2.0 KiB
2.0 KiB
നമുക്ക് ലഭിച്ച കൃപയ്ക്ക് ഒത്തവണ്ണം നമുക്ക് വെവ്വേറെ വരങ്ങള്‍ ഉണ്ട് – “ദൈവം നമുക്ക് ഓരോരുത്തര്‍ക്കും വിവിധമായ കഴിവുകള്‍ സൗജന്യമായി നല്‍കിയിരിക്കുന്നത് അവനുവേണ്ടി വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുവാനാണ്”
അവനവന്‍റെ വിശ്വാസത്തിനു അനുസൃതമായ നിലകളില്‍ അതിനെ ഉപയോഗിക്കണം
ചിന്തിക്കാവുന്ന അര്‍ത്ഥങ്ങള്‍ ഇതാകുന്നു 1) “ഒരുവന്‍ പ്രവചിക്കുന്നു എങ്കില്‍ അത് ദൈവം നമുക്ക് തന്ന വിശ്വാസത്തിനുള്ളില്‍ നിന്നുകൊണ്ടായിരിക്കണം” അല്ലെങ്കില്‍ 2) ഒരുവന്‍ പ്രവചിക്കുന്നു എങ്കില്‍ നമ്മുടെ വിശ്വാസത്തിന്‍റെ ഉപദേശത്തിനു യോജ്യമായ വിധമായിരിക്കണം”
ഒരുവനു കൊടുക്കാനുള്ള വരം എങ്കില്‍
ഇതിന്‍റെ അര്‍ത്ഥം അല്‍പ്പംകൂടി സ്പഷ്ടമാക്കാവുന്നതാണ്: “ഒരുവനു പണംകൊണ്ടോ മറ്റുള്ള വസ്തുക്കള്‍കൊണ്ടോ ആവശ്യത്തില്‍ ഇരിക്കുന്നവരെ സഹായിക്കുവാനുള്ള വരം ഉണ്ടെങ്കില്‍.” (See: Explicit and Implicit)