2.3 KiB
2.3 KiB
ജഡപ്രകാരം എന്‍റെ ചാര്‍ച്ചക്കാരായ എന്‍റെ സഹോദരന്മാര്‍ക്കുവേണ്ടി ഞാന്‍ തന്നെ ക്രിസ്തുവിനോടു വേറിട്ടു ശാപഗ്രസ്തനാകുവാന്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു. – സമാന്തര പരിഭാഷ: എന്‍റെ ചാര്‍ച്ചക്കാരായ ഇസ്രായേല്‍ സഹോദരന്മാര്‍ ക്രിസ്തുവില്‍ വിശ്വസിക്കേണ്ടതിനു സഹായകമാകുമെങ്കില്‍, ദൈവം എന്നെ ശപിച്ചിട്ടു ഞാന്‍ ക്രിസ്തുവിനെ എന്നേക്കുമായി വിട്ടുമാറുവാന്‍ എനിക്കു വ്യക്തിപരമായി മനസ്സൊരുക്കം ഉണ്ടാകുമായിരുന്നു.”
അവര്‍ യിസ്രായേല്യര്‍
“അവര്‍ എന്നെപ്പോലെ യിസ്രായേല്യര്‍. യാക്കോബിന്‍റെ സന്തതികളായി ദൈവം അവരെ തിരഞ്ഞെടുത്തു.” (യുഡിബി)
ജഡപ്രകാരം ക്രിസ്തുവും അവരില്‍നിന്നല്ലോ ഉത്ഭവിച്ചത്
ക്രിസ്തുവും ജഡപ്രകാരം അവരുടെ പൂര്‍വ്വികന്മാരില്‍നിന്നും ഉത്ഭവിച്ചു.”
ക്രിസ്തു സര്‍വ്വത്തിനും മീതെ ദൈവത്താല്‍ എന്നെന്നേക്കുമായി വാഴ്ത്തപ്പെട്ടവന്‍
ഇതു വേറൊരു വാചകമായി പരിഭാഷപ്പെടുത്താം: “ക്രിസ്തു സര്‍വ്വത്തിനും മീതെയുള്ളവനും ദൈവത്താല്‍ എന്നെന്നേക്കുമായി വാഴ്ത്തപ്പെട്ടവനും തന്നെ.”