ആകയാല്‍ നാം എന്തു പറയേണ്ടു? പൗലൊസ് ഒരു പുതിയ വിഷയം അവതരിപ്പിക്കുകയാണ്
(See: Rhetorical Question)
ഒരുനാളും അരുത് – “തീര്‍ച്ചയായും അതു ശരിയല്ല!” ഈ ആക്ഷേപം ഉന്നയിച്ചുകൊണ്ടുള്ള ചോദ്യത്തിന് ഏറ്റവും ശക്തമായ നിഷേധാത്മക മറുപടിയാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. നിങ്ങളുടെ ഭാഷ നല്‍കുന്ന സമാനമായ പദപ്രയോഗത്തിലൂടെ നിങ്ങള്‍ക്കും ഇത് അവതരിപ്പിക്കാവുന്നതാണ്. 9:14 ല്‍ വിവര്‍ത്തനം ചെയ്തത് എങ്ങിനെ എന്ന് നോക്കുക.
ഞാന്‍ പാപത്തെ അറിഞ്ഞില്ല..... പാപം, അവസരം ലഭിച്ചിട്ടു സകലവിധ മോഹത്തെയും ജനിപ്പിച്ചു – പാപത്തെ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള ഒരു വ്യക്തി ആയിട്ടാണ് പൗലൊസ് ഇവിടെ സാമ്യപ്പെടുത്തുന്നത്.
(See: Personification)
പാപമോ അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നില്‍ സകലവിധ മോഹത്തെയും ജനിപ്പിച്ചു – ന്യായപ്രമാണം ചില കാര്യങ്ങള്‍ ചെയ്യരുതെന്നു നമ്മോടു പറഞ്ഞപ്പോള്‍, ചെയ്യരുതെന്നു പറഞ്ഞകാര്യങ്ങള്‍ നാം അധികമായി ചെയ്യുവാന്‍ ആഗ്രഹിച്ചു. “മലിനമായതൊന്നും മോഹിക്കരുതെന്ന കല്പന പാപം എന്നെ ഓര്‍മ്മപ്പെടുത്തുമ്പോള്‍, ഞാന്‍ ആ മലിനമായ കാര്യങ്ങളെ മുമ്പിലത്തെക്കാളും അധികമായി മോഹിച്ചുപോന്നു” അല്ലെങ്കില്‍ “മലിനമായതൊന്നും മോഹിക്കരുതെന്ന കല്പന ഞാന്‍ കേട്ടപ്പോള്‍, എനിക്കു പാപം ചെയ്യേണ്ടതുകൊണ്ട് ഞാന്‍ അതു ആഗ്രഹിച്ചു...”
പാപം – “എന്‍റെ പാപത്തോടുള്ള ആഗ്രഹം”
മോഹം – മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടതിനോടുള്ള ആഗ്രഹത്തെയും (നോക്കുക: യുഡിബി) തെറ്റായ ലൈംഗിക ആസക്തിയെയും ഈ വാക്യം കാണിക്കുന്നു. പാപം ഇതുമാത്രമല്ല.
ന്യായപ്രമാണം കൂടാതെ പാപം നിര്‍ജ്ജീവമാകുന്നു – “ന്യായപ്രമാണം ഇല്ലെങ്കില്‍, ന്യായപ്രമാണലംഘനവുമില്ല എന്നതിനാല്‍ പാപവും ഇല്ലായിരുന്നു”