ഒരു യെഹൂദന്‍ ഉന്നയിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് പൗലോസ് തന്‍റെ സാങ്കല്‍പ്പികവാദം വീണ്ടും തുടരുന്നു.
ചില യെഹൂദര്‍ വിശ്വസിച്ചില്ല എങ്കില്‍ എന്ത്? അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്കു മാറ്റം വരുമോ? – ആക്ഷേപ സ്വഭാവമുള്ള ഈ ചോദ്യം ജനത്തെ ചിന്തിപ്പിക്കുവാന്‍വേണ്ടി പൗലൊസ് ഇവിടെ ഉപയോഗിക്കുന്നു. കുറച്ചു പേര്‍ ദൈവത്തോട് അവിശ്വസ്തരായതുകൊണ്ട്, ദൈവം തന്‍റെ വാഗ്ദത്തം നിറവേറ്റുകയില്ലെന്ന് ചിലര്‍ കരുതുന്നു. (നോക്കുക: ആക്ഷേപ സ്വാഭാവമുള്ള ചോദ്യങ്ങള്‍)
ഒരുനാളും ഇല്ല – “അതു സാധ്യമല്ല!” അഥവാ “തീര്‍ച്ചയായും അല്ല” ഈ ആശയം ഇതു സംഭവിക്കാന്‍ സാധ്യത ഉണ്ടെന്നുള്ളതിനെ ശക്തമായി നിഷേധിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഏതെങ്കിലും സമാനമായ ആശയം നിങ്ങള്‍ ഇവിടെ ഉപയോഗിക്കേണ്ടതായുണ്ട്.
പകരം – “ഇതിനു പകരമായി എന്ന് നാം പറയണം:”
എഴുതിയിരിക്കുന്നുവല്ലോ – “തിരുവെഴുത്തുകളിന്‍ പ്രകാരം യെഹൂദന്‍ സമ്മതിക്കുന്ന കാര്യങ്ങള്‍ തന്നെയല്ലേ ഞാന്‍ പറയുന്നത്”