ml_tn_old/rom/15/intro.md

2.3 KiB
Raw Permalink Blame History

റോമര്‍ 15 പൊതു നിരീക്ഷങ്ങള്‍

ഘടനയും വിന്യാസവും

ചില വിവര്‍ത്തനങ്ങളില്‍ കാവ്യോദ്ധരണികളുടെ ഒരോ വരികളും അല്പം വലത്തേക്ക് ചേര്‍ത്തു ക്രമീകരിക്കാറുണ്ട്. ULT യില്‍ വാക്യ9-11 വരെ അപ്രകാരം ചെയ്തിരിക്കുന്നു അവ പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണികളാണ് ചില വിവർത്തനങ്ങൾ വായിക്കാൻ എളുപ്പമാക്കുന്നതിന് പഴയനിയമത്തിൽ നിന്നുള്ള ഉദ്ധരണികള്‍ പേജിന്‍റെ വലതുവശത്ത് സജ്ജമാക്കുന്നു. വാക്യം 12-ലാണ് ULT ഇപ്രകാരം ചെയ്തിരിക്കുന്നത്. [റോമർ 15:14] (../../rom/15/14.md)-ൽ, പൗലോസ് കൂടുതൽ വ്യക്തിപരമായി സംസാരിക്കാൻ തുടങ്ങുന്നു. അവൻ ഉപദേശത്തില്‍ നിന്ന് തന്‍റെ വ്യക്തിപരമായ പദ്ധതികളെക്കുറിച്ച് പറയുന്നതിലേക്ക് മാറുന്നു.

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

ശക്തമായ / ദുർബലമായ

വിശ്വാസത്തിൽ പക്വതയുള്ളതും പക്വതയില്ലാത്തവരുമായ ആളുകളെ സൂചിപ്പിക്കാൻ ഈ പദങ്ങൾ ഉപയോഗിക്കുന്നു. വിശ്വാസത്തിൽ ശക്തരായവർ വിശ്വാസത്തിൽ ദുർബലരായവരെ സഹായിക്കേണ്ടതുണ്ടെന്ന് പൌലോസ് പഠിപ്പിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/faith)