2.4 KiB
2.4 KiB
(ദുരുപദേശക്കാരിൽ നിന്നും പൗലോസ് തന്‍റെ ശ്രദ്ധ തീത്തോസിലേക്കും വിശ്വാസികളിലേക്കും തിരിക്കുന്നു)
എന്നാൽ നീ
“എന്നാൽ നീ, തീത്തോസ് ദുരുപദേശക്കാർക്ക് വിരുദ്ധമായി” എന്ന് ഇതിനെ പരിഭാഷപ്പെടുത്താം
പത്ഥ്യോപദേശം
“നല്ല ഉപദേശത്തോടു കൂടെ” അല്ലെങ്കിൽ “നേരായ മാർഗ്ഗത്തോടു കൂടെ”
നിർമ്മദർ
“സുബോധ മനസ്സ്” അല്ലെങ്കിൽ “സ്വയം നിയന്ത്രണപ്പെട്ട” അല്ലെങ്കിൽ “തങ്ങളെത്തന്നെ വാഴുന്നവർ” എന്നും ഇതിനെ പരിഭാഷപ്പെടുത്താം
ഗൗരവം
“സ്വയം നിയന്ത്രിക്കപ്പെടുന്ന” അല്ലെങ്കിൽ “തങ്ങളുടെ ആഗ്രഹങ്ങളിൽ നിയന്ത്രണമുള്ള”
ഉറപ്പുള്ള
ഇത് അടുത്ത മൂന്ന് കാര്യങ്ങളായ വിശ്വാസം, സ്നേഹം, സഹിഷ്ണുത എന്നിവയെപ്പറ്റി വിശദീകരിക്കുന്നു. “ഉറപ്പുള്ള” എന്നതിന്‍റെ അർത്ഥം ആരോഗ്യമുള്ള എന്നത്രെ
(ആരോഗ്യമുള്ള) വിശ്വാസത്തിൽ
“ആരോഗ്യമുള്ള വിശ്വാസത്തോടു കൂടെ” അല്ലെങ്കിൽ “ശരിയായ വിശ്വാസ സംഹിതകളിൽ”
(ആരോഗ്യം) സ്നേഹത്തിൽ
“ആരോഗ്യമുള്ള സ്നേഹത്തോടു കൂടെ”
(ആരോഗ്യം) സഹിഷ്ണുതയിൽ
“ക്ഷമാ ശീലം” അല്ലെങ്കിൽ “നിരന്തരം” അല്ലെങ്കിൽ “അക്ഷീണ”