ml_tn/rom/03/07.md

2.8 KiB
Raw Blame History

ഒരു യെഹൂദന്‍ ഉന്നയിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് പൗലോസ്‌ തന്‍റെ സാങ്കല്‍പ്പികവാദം വീണ്ടും തുടരുന്നു.

ദൈവത്തിന്‍റെ സത്യം എന്‍റെ ഭോഷ്ക്കിനാല്‍ അവന്‍റെ മഹത്വത്തിനായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നത് എന്ത്? ന്യായവിധി ദിവസത്തില്‍ താന്‍ പാപിയാണെന്ന് ദൈവം പ്രഖ്യാപിക്കയില്ലെന്നു സുവിശേഷം നിരന്തരമായി നിരസിക്കുന്ന തന്‍റെ എതിരാളി കള്ളസാക്ഷ്യം പറയുന്നതായി പൗലൊസ്‌ ഇവിടെ സങ്കല്‍പ്പിക്കുന്നു. (നോക്കുക

എന്തുകൊണ്ട് പറയാന്‍ പാടില്ല...? തന്‍റെ സാങ്കല്‍പ്പിക എതിരാളിയുടെ ഈ വാദങ്ങള്‍ എത്ര പരിഹാസ്യമാണ് എന്ന് വെളിപ്പെടുത്തുവാന്‍ പൗലൊസ്‌ സ്വയം ഉയര്‍ത്തുന്ന ഒരു ചോദ്യമാണ് ഇത്. സമാന്തരമായ വിവര്‍ത്തനം: “നല്ല കാര്യങ്ങള്‍ സംഭവിക്കുവാന്‍ വേണ്ടി ദോഷം പ്രവര്‍ത്തിക്കുക എന്നു ഞാനും പറയും!” (നോക്കുക: ഹൈപ്പെര്‍ബോളി)

ഞങ്ങള്‍ വ്യാജമായി പറയുന്നതുപോലെ സമാന്തര വിവര്‍ത്തനം: “ഞങ്ങള്‍ പറയുന്നത് ഇതാണെന്ന് ചില നുണയന്മാര്‍ മറ്റുള്ളവരോട് പറയുന്നു.”

അവര്‍ക്ക് വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നെ പൗലൊസ്‌ പഠിപ്പിക്കുന്നത് നുണയാണെന്ന് വാദിക്കുന്ന തന്‍റെ ഈ ശത്രുക്കളെ ദൈവം ന്യായം വിധിക്കുന്നത് ഉചിതമായിരിക്കും.