംഗിക അസന്മാര്‍ഗ്ഗിയായോ, അസൂയാലുവായോ, ദൂഷണം പറയുന്നവനോ, അത്യാഗ്രഹിയോ, മദ്യപാനിയോ, വിഗ്രഹാരാധിയോ ആണെങ്കില്‍ ആ വ്യക്തിയുമാ യുള്ള ബന്ധം പാടില്ല എന്നാണു പൌലോസ് അര്‍ത്ഥമാക്കുന്നത്.[5:10-11].