ml_tn_old/rom/09/intro.md

6.2 KiB
Raw Permalink Blame History

റോമര്‍ 09 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അദ്ധ്യായത്തില്‍ താന്‍ പഠിപ്പിക്കുന്നതിനെ വ്യത്യാസപ്പെടുത്തുന്നു. അദ്ധ്യായം 9-11 വരെ പൌലോസ് യിസ്രായേല്‍ ജനതയെ കേന്ദ്രീകരിക്കുന്നു.

വായനാ സൌകര്യത്തിനു വേണ്ടി ചില വിവര്‍ത്തനങ്ങളില്‍ കാവ്യങ്ങളുടെ ഒരോ വരികളും അല്പം വലത്തേക്ക് ചേര്‍ത്തു ക്രമീകരിക്കാറുണ്ട്. ULT യില്‍ വാക്യം 25- 29, 33 എന്നീ വാക്യങ്ങള്‍ അപ്രകാരം ചെയ്തിരിക്കുന്നു. പഴയനിയമത്തില്‍ നിന്നാണ് പൌലോസ് ഈ വാക്യങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നത്.

ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍

ജഡം

ഈ അദ്ധ്യായത്തില്‍ പൌലോസ് ജഡം എന്ന് ഉദ്ദേശിക്കുന്നത് യിസ്രായേല്‍ സമൂഹത്തെയാണ്, അബ്രഹാമിലൂടെ യാക്കോബിന്‍റെ സന്തതി പരമ്പരകള്‍ അവര്‍ക്കാണ് ദൈവം യിസ്രായേല്‍ എന്ന പേര് നല്‍കിയത്.(കാണുക: rc://*/tw/dict/bible/kt/flesh)

മറ്റ് അദ്ധ്യായങ്ങളില്‍ പൌലോസ് “സഹോദരന്മാര്‍” എന്ന് സഹവിശ്വാസികളെ അഭിസംബോധന ചെയ്യുന്നു. എന്നിരുന്നാലും ഈ അദ്ധ്യായത്തില്‍ താന്‍ “എന്‍റെ സഹോദരന്മാരെ” എന്നത് യിസ്രായേല്‍ ജനത്തിലെ തന്‍റെ ചാര്‍ച്ചക്കാരെ ഉദ്ദേശിച്ചാണ്.

യേശുവില്‍ വിശ്വസിക്കുന്നവരെ പൌലോസ് സൂചിപ്പിക്കുന്നത് “ദൈവമക്കള്‍” എന്നും “വാഗ്ദത്ത സന്തതികള്‍” എന്നും പരാമര്‍ശിക്കുന്നു.

മുന്‍നിര്‍ണ്ണയം

പല പണ്ഡിതരും അഭിപ്രായപ്പെടുന്നത് പൌലോസ് ഈ അദ്ധ്യത്തില്‍ “മുന്‍ നിയമനം” എന്ന വിഷയത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്‌ മുന്‍കൂട്ടി വിധിക്കുക എന്ന വേദപുസ്തക ആശയത്തോട് ബന്ധമുള്ളതാണിത്. ചിലര്‍ ഇതിനെ ലോകസ്ഥാപനത്തിന് മുന്‍പേ ദൈവം ചിലരെ നിത്യ രക്ഷക്കായി തിരെഞ്ഞെടുത്തു എന്നതാണ് ഇതിന്‍റെ ആശയമെന്നു വാദിക്കാറുണ്ട്. ഇതിനെപ്പറ്റി വിവിധ ആശയങ്ങള്‍ ക്രൈസ്തവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഈ അദ്ധ്യായം വിവർത്തനം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്. (കാണുക: [[rc:///tw/dict/bible/kt/predestine]] ഉം [[rc:///tw/dict/bible/kt/save]])

ഈ അദ്ധ്യായത്തിലെ പ്രധാനപ്പെട്ട ആലങ്കാരിക പ്രയോഗങ്ങള്‍

ഇടര്‍ച്ചക്കല്ല്

വിജാതീയരായിട്ടുള്ളവര്‍ യേശുവിലെ വിശ്വാസത്താല്‍ അവനെ രക്ഷകനായി സ്വീകരിച്ചപ്പോള്‍ യഹൂദന്മാര്‍ രക്ഷ പ്രാപിക്കുന്നതിന് വേണ്ടി അവനെ നിരാകരിച്ചു പഴയനിയമത്തില്‍ നിന്നും ഉദ്ധരിച്ചു കൊണ്ട് പൌലോസ് വിശദീകരിക്കുന്നത് യേശുവായിരുന്നു യഹൂദന്മാരുടെ വഴികളില്‍ അവര്‍ക്ക് ഇടര്‍ച്ചയായി “വീഴ്ചക്ക്” ഇടയാക്കിയ ”ഇടര്‍ച്ചക്കല്ല്” (കാണുക: rc://*/ta/man/translate/figs-metaphor)

സാധ്യതയുള്ള മറ്റ് വിവര്‍ത്തന വിഷമതകള്‍

“ യിസ്രായേലിലെ സകലരും യിസ്രായേലുമായി വാസ്തവത്തില്‍ ബന്ധമുള്ളവരല്ല”

ഈ വാക്യത്തില്‍ പൌലോസ് “യിസ്രായേല്‍” എന്നത് രണ്ട് വ്യത്യസ്ത അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തെ അര്‍ത്ഥം അബ്രഹാമിന്‍റെയും യാക്കോബിന്‍റെയും സന്തതികള്‍, രണ്ടാമത്തേത് വിശ്വാസത്താല്‍ ദൈവജനം ആയിതീര്‍ന്നവര്‍. USTയില് ഇത് വ്യക്തമാണ്.