ml_tn/rom/12/03.md

1.7 KiB
Raw Blame History

എനിക്കു ലഭിച്ച കൃപയാല്‍

ഇവിടെ “കൃപ” എന്ന്‍ ഉദ്ദേശിക്കുന്നത് ദൈവം പൗലൊസിനെ ഒരു അപ്പൊസ്തലനായും സഭയുടെ അദ്ധ്യക്ഷനായും തിരഞ്ഞെടുത്തതിനെ ആകുന്നു. സമാന്തര പരിഭാഷ: “അയോഗ്യനായ എന്നെ ദൈവം ഒരു അപ്പൊസ്തലനായി തിരഞ്ഞെടുത്തു.”

നിങ്ങളുടെ ഇടയില്‍ ആരും ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരരുത് “ആരും മറ്റുള്ളവരേക്കാള്‍ മികച്ചവര്‍ ആകുന്നു എന്ന് ചിന്തിക്കരുത്”

എന്നാല്‍ സുബോധത്തോടെ ചിന്തിക്കണം “ഇതൊരു പുതിയ വാചകത്തില്‍ വിവര്‍ത്തനം ചെയ്യണം: “നിന്നെക്കുറിച്ചു എങ്ങനെ നീ ഭാവിക്കുന്നു എന്നത് ബുദ്ധിപൂര്‍വ്വം ആയിരിക്കണം”

ദൈവം വിശ്വാസത്തിന്‍റെ അളവ് പകുത്തു കൊടുത്തതിനു ഒത്തവണ്ണം “ദൈവം നിങ്ങള്‍ക്ക് നല്‍കിയ വിശ്വാസത്തിന്‍റെ അളവിന് ഒത്തവണ്ണം ശരിയായി ചിന്തിക്കണം”