ml_tn/rom/08/09.md

3.7 KiB
Raw Blame History

ജഡത്തിലല്ല എന്നാല്‍ ആത്മാവിലത്രേ ഈ പ്രയോഗങ്ങള്‍ 8:5 ല്‍ വിവര്‍ത്തനം ചെയ്തതെങ്ങനെ എന്നു നോക്കാം.

ആത്മാവ്....ദൈവത്തിന്‍റെ ആത്മാവ്....യേശുവിന്‍റെ ആത്മാവ് ഇതെല്ലാം പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു.

അത് സത്യമാണെങ്കില്‍

അവരില്‍ ചിലര്‍ക്ക് ദൈവത്തിന്‍റെ ആത്മാവ് ഉള്ളവര്‍ എന്ന കാര്യത്തില്‍ പൗലൊസിനു സംശയം ഉണ്ടെന്നു ഈ പ്രയോഗം അര്‍ത്ഥമാക്കുന്നില്ല. അവരില്‍ എല്ലാവരിലും ദൈവത്തിന്‍റെ ആത്മാവു വസിക്കുന്നു എന്ന വസ്തുത അവര്‍ അറിഞ്ഞിരിക്കണം എന്നാകുന്നു പൗലൊസ്‌ ആഗ്രഹിക്കുന്നത്. സമാന്തര പരിഭാഷ: “അതുമുതല്‍” അല്ലെങ്കില്‍ “കാരണം.”

ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കില്‍

ഒരു വ്യക്തിയില്‍ ക്രിസ്തു എങ്ങനെ വസിക്കുന്നു എന്നതിനെ സ്പഷ്ടമാക്കുന്നു: “ക്രിസ്തു പരിശുദ്ധാത്മാവിലൂടെ നിങ്ങളില്‍ വസിക്കുന്നു എങ്കില്‍.” (See: Explicit and Implicit)

ഒരുവശത്ത് ശരീരം പാപം നിമിത്തം മരിക്കണം, എന്നാല്‍ മറുവശത്ത്‌

“ഒരുവശത്ത്” എന്നതും “മറുവശത്ത്‌” എന്നതും ഒരേ കാര്യത്തിന്‍റെ വ്യത്യസ്തമായ രണ്ടു ചിന്തകള്‍ ആകുന്നു. സമാന്തര പരിഭാഷ: “ശരീരം പാപസംബന്ധമായി മരിക്കണം, എന്നാല്‍.” (See: Idiom)

ശരീരം പാപസംബന്ധമായി മരിക്കണം ചിന്തിക്കാവുന്ന അര്‍ത്ഥങ്ങള്‍ 1) പാപത്തിന്‍റെ ശക്തിയാല്‍ ഒരു വ്യക്തിക്കു ആത്മമരണം സംഭവിക്കുന്നത് 2) പാപം നിമിത്തം സംഭവിക്കുന്ന ശാരീരിക മരണം.

ആത്മാവ് നീതിനിമിത്തം ജീവിക്കുന്നു ചിന്തിക്കാവുന്ന അര്‍ത്ഥങ്ങള്‍ 1) ഒരു ആത്മീക ജീവന്‍ പ്രാപിച്ച വ്യക്തി ദൈവം നല്‍കുന്ന ശക്തിയാല്‍ നീതി പ്രവര്‍ത്തിക്കുന്നു 2) ദൈവം നീതിമാനും വിശ്വസിക്കുന്നവര്‍ക്കു നിത്യജീവന്‍ നല്‍കുന്നവനും ആകയാല്‍ ഒരു വ്യക്തി മരിച്ചശേഷം അവനെ ജീവനിലേക്കു മടക്കിക്കൊണ്ടുവരുന്നു.