ml_tn_old/rom/07/intro.md

3.1 KiB

റോമര്‍ 07 പൊതു വീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

“അല്ലെങ്കില്‍ നിങ്ങള്‍ അറിയുന്നില്ലയോ”

മുമ്പിലത്തെ പഠന വിഷയത്തോട് ബന്ധപ്പെട്ട് ഒരു പുതിയ ഒരു വിഷയത്തെ ചര്‍ച്ച ചെയ്യുന്നതിനാണ് പൌലോസ് ഈ പ്രയോഗ ശൈലി ഉപയോഗിക്കുന്നത്.

ഈ ആദ്ധ്യായത്തിലെ സവിശേഷ ആശയങ്ങള്‍

“നാം ന്യായപ്രമാണത്തില്‍ നിന്നും മോചനം നേടിയിരിക്കുന്നു”

പ്രാമാണത്തിന്‍റെ കാലാഹരണപ്പെടാത്ത തത്വങ്ങള്‍ ദൈവത്തിന്‍റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു എന്നത് വാസ്തവമാണെങ്കിലും, മോശയുടെ ന്യായപ്രമാണത്തിന് ഇനി സാധുതയില്ല എന്ന് പൌലോസ് വിശദീകരിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/lawofmoses)

ഈ അദ്ധ്യായത്തിലെ പ്രധാനപ്പെട്ട വാക്യാലങ്കാരങ്ങള്‍ ഏതൊക്കെ

വിവാഹം

തിരുവചനം വിവാഹത്തെ ആലങ്കാരികമായി സാധാരണ ഉപയോഗിക്കാറുണ്ട്. സഭ ന്യായപ്രമാണവുമായും ഇപ്പോള്‍ ക്രിസ്തുയേശുവിലും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിവരിക്കുന്നതിനു പൌലോസ് ഇവിടെ അതു പ്രയോഗിക്കുന്നു. “ജഡം” നമ്മുടെ പാപസ്വഭാവത്തിന്‍റെ ആലങ്കാരിക പദമാണ്. നമ്മുടെ ഭൌതിക ശരീരം പാപം നിറഞ്ഞതാണെന്ന് പൌലോസ് പഠിപ്പിക്കുന്നില്ല. ക്രിസ്ത്യാനികൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം (“ജഡത്തിൽ”) നാം പാപത്തിൽ തുടരുമെന്ന് പൌലോസ് പഠിപ്പിക്കുന്നതായി തോന്നുന്നു . എന്നാല്‍ നമ്മുടെ പുതിയ പ്രകൃതം പഴയതിനോട് എതിര്‍ത്തു കൊണ്ടേയിരിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///tw/dict/bible/kt/flesh]])