ml_tn/1co/11/05.md

1.8 KiB
Raw Blame History

അവളുടെ ശിരസ്സ്‌ മൂടാതെ

മൂടുപടമില്ലാതെ, ശിരസ്സിനു മുകളില്‍ ധരിക്കുന്നതും, തോളുകള്‍ക്കു താഴെവരെ എത്തുന്നതും, എന്നാല്‍ മുഖം മറയ്ക്കാത്തതും.

തന്‍റെ ശിരസിനെ അപമാനിക്കുന്നു

സാധ്യമായ അര്‍ത്ഥങ്ങള്‍ 1)"അവള്‍ക്കുതന്നെ അപമാനം വരുത്തുന്നു"[UDB], അല്ലെങ്കില്2)" അവളുടെ ഭര്‍ത്താവിനു അപമാനം വരുത്തുന്നു."

അവളുടെ തല ക്ഷൌരം ചെയ്തതുപോലെ

ഒരു ക്ഷൌരക്കത്തി ഉപയോഗിച്ചു തന്‍റെ തല യിലെ മുഴുവന്‍ മുടിയും അവള്‍ നീക്കം ചെയ്തതുപോലെ.

സ്ത്രീക്ക് അത് അപമാനമായി കാണുന്നുവെങ്കില്‍......

ആധുനിക കാലത്തെ പ്പോലെയല്ലാതെ, ഒരു സ്ത്രീയുടെ തല ക്ഷൌരം ചെയ്യുകയോ, നീളം കുറയ്ക്കുകയോ ചെയ്യുന്നത് അപമാനമാനത്തിന്‍റെയൊ, നിന്ദയുടെയോ അടയാളമായി കാണപ്പെട്ടിരുന്നു.

അവളുടെ ശിരസ്സ്‌ മൂടട്ടെ

"ഒരു വസ്ത്രമോ മൂടുപടമോ അവളുടെ ശിരസ്സില്‍ വയ്ക്കട്ടെ.".