ml_tn_old/rom/10/intro.md

4.1 KiB
Raw Permalink Blame History

റോമര്10 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ചില വിവര്‍ത്തനങ്ങളില്‍ പഴയനിയമത്തിലെ ഗദ്യോദ്ധരണികള്‍ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി വലത്തേക്ക് ചേര്‍ത്തു നല്‍കാറുണ്ട്. ULTയില് വാക്യം 8-ല്‍ ഇപ്രകാരം നല്‍കപ്പെട്ടിരിക്കുന്നു. ചില വിവര്‍ത്തനങ്ങളില്‍കാവ്യങ്ങളുടെ ഒരോ വരികളും അല്പം വലത്തേക്ക് ചേര്‍ത്തു ക്രമീകരിക്കാറുണ്ട്. ULT യില്‍ വാക്യം 18-20 വരെയുള്ള വാക്യങ്ങള്‍ അപ്രകാരം ചെയ്തിരിക്കുന്നു അവ പഴയ നിയമത്തില്‍ നിന്നുള്ളവയാകുന്നു.

ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍

ദൈവത്തിന്‍റെ നീതി

പൌലോസ് വിശദീകരിക്കുന്നത് ധാരാളം യഹൂദന്മാര്‍ നീതീകരണം പ്രാപിക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടും അവര്‍ പരാജയപ്പെട്ടു, നമുക്ക് സ്വയമായി ദൈവ നീതി പ്രാപിക്കുവാന്‍ കഴിയുകയില്ല യേശുവില്‍ വിശ്വസിക്കുമ്പോള്‍ അവനിലെ നീതിയാണ് ദൈവം നമുക്ക് നല്‍കുന്നത്. (കാണുക: [[rc:///tw/dict/bible/kt/righteous]] ഉം [[rc:///tw/dict/bible/kt/faith]])

ഈ അദ്ധ്യായത്തിലെ പ്രധാനപ്പെട്ട ആലങ്കാരിക പ്രയോഗങ്ങള്‍

അതിശോക്തി ചോദ്യങ്ങള്‍

പൌലോസ് ധാരാളം അതിശോക്തിചോദ്യങ്ങള്‍ പൌലോസ് ഈ അദ്ധ്യായത്തില്‍ ഉപയോഗിക്കുന്നുണ്ട് കാരണം, ദൈവത്തിന്‍റെ രക്ഷ യഹൂദന് മാത്രമുള്ളതല്ല അതുകൊണ്ട് ക്രൈസ്തവര്‍ സുവിശേഷം ലോകമൊക്കെയും പ്രചരിപ്പിക്കുവാന്‍ ഒരിങ്ങിയിരിക്കേണ്ടതിന്‍റെ ആവശ്യം ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് (കാണുക: [[rc:///ta/man/translate/figs-rquestion]] ഉം [[rc:///tw/dict/bible/kt/save]])

ഈ അധ്യായത്തിൽ സാധ്യമായ മറ്റ് വിവർത്തന ബുദ്ധിമുട്ടുകൾ

“ജനമല്ലാത്തവരെക്കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് എരിവു വരുത്തും” ""

ദൈവം സഭയെക്കൊണ്ട് യഹൂദ ജനത്തിനു എരിവു വരുത്തും എന്ന് സൂചിപ്പിക്കുന്നതിന് പൌലോസ് ഈ പ്രവചനം ഉപയോഗിക്കുന്നു. അങ്ങനെ അവരെ ദൈവത്തിലേക്ക് തിരിഞ്ഞു സുവിശേഷത്തില്‍ വിശ്വസിക്കുവാന്‍ ഇടയാക്കും. (കാണുക: [[rc:///tw/dict/bible/kt/prophet]] ഉം [[rc:///tw/dict/bible/kt/jealous]] ഉം rc://*/ta/man/translate/figs-explicit)