ml_tn_old/rom/08/intro.md

7.3 KiB

റോമര്‍ 08 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ആദ്യത്തെ വാക്യം ഒരു സ്ഥാനാന്തര വാചകമാണ്. പൌലോസ് ഏഴാം അദ്ധ്യായത്തിലെ ചിന്തകളെ ഉപസംഹരിച്ചു കൊണ്ട് എട്ടാം അദ്ധ്യായത്തിലേക്ക് പ്രവേശിക്കുന്നു.

വായനാ സൌകര്യത്തിനു വേണ്ടി ചില വിവര്‍ത്തനങ്ങളില്‍ കാവ്യങ്ങളുടെ ഒരോ വരികളും അല്പം വലത്തേക്ക് ചേര്‍ത്തു ക്രമീകരിക്കാറുണ്ട്. ULT യില്‍ വാക്യം 36 അപ്രകാരം ചെയ്തിരിക്കുന്നു. പഴയനിയമത്തില്‍ നിന്നാണ് പൌലോസ് ഈ വാക്യങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നത്.

അദ്ധ്യായത്തിലെ സവിശേഷ ആശയങ്ങള്‍

പരിശുദ്ധാത്മാവിന്‍റെ മന്ദിരം

പരിശുദ്ധാത്മാവ് ഒരു വ്യക്തിയില്‍ അല്ലെങ്കില്‍ അവന്‍റെ ഹൃദയത്തില്‍ വസിക്കുന്നു. ആ ആത്മാവ് അവനില്‍ ഉണ്ട് എങ്കില്‍ അവന്‍ രക്ഷിക്കപ്പെട്ടവനാണ്. (കാണുക: rc://*/tw/dict/bible/kt/save)

""ഇവര്‍ ദൈവപുത്രന്മാര്‍ ആകുന്നു”

യേശു അതുല്യമായ രീതിയില്‍ ദൈവ പുത്രനാകുന്നു. ദൈവം ക്രിസ്ത്യാനികളെ തന്‍റെ പുത്രന്മാരായി ദത്തെടുക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/sonofgod]] ഉം [[rc:///tw/dict/bible/kt/adoption]])

മുന്‍നിയമനം

പല പണ്ഡിതരും അഭിപ്രായപ്പെടുന്നത് പൌലോസ് ഈ അദ്ധ്യത്തില്‍ “മുന്‍ നിയമനം” എന്ന വിഷയത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്‌ മുന്‍കൂട്ടി വിധിക്കുക എന്ന വേദപുസ്തക ആശയത്തോട് ബന്ധമുള്ളതാണിത്. ചിലര്‍ ഇതിനെ ലോകസ്ഥാപനത്തിന് മുന്‍പേ ദൈവം ചിലരെ നിത്യ രക്ഷക്കായി തിരെഞ്ഞെടുത്തു എന്നതാണ് ഇതിന്‍റെ ആശയമെന്നു വാദിക്കാറുണ്ട്. ഇതിനെപ്പറ്റി വിവിധ ആശയങ്ങള്‍ ക്രൈസ്തവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഈ അദ്ധ്യായം വിവർത്തനം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്, പ്രത്യേകിച്ച് അതിന്‍റെ കാര്യകാരണം ബന്ധങ്ങളുടെ വിവര്‍ത്തനത്തില്‍. (കാണുക: [[rc:///tw/dict/bible/kt/predestine]] ഉം[[rc:///tw/dict/bible/kt/save]])

ഈ അദ്ധ്യായത്തിലെ പ്രധാനപ്പെട്ട ആലങ്കാരിക പ്രയോഗങ്ങള്‍

രൂപകാലങ്കാരങ്ങള്‍

38, 39 വാക്യങ്ങളില്‍ പൌലോസ് തന്‍റെ ഉപദേശങ്ങളെ വിസ്തൃതമായ രൂപകാലങ്കാരത്തില്‍ കാവ്യാത്മകമായി അവതരിപ്പിക്കുന്നു. യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍നിന്നും ഒരുവനെ വേര്‍പെടുത്താന്‍ ആര്‍ക്കും കഴിയുകയില്ല എന്ന് പൌലോസ് വിശദീകരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

ഈ അദ്ധ്യായത്തില്‍ സാധ്യതയുള്ള മറ്റ് വിവര്‍ത്തന വിഷമതകള്‍

ശിക്ഷാവിധിയില്ല

ഉപദേശപിശകുണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധയോടെ വേണം ഈ വസ്തുത വിവർത്തനം ചെയ്യുന്നത് . യേശുവില്‍ വിശ്വസിച്ചതിനു ശേഷവും ജനം പാപം സംബന്ധിച്ച് കുറ്റക്കാരാണ്, പാപജീവിതത്തെ ദൈവം ഒരിക്കലും അംഗീകരിക്കുന്നുമില്ല. വിശ്വാസികളുടെ പാപത്തെ ദൈവം ശിക്ഷിക്കുന്നു. അവരുടെ പാപത്തിന്‍റെ ശിക്ഷക്ക് യേശു മറുവിലയായി തീര്‍ന്നു. ഇതാണ് പൌലോസ് ഇവിടെ വെളിപ്പെടുത്തുന്നത്. “ശിക്ഷാവിധി” എന്ന പദം പല അര്‍ത്ഥങ്ങള്‍ ഉണ്ട്. ഇവിടെ പൌലോസ് ഊന്നിപ്പറയുന്നത്‌ യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യമായ “നരക ശിക്ഷ”യായ ശിക്ഷാവിധിയില്ല എന്നതാണ്. (കാണുക: [[rc:///tw/dict/bible/kt/guilt]] ഉം[[rc:///tw/dict/bible/kt/faith]] ഉം rc://*/tw/dict/bible/kt/condemn)

ഇത് സങ്കീര്‍ണ്ണമായൊരു വിഷയമാണ്. “ജഡം” എന്നത് നമുടെ പാപസ്വഭാവത്തിന്‍റെ ഒരു ആലങ്കാരിക പദമാണ്. നമ്മുടെ ഭാതിക ശരീരം പാപപങ്കിലമാണെന്ന് പൌലോസ് പറയുന്നില്ല. പൌലോസ് പഠിപ്പിക്കുന്നത് ക്രൈസ്തവര്‍ ജീവിക്കുന്നകാലത്തെല്ലാം ( ജഡത്തില്‍) പാപത്തില്‍ തുടരും എന്നാല്‍ നമ്മുടെ പുതിയ പ്രകൃതം പഴയതിനോട് എതിര്‍ത്തുകൊണ്ടേയിരിക്കും. (കാണുക: rc://*/tw/dict/bible/kt/flesh)