വേണ്ടി – 5:12 ല്‍ പൗലൊസ് പറഞ്ഞ വാക്യങ്ങളുടെ കാരണം നല്‍കുന്നു.
ദൈവം വിളിച്ചിരിക്കുന്നു .... സ്വാതന്ത്ര്യത്തിനായി – ഇതിനു ഇവ്വിധം അര്‍ത്ഥം നല്‍കാവുന്നതാണ് 1) “ദൈവം നിങ്ങളെ തന്‍റെ ജനമായിരിക്കേണ്ടതിനു തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങള്‍ക്കു (ബഹുവചനം) സ്വതന്ത്രര്‍ ആകുവാന്‍ കഴിയും” അല്ലെങ്കില്‍ 2) “നിങ്ങള്‍ സ്വതന്ത്രര്‍ ആകുവാന്‍ ദൈവം കല്‍പ്പിച്ചു”
സഹോദരന്മാരേ – “സഹോദരന്മാരും സഹോദരികളും”
മാത്രം – അല്ലെങ്കില്‍ “എന്നാല്‍.” സ്വാതന്ത്ര്യം ജഡത്തിനു അവസരം ആക്കരുതെന്നു പൗലൊസ് പറയുന്നു.”
ജഡത്തിനു അവസരം ആക്കരുത് – “നിങ്ങളുടെ പാപ പ്രകൃതത്തിനു സന്തോഷം നല്‍കുന്നതു ചെയ്യുവാന്‍ അവസരം കൊടുക്കരുത്,” പ്രത്യേകിച്ചു തനിക്കും അല്ലെങ്കില്‍ തന്‍റെ അയല്‍വാസിക്കും വേദന ഉണ്ടാക്കുന്ന യാതൊന്നും ചെയ്യരുത്.
ന്യായപ്രമാണത്തിലെ സകല കല്പ്പനകളും ഈ ഏകവാക്യത്തില്‍ അടങ്ങിയിരിക്കുന്നു – ഇതിങ്ങനെ അര്‍ത്ഥമാക്കാം 1) “നിങ്ങള്‍ക്ക് ന്യായപ്രമാണം മുഴുവനും ഈ ഒരൊറ്റ കല്പ്പനയില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്” അല്ലെങ്കില്‍ 2) “ഒരൊറ്റ കല്പ്പന അനുസരിക്കുന്നതിലൂടെ, നിങ്ങള്‍ സകല കല്പ്പനകളും അനുസരിക്കുന്നുവെന്നും, ആ ഒരു കല്പ്പന ഇതാകുന്നു.”