ml_tn_old/rom/12/intro.md

3.5 KiB

റോമർ 12

പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

. ചില വിവര്‍ത്തനങ്ങളില്‍ കാവ്യോദ്ധരണികളുടെ ഒരോ വരികളും അല്പം വലത്തേക്ക് ചേര്‍ത്തു ക്രമീകരിക്കാറുണ്ട്. ULT യില്‍ വാക്യം 20 അപ്രകാരം ചെയ്തിരിക്കുന്നു അവ പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണികളാണ്

പൌലോസ് “അതിനാൽ” എന്ന വാക്ക് [റോമർ 12: 1] (../../rom/12/01.md) 1-11 സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചു എന്ന് പണ്ഡിതന്മാർ വിശ്വസിക്കുന്നു. ക്രിസ്തീയ സുവിശേഷം ശ്രദ്ധാപൂർവ്വം വിശദീകരിച്ച പൌലോസ് ഈ മഹത്തായ സത്യങ്ങളുടെ വെളിച്ചത്തിൽ ക്രിസ്ത്യാനികൾ എങ്ങനെ ജീവിക്കണം എന്ന് വിശദീകരിക്കുന്നു. 12-16 അധ്യായങ്ങൾ ഒരാളുടെ ക്രിസ്തീയ വിശ്വാസം അനുസരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പ്രായോഗിക നിർദേശങ്ങളുമായി ബന്ധപ്പെട്ട് പൌലോസ് വിവിധ കല്പനകള്‍ നൽകുന്നു. (കാണുക: rc://*/tw/dict/bible/kt/faith)

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ക്രിസ്തീയ ജീവിതം മോശെയുടെ നിയമപ്രകാരം ജനം മൃഗങ്ങളെയോ ധാന്യങ്ങളെയോ ആലയത്തില്‍ യാഗം അർപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ ക്രിസ്ത്യാനികൾ ദൈവത്തിനു വേണ്ടി തങ്ങളെ തന്നെ ഒരു യാഗമായി ജീവിതം സമര്‍പ്പിക്കേണ്ടതുണ്ട്. ശാരീരിക ത്യാഗങ്ങൾ ഇനി ആവശ്യമില്ല. (കാണുക: rc://*/tw/dict/bible/kt/lawofmoses)

ഈ അധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

ക്രിസ്തുവിന്‍റെ ശരീരം. സഭയെ പരാമർശിക്കാൻ തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന ഒരു പ്രധാന രൂപകമാണ് ക്രിസ്തുവിന്‍റെ ശരീരം. ഓരോ സഭാംഗവും സവിശേഷവും പ്രധാനപ്പെട്ടതുമായ ഒരു പ്രവർത്തനം നിർവഹിക്കുന്നു. ക്രിസ്ത്യാനികൾക്ക് സഹവര്‍ത്തിത്വം ആവശ്യമാണ്. (കാണുക: [[rc:///tw/dict/bible/kt/body]] ഉം [[rc:///ta/man/translate/figs-metaphor]])