ml_tn_old/rom/front/intro.md

24 KiB
Raw Permalink Blame History

റോമാലേഖനത്തിന് ആമുഖം

ഭാഗം 1: പൊതു മുഖവുര

റോമാലേഖനത്തിന്‍റെ സംക്ഷേപം

  1. ആമുഖം (1:1-15)
  2. യേശുക്രിസ്തുവിലെ വിശ്വാസത്താലുള്ള നീതീകരണം (1:16-17)
  3. മനുഷ്യകുലം മുഴുവനും പാപം നിമിത്തം ദൈവീക ശിക്ഷാവിധിയില്‍ അകപ്പെട്ടിരിക്കുന്നു (1:18-3:20)
  4. യേശു ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ അവനിലൂടെ നീതീകരിക്കപ്പെടുന്നു (3:21-4:25)
  5. ആത്മാവിന്‍റെ ഫലങ്ങള്‍ (5:1-11)
  6. ആദാമിനെയും ക്രിസ്തുവിനെയും താരതമ്യപ്പെടുത്തുന്നു (5:12-21)
  7. ഇഹലോക ജീവിതത്തില്‍ ക്രിസ്തുവിനോട് അനുരൂപപ്പെടുക (6:1-8:39)
  8. യിസ്രായേലിനോടുള്ള ദൈവിക പദ്ധതി (9:1-11:36)
  9. ക്രിസ്തീയ ജീവിതത്തിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ (12:1-15:13)
  10. ഉപസംഹാരവും വന്ദനങ്ങളും 15:14-16:27)

റോമാലേഖനത്തിന്‍റെ രചയിതാവ് ആര്?

അപ്പോസ്തോലനായ പൌലോസാണ് റോമാലേഖനം രചിച്ചത്. തര്‍സ്സോസ് എന്ന നഗരത്തില്‍ നിന്നുള്ളവനായിരുന്നു പൌലോസ്. ശൌല്‍ എന്ന പേരിലായിരുന്നു താന്‍ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. ക്രിസ്തു മാര്‍ഗ്ഗം സ്വീകരിക്കുന്നതിനു മുന്‍പ് താനൊരു പരീശന്‍ ആയിരുന്നു. ക്രൈസ്തവരെ ഉപദ്രവിക്കുന്നവനും ആയിരുന്നു. എന്നാല്‍ ക്രിസ്തുവിശ്വാസിയായ ശേഷം ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുവാന്‍ താന്‍ റോമാ സാമ്രാജ്യത്തിലുടനീളം പലവുരു സഞ്ചരിക്കുന്നതായി കാണാം.

റോമാ സാമ്രാജ്യത്തിലൂടെയുള്ള തന്‍റെ മൂന്നാം മിഷനറി യാത്രയില്‍ കൊരിന്തില്‍ പാര്‍ക്കുമ്പോള്‍ ഇതെഴുതിയെന്നു കരുതപ്പെടുന്നു.

റോമാ ലേഖനത്തിന്‍റെ ഉദ്ദേശ്യം എന്ത്? റോമാ നഗരത്തിലെ ക്രൈസ്തവ സമൂഹത്തിനു വേണ്ടിയാണ് പൌലോസ് ഈ ലേഖനം ഏഴുതിയത്. തന്‍റെ സന്ദര്‍ശനത്തിനു മുന്നോടിയായി ചെയ്യേണ്ട തയ്യാറെടുപ്പുകള്‍ അവരെ അറിയിക്കുക. പൌലോസിന്‍റെ ഭാഷയില്‍ “വിശ്വാസത്തിന്‍റെ അനുസരണത്തില്‍ സ്ഥിരീകരിക്കുക” എന്നതായിരുന്നു തന്‍റെ ലക്‌ഷ്യം(16:26).

യേശു ക്രിസ്തുവിന്‍റെ സുവിശേഷമാണ് ഈ ലേഖനത്തിന്‍റെ മുഖ്യ പ്രതിപാദ്യം. യഹൂദനും ജാതികളും ഒരു പോലെ പാപത്തിനധീനരാകുന്നു അവര്‍ക്ക് പാപക്ഷമയും നീതീകരണവും യേശു ക്രിസ്തുവിലെ വിശ്വാസത്താല്‍ മാത്രമേ ദൈവത്തില്‍ നിന്നും ലഭ്യമാവുകയുള്ളൂ (അദ്ധ്യായങ്ങള്1-11),

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകത്തെ എങ്ങനെ വിവര്‍ത്തനം ചെയ്യാം?

വിവര്‍ത്തകന്മാര്‍ക്ക് വേണമെങ്കില്‍ പരമ്പരാഗതമായ “റോമര്‍” എന്ന ശീര്‍ഷകം തന്നെ ഉപയോഗിക്കാം അല്ലെങ്കില്‍ അല്പംകൂടി വ്യക്തത നല്‍കി “പൌലോസ് റോമിലെ സഭയ്ക്കെഴുതിയ ലേഖനം” അല്ലെങ്കില്‍ “റോമിലെ ക്രൈസ്തവര്‍ക്കെഴുതപ്പെട്ട ലേഖനം” എന്നിങ്ങനെ നല്‍കാം (കാണുക: rc://*/ta/man/translate/translate-names)

ഭാഗം 2: പ്രധാന മത, സാംസ്കാരിക ആശയങ്ങള്‍

യേശുവിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിട്ടുള്ള സ്ഥാനനാമങ്ങള്‍ ഏതൊക്കെയാണ്?

റോമാ ലേഖനത്തില്‍ യേശുക്രിസ്തുവിനെ സൂചിപ്പിക്കുവാന്‍ പലതരത്തിലുള്ള സ്ഥാനനാമങ്ങളും , വര്‍ണ്ണനകളും പൌലോസ് ഉപയോഗിച്ചിട്ടുള്ളതായി കാണാം: യേശു ക്രിസ്തു (1:1), ദാവീദിന്‍റെ സന്തതി (1:3), ദൈവപുത്രന്‍ (1:4), കര്‍ത്താവായ യേശുക്രിസ്തു (1:7), ക്രിസ്തുയേശു (3:24), പ്രായശ്ചിത്തം (3:25), യേശു (3:26), യേശുകര്‍ത്താവ് (4:24), സൈന്യങ്ങളുടെ കര്‍ത്താവ് (9:29), ഇടര്‍ച്ചകല്ലും തടങ്ങല്‍പാറയും (9:33), ന്യായപ്രമാണത്തിന്‍റെ അവസാനം(10:4), വിടുവിക്കുന്നവന്‍ (11:26), മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കര്‍ത്താവ് (14:9), യിശ്ശായിയുടെ വേര് (15:12).

റോമാ ലേഖനത്തിലെ ദൈവശാസ്ത്രപദങ്ങളെ വിവര്‍ത്തനം ചെയ്യേണ്ടത് എങ്ങനെ?

നാല് സുവിശേഷങ്ങളിലും ഇല്ലാത്ത ചില ദൈവശാസ്ത്രപദങ്ങള്‍ പൌലോസിന്‍റെ രചനകളില്‍ കാണാം. ആദിമ ക്രിസ്ത്യാനികള്‍ യേശുവിനെയും അവന്‍റെ ഉപദേശങ്ങളെയും പറ്റി പഠിച്ചപ്പോള്‍ അവര്‍ക്ക് ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നതിനു പല പുതിയ പദങ്ങള്‍ ആവശ്യമായി വന്നു. ഉദാഹരണത്തിന് ""നീതീകരണം"" (5:1), ""ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികള്‍"" (3:20), ""നിരപ്പ്"" (5:10), ""പ്രായശ്ചിത്തം"" (3:25), ""വിശുദ്ധീകരണം"" (6:19), ""പഴയമനുഷ്യന്‍"" (6:6).

“പ്രധാന പദങ്ങളുടെ” നിഘണ്ടു ഇത്തരത്തിലുള്ള പദങ്ങളെ കൂടുതല്‍ മനസ്സിലാക്കുവാന്‍ വിവര്‍ത്തകന്മാരെ സഹായിക്കും (കാണുക: rc://*/ta/man/translate/figs-abstractnouns)

മുകളില്‍ പ്രസ്താവിച്ച പല പദങ്ങളും വ്യാഖ്യാനിക്കുവാന്‍ പ്രയാസമുള്ളവയാണ്. വിവര്‍ത്തകന്മാരെ സംബന്ധിച്ച് പ്രാദേശിക ഭാഷകളിലേക്ക് ഇത്തരം പദങ്ങള്‍ മൊഴിമാറ്റം ചെയ്യുമ്പോള്‍ സമതുല്യാര്‍ത്ഥ പദങ്ങള്‍ കണ്ടെത്തുക പലപ്പോഴും പ്രയാസകരമോ അസാധ്യമോ ആയേക്കാം. എന്നാല്‍ ഈ പദങ്ങളുടെ തുല്യാര്‍ത്ഥപദങ്ങള്‍ തന്നെ വേണമെന്നില്ല പകരം ഈ ആശയങ്ങളെ പ്രതിഫലിപ്പിക്കുവാന്‍ കഴിയുന്ന ചെറിയ പ്രയോഗിക ശൈലി വിവര്‍ത്തകന് തന്നെ വികസിപ്പിച്ചെടുക്കാം. ഉദാഹരണത്തിന് “സുവിശേഷം” എന്ന പദം “ക്രിസ്തുവിനെപ്പറ്റിയുള്ള സുവാര്‍ത്ത” എന്ന് വിവര്‍ത്തനം ചെയ്യാം.

ഇത്തരം പദങ്ങള്‍ക്ക് ഒന്നിലധികം അര്‍ത്ഥങ്ങള്‍ ഉണ്ട് എന്നുള്ളത് വിവര്‍ത്തകന്മാര്‍ മനസ്സിലാക്കിയിരിക്കേണ്ട ഒരു വസ്തുതയാണ്. അവയുടെ അര്‍ത്ഥങ്ങള്‍ ഗ്രന്ഥകാരന്‍ അവയെ പ്രത്യേക വേദഭാഗങ്ങളില്‍ എങ്ങിനെ ഉപയോഗിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന് “നീതീകരണം” ചിലയിടങ്ങളില്‍ “ഒരു വ്യക്തിക്ക് ന്യായ പ്രമാണത്തോടുള്ള അനുസരണത്തെ” സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുമ്പോള്‍ മറ്റിടങ്ങളില്‍ “യേശുക്രിസ്തു നമുക്കുവേണ്ടി ന്യായ പ്രമാണത്തെ പൂര്‍ത്തീകരിച്ചു” എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു.

യിസ്രായേലിന്‍റെ “ശേഷിപ്പ്” എന്നത് കൊണ്ട് പൌലോസ് അര്‍ത്ഥമാക്കുന്നത് എന്ത് (11:5)?

“ശേഷിപ്പ്” എന്നത് പഴയനിയമത്തിലും അതുപോലെ പൌലോസിനെ സംബന്ധിച്ചും വളരെ പ്രാധാന്യതയുള്ള ഒരു ആശയമാണ്. അശ്ശൂര്യരും ബാബിലോണ്യക്കാരും യിസ്രായേലിനെ ആക്രമിച്ചപ്പോള്‍ അവരില്‍ മിക്കപേരും ഒന്നുകില്‍ കൊല്ലപ്പെടുകയോ അന്യദേശങ്ങളിലേക്ക് ചിതറപ്പെടുകയോ ചെയ്യപ്പെട്ടു എന്നാല്‍ അവരില്‍ ചില യഹൂദന്മാര്‍ മാത്രം രക്ഷപ്പെടുന്നു അവരാണ് “ശേഷിപ്പുകള്‍” എന്നറിയപ്പെട്ടത്.

In 11:1-9 ല്‍ പൌലോസ് മറ്റൊരു കൂട്ടം ശേഷിപ്പുകളെക്കുറിച്ചാണ് പറയുന്നത്, അവര്‍ യേശുവിലെ വിശ്വാസത്താല്‍ രക്ഷപ്രാപിച്ച യഹൂദന്മാരായ ക്രിസ്ത്യാനികളാണ്. (കാണുക: rc://*/tw/dict/bible/kt/remnant)

ഭാഗം 3: വിവര്‍ത്തനത്തിലെ പ്രധാന പ്രശ്നങ്ങള്‍

“ക്രിസ്തുവില്‍” എന്നതുകൊണ്ട്‌ എന്താണ് പൌലോസ് അര്‍ത്ഥമാക്കുന്നത്?

“ക്രിസ്തുവില്‍” എന്ന പ്രയോഗം ഈ വേദഭാഗങ്ങളിലെ പ്രയോഗങ്ങള്‍ക്കു സമാനമാണ് 3:24; 6:11, 23; 8:1,2,39; 9:1; 12:5,17; 15:17; 16:3,7,9,10. പൌലോസ് ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ ക്രിസ്തു വിശ്വാസികള്‍ ക്രിസ്തുവിനുള്ളവര്‍ ആകുന്നു എന്നു ഉറപ്പിക്കുവാന്‍ ആലങ്കാരികമായ ശൈലികളില്‍ ഉപയോഗിച്ചിരിക്കുന്നവയാണ്. ക്രിസ്തുവിനുള്ളവര്‍ എന്നാല്‍ രക്ഷപ്രാപിച്ച് ക്രിസ്തുവുമായി ഒരു സൗഹൃദത്തിലായിത്തീരുക എന്നതാണ്. ദൈവത്തോട്കൂടെ നിത്യതയും വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും പലഭാഷകളിലും ഈ ആശയം പ്രതിഫലിപ്പിക്കുക പ്രയാസമുള്ള കാര്യമാണ്.

കൂടാതെ പൌലോസ് വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ അര്‍ത്ഥത്തിലാണ് ഈ പ്രയോഗങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത് . ഉദാഹരണത്തിന്, 3: 24 ല്‍ (""ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പ്‌""), ക്രിസ്തു മുഖാന്തിരം വീണ്ടെടുപ്പ് എന്നതാണ് പൌലോസ് വിവക്ഷിക്കുന്നത്. 8:9 ല്‍ (""നിങ്ങള്‍ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ""), പരിശുദ്ധാത്മാവിന് ഏല്പിച്ചു കൊടുക്കക എന്നതാണു പൌലോസ് അര്‍ത്ഥമാക്കുന്നത്‌. 9:1ല് (""ക്രിസ്തുവില്‍ ഞാന്‍ സത്യം പറയുന്നു""), ഇവിടെ പൌലോസ് അര്‍ത്ഥമാക്കുന്നത് സത്യം വെളിപ്പെടുത്തുക എന്ന ക്രിസ്തുവുമായുള്ള കരാറിനെ ഉദ്ദേശിച്ചാകുന്നു.

എന്നിരുന്നാലും ക്രിസ്തുവിലും ,പരിശുദ്ധാത്മാവിലും) നമ്മുടെ ഐക്യമത്യം എന്ന അടിസ്ഥാന ആശയം ഈ വേദഭാഗത്ത് നമുക്ക് കാണുവാന്‍ കഴിയും. അതുകൊണ്ട് വിവര്‍ത്തകന്‍ “ഇല്‍” എന്ന പദം വിവര്‍ത്തനം ചെയ്യുമ്പോള്‍ വ്യത്യസ്ത ഭാഗങ്ങളില്‍ ഭിന്നമായ അര്‍ത്ഥം സ്വീകരിക്കുവാന്‍ കഴിയും. “ഇല്‍” എന്നതിനോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ആശയത്തില്‍ അതിനെ പ്രതിഫലിപ്പിച്ചാല്‍ മതി “ഒരു പ്രത്യേക രീതിയില്‍” , അല്ലെങ്കില്‍ “ഒരു രീതിയിലും” “കാര്യത്തില്‍” എന്നിവ ഉദാഹരണമായെടുക്കാം. എന്നാല്‍ സാധ്യമാണെങ്കില്‍ “ഐക്യതയില്‍” എന്നതിന് തുല്യമായ പ്രയോഗമോ വാക്യാംശമോ വിവര്‍ത്തകന്‍ ഉപയോഗിക്കണം (കാണുക: rc://*/tw/dict/bible/kt/inchrist)

വിശുദ്ധി, വിശുദ്ധന്‍, പരിശുദ്ധന്‍, വിശുദ്ധീകരിക്കുക എന്നിവയുടെ റോമാലേഖന ആശയങ്ങള്‍ ULTയില് എപ്രകാരമാണ്?

അത്തരത്തിലുള്ള പദങ്ങള്‍ തിരുവെഴുത്തില്‍ ഉപയോഗിച്ചിട്ടുള്ളത് വ്യത്യസ്ത ആശയങ്ങളില്‍ ഒന്നിനെ സൂചിപ്പിക്കുന്നതിനാണ്. ഇക്കാരണത്താല്‍ വിവര്‍ത്തകര്‍ തങ്ങളുടെ വിവര്‍ത്തനത്തില്‍ ഇത്തരം പദങ്ങളെ കൃത്യമായി മൊഴിമാറ്റം ചെയ്യുന്നതിനു പലപ്പോഴും പ്രയാസം നേരിടും. ആംഗലേയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ULT ചില തത്വങ്ങളെ അടിസ്ഥാനമായി സ്വീകരിക്കുന്നു:

  • ചിലപ്പോള്‍ ഒരു വേദഭാഗത്തിലെ അര്‍ത്ഥം ധാര്‍മ്മിക വിശുദ്ധിയെയായിരിക്കാം സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചു യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ പാപത്തില്‍ നിന്നൊഴിവുള്ളവരാകണമെന്നുള്ള ദൈവഹിതത്തിന്‍റെ സന്ദേശം സുവിശേഷങ്ങളില്‍നിന്നും മനസിലാക്കേണ്ടത് പ്രധാനപ്പെട്ട ഒന്നാണ്. മറ്റൊരു പ്രധാന വസ്തുത ദൈവം പൂര്‍ണ്ണതയുള്ളവനും അപ്രമാദിത്വമുള്ളവനും ആകുന്നു. മൂന്നാമത്തെ ഘടകം ക്രിസ്ത്യാനികള്‍ തങ്ങളെത്തന്നെ കുറ്റമില്ലാത്തവരും, നിരപവാദ്യരും ആയി സൂക്ഷിക്കണം. ഈ സാഹചര്യത്തില്‍ല്‍ ULTയില് ""വിശുദ്ധരായവര്‍""അല്ലെങ്കില്‍ ""വിശുദ്ധജനം”. (കാണുക:1:7)
  • ചിലപ്പോള്‍ ഒരു വേദഭാഗത്തിന്‍റെ അര്‍ത്ഥത്തെ പ്രത്യേക കര്‍ത്തവ്യങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ അതിനെ ലളിതമായ ഒരു പരാമര്‍ശത്തിലൊതുക്കാറുണ്ട്,ചില ആഗലേയ വിവര്‍ത്തനങ്ങളില്‍ “വിശുദ്ധന്മാര്‍”, “ശുദ്ധര്‍” എന്നിവക്ക് ULTയില് “വിശ്വാസികള്‍” എന്നുപയോഗിച്ചിരിക്കുന്നു (കാണുക: 8:27; 12:13; 15:25, 26, 31; 16:2, 15)
  • ചിലപ്പോള്‍ ഒരു വേദഭാഗത്തെ അര്‍ത്ഥം ആരെയോ അല്ലെങ്കില്‍ എന്തിനെയോ ദൈവത്തിനായി വേര്‍തിരിച്ചിരിക്കുന്നു എന്ന ആശയം കാണാം. ഇത്തരം സാഹചര്യങ്ങളില്‍ ULT യില്‍ “വേര്‍തിരിക്കുക” “സമര്‍പ്പിക്കുക” “വിശുദ്ധീകരിക്കുക” “ വേണ്ടി സൂക്ഷിക്കുക” എന്നിങ്ങനെ കാണാം (കാണുക:15:16)

ഈ ആശയങ്ങളെ ഫലപ്രദമായി തങ്ങളുടെ വിവര്‍ത്തനത്തില്‍ പ്രതിഫലിപ്പിക്കുവാന്‍ ULT പലപ്പോഴും ഒരു വിവര്‍ത്തകന് സഹായകമാകുന്നു.

റോമാലേഖനത്തിന്‍റെ, മൂലഗ്രന്ഥത്തോട് ബന്ധപ്പെട്ടുള്ള പ്രധാന പ്രശ്നങ്ങള്‍ എന്തൊക്കെ?

താഴെതരുന്ന വേദവാക്യങ്ങള്‍ പഴയ ഭാഷാന്തരങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ആധുനിക ഭാഷാന്തരത്തില്‍ കാണുന്നത്. ULTയില് പുതിയ ഭാഷാന്തരത്തോടൊപ്പം പഴയത് അടിക്കുറിപ്പായും നല്‍കിയിരിക്കുന്നു.

  • “അവന്‍ (ദൈവം) സകലവും നന്മയ്ക്കായി കൂടി വ്യാപ്പിരിക്കുന്നു” (8: 28). എന്നാല്‍ ചില പഴയ വിവര്‍ത്തനങ്ങളില്‍ “സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു” എന്ന് വായിക്കുന്നു.” *” എന്നാല്‍ ഇത് കൃപയാല്‍ എങ്കില്‍ പ്രവൃത്തികളാല്‍ അല്ലെങ്കില്‍ കൃപ, കൃപയല്ല (11:6). ചില പഴയ വിവര്‍ത്തനങ്ങളില്‍ “ഇത് പ്രവൃത്തിയാല്‍ ആണെങ്കില്‍ ക്രിപയാലല്ല അല്ലെങ്കില്‍ പ്രവൃത്തി, പ്രവൃത്തിയല്ല.”

ഇനി തരുന്ന വാക്യം പുരാതന കയ്യെഴുത്ത് പ്രതികളില്‍ കാണാത്ത ഒന്നാണ്.

  • നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടോപ്പമുണ്ടായിരിക്കട്ടെ. ആമേന്‍ (16:24).

(കാണുക: rc://*/ta/man/translate/translate-textvariants)