കര്‍ത്താവില്‍ എനിക്കു നിങ്ങളെ കുറിച്ചു ഉറപ്പുണ്ട് – “കാരണം ദൈവം നിങ്ങളെ സഹായിക്കും എന്ന കാരണത്താല്‍ എനിക്കു നിങ്ങളെക്കുറിച്ചു ഉറപ്പുണ്ട്”
നിങ്ങള്‍ മറ്റൊരു വിധത്തില്‍ ചിന്തിക്കില്ല – മറ്റൊരു പരിഭാഷ ഇതാണ് “ഞാന്‍ നിങ്ങളോടു പറയുന്നതിനു അപ്പുറമായി മറ്റൊന്നും നിങ്ങള്‍ ചിന്തിക്കില്ല”
ചിന്തിക്കുക – “വിശ്വസിക്കുക”
നിങ്ങളെ കലക്കുന്നവന്‍ ആരായാലും ശിക്ഷാവിധി ചുമക്കും – “ആരാകുന്നു നിങ്ങളെ കലക്കുന്നവന്‍ എന്ന് ഞാന്‍ അറിയുന്നില്ല, എന്നാല്‍ ദൈവം ആ വ്യക്തിയെ ശിക്ഷിക്കും”
നിങ്ങളെ കലക്കുക – “സത്യം എന്താകുന്നു എന്നതില്‍ നിങ്ങള്‍ക്കു അവ്യക്തതയ്ക്ക് കാരണമാക്കുന്ന”
സ്വന്തം ശിക്ഷാവിധി വഹിക്കും – “ദൈവത്താല്‍ ശിക്ഷിക്കപ്പെടും”
അവന്‍ ആരായാലും – ഇതിനെ ഇങ്ങനെ അര്‍ത്ഥമാക്കാം 1) മോശെയുടെ ന്യായപ്രമാണം അനുസരിക്കുവാന്‍ ഗലാത്യരെ നിര്‍ബന്ധിക്കുന്നവര്‍ ആരെന്നു പൗലൊസ് അറിയുന്നില്ല. അല്ലെങ്കില്‍ 2) ഗലാത്യരെ “ഇടറുമാറാക്കുന്നവന്‍” ധനികനോ അല്ല ദരിദ്രനോ അല്ലെങ്കില്‍ വലിയവനോ അല്ല ചെറിയവനോ അല്ലെങ്കില്‍ മതവാദിയോ അല്ല അല്ലാത്തവനോ ആരായാലും ശരി നിങ്ങള്‍ അവനെ ശ്രദ്ധിക്കേണ്ടതില്ല എന്നു അവരെ അറിയിക്കാന്‍ പൗലൊസ് ആഗ്രഹിക്കുന്നു.