ml_tn_old/rom/06/intro.md

5.5 KiB
Raw Permalink Blame History

റോമര്06 പൊതുവായ നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

അഞ്ചാം അദ്ധ്യായത്തില്‍ പൌലോസിന്‍റെ ആശയങ്ങളെ സാങ്കല്പിക വസ്തുതകളിലൂടെ ഖണ്ഡിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടിയുമായാണ് ഈ അദ്ധ്യായം പൌലോസ് ആരംഭിക്കുന്നത്(കാണുക: rc://*/ta/man/translate/figs-hypo)

ഈ അദ്ധ്യായത്തിലെ സവിശേഷ ആശയങ്ങള്‍

ന്യായ പ്രാമാണത്തിന് എതിരെ

രക്ഷയിലേക്കു വന്ന ശേഷം ക്രൈസ്തവര്‍ക്ക് തന്നിഷ്ട പ്രകാരം ജീവിക്കാം എന്ന പഠിപ്പിക്കലുകളെ പൌലോസ് ഖണ്ഡിക്കുന്നു. പണ്ഡിതന്മാര്‍ ഇതിനെ “ആന്‍റിനോമിയനിസം” ആല്ലെങ്കില്‍ “പ്രമാണവിരുദ്ധത” എന്ന് പറയുന്നു. ദൈവാധിഷ്ടിത ജീവിതത്തിനു പ്രചോദനം നല്‍കുന്നതിനു പൌലോസ് യേശുവിന്‍റെ രക്ഷണ്യ പ്രവര്‍ത്തിയുടെ മഹത്തായ മൂല്യത്തെപ്പറ്റി അവരെ ഓര്‍മിപ്പിക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/save]] ഉം [[rc:///tw/dict/bible/kt/godly]])

പാപത്തിന്‍റെ ദാസന്മാര്‍

ക്രിസ്തുവിനെ വിശ്വസിക്കും മുന്‍പ് പാപം ജനത്തെ അടിമകളാക്കുന്നു. ദൈവം തന്‍റെ ജനത്തെ പാപത്തെ സേവിക്കുന്നതില്‍ നിന്നും സ്വതന്ത്രരാക്കുന്നു. തങ്ങളുടെ ജീവിതം ക്രിസ്തുവിനെ സേവിക്കുന്നതിനായി സമര്‍പ്പിക്കുവാന്‍ അവര്‍ പ്രാപതരാകുന്നു. ക്രിസ്ത്യാനികള്‍ പാപം ചെയ്യുമ്പോള്‍ അവര്‍ മനപൂര്‍വ്വമായി പാപത്തെ തിരെഞ്ഞെടുക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/faith]] ഉം [[rc:///tw/dict/bible/kt/sin]])

ഈ അദ്ധ്യായത്തില്‍ ഫലത്തിന്‍റെ പ്രതിബിബങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. ഇവ പ്രതിബിംബങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സല്‍പ്രവൃത്തികള്‍ ഉളവാക്കുന്ന വിശ്വാസത്തെ സൂചിപ്പിക്കുന്നു (കാണുക: [[rc:///tw/dict/bible/other/fruit]] ഉം [[rc:///tw/dict/bible/kt/righteous]])

ഈ അദ്ധ്യായത്തിലെ പ്രാധാനപ്പെട്ട ആലങ്കാരിക പ്രയോഗങ്ങള്‍

പ്രതീകാത്മക ചോദ്യങ്ങള്‍

പൌലോസ് ഈ അദ്ധ്യായത്തില്‍ പ്രതീകാത്മക ചോദ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ചോദ്യങ്ങള്‍ വായനക്കാര്‍ക്ക് അവരുടെ പാപത്തെപ്പറ്റി ബോധ്യപ്പെടുത്തുവാനും അതുമൂലം അവര്‍ യേശുവില്‍ ആശ്രയിക്കുവാനും ഇടയാകുന്നതിനു വേണ്ടിയാകുന്നു (കാണുക: [[rc:///ta/man/translate/figs-rquestion]] ഉം [[rc:///tw/dict/bible/kt/guilt]] ഉം rc://*/tw/dict/bible/kt/sin)

സാധ്യതയുള്ള മറ്റ് വിവര്‍ത്തന പ്രശ്നങ്ങള്‍

മരണം

മരണത്തെ വ്യത്യസ്ത നിലകളില്‍ പൌലോസ് ഈ അദ്ധ്യായത്തില്‍ ഉപയോഗിക്കുന്നുണ്ട്: ശാരീരിക മരണം, ആത്മീക മരണം, പാപം മനുഷ്യ ഹൃദയത്തെ വാഴുക, എന്തിന്‍റെയെങ്കിലും അവസാനം. അദ്ദേഹം ക്രിസ്തുവിലൂടെ ലഭിക്കുന്ന നിത്യ ജീവനുമായി പാപത്തെയും മരണത്തെയും പൌലോസ് താരതമ്യം ചെയ്യുകയും രക്ഷയിലേക്കു വന്ന ശേഷം ക്രിസ്ത്യാനികള്‍ കൈക്കൊള്ളേണ്ടതായ ജീവിത ശൈലിയെക്കുറിച്ചും വിശദീകരിക്കുന്നു.(കാണുക: rc://*/tw/dict/bible/other/death)