ml_tn/1co/10/14.md

2.3 KiB

വിഗ്രഹാരാധനയില്‍ നിന്നോടിപ്പോകുക

"വിഗ്രഹങ്ങളെ ആരാധിക്കുന്നതില്‍നിന്നു ഉറച്ച തീരു മാനത്തോടെ അകന്നുപോകുക."[കാണുക:രൂപകം]

അനുഗ്രഹ പാത്രം

തിരുവത്താഴ ശുശ്രൂഷയില്‍ ഉപയോഗിക്കുന്ന വീഞ്ഞ് നിറഞ്ഞ പാത്രത്തെ സൂചിപ്പിക്കുവാന്‍ പൌലോസ് ഈ പദം ഉപയോഗിക്കുന്നു.

ഇതു ക്രിസ്തുവിന്‍റെ രക്തത്തിന്‍റെ ഓഹരി അല്ലയോ?

"നാം പങ്കുവയ്ക്കുന്ന പാത്രത്തിലെ വീഞ്ഞ് ക്രിസ്തുവിന്‍റെ രക്തത്തില്‍ നാം പങ്കുകൊള്ളുന്നതിനെ സൂചിപ്പിക്കുന്നു.AT: നാം ക്രിസ്തുവിന്‍റെ രക്തത്തില്‍ പങ്കുവയ്ക്കുന്നു.[UDB;കാണുക:ഏകോത്തര ചോദ്യം].

നാം നുറുക്കുന്ന അപ്പം, ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ പങ്കുവയ്ക്കല്‍ അല്ലയോ?

AT: നാം അപ്പം പങ്കു വയ്ക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ശരീരത്തില്‍ പങ്കുള്ളവരായിത്തീരുന്നു.[UDB; കാണുക: ഏകോത്തര ചോദ്യം]

പങ്കു വയ്ക്കല്‍

"ഭാഗഭാക്കാകുക" അല്ലെങ്കില്‍ "മറ്റുള്ളവരോടൊപ്പം തുല്യരായി പങ്കാളിത്വം വഹിക്കുക".

അപ്പക്കഷണം

ഭക്ഷിക്കുന്നതിനു മുന്‍പായി ഒരു അപ്പത്തെ കഷണമായി മുറിക്കുകയോ നുറുക്കുകയോ ചെയ്ത ഒരു ഭാഗം