ml_tn_old/rom/05/intro.md

5.2 KiB

റോമര്‍ 05 പൊതുവായ നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

12-17 വാക്യങ്ങള്‍ വളരെ പ്രധാന്യതയുള്ളതും അതുപോലെ തിരുവെഴുത്തുകളിലെ മനസ്സിലാക്കുവാന്‍ പ്രയാസമുള്ളതുമായ ചില വാക്യങ്ങളാണെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അവയുടെ മൂലഭാഷയിലെ അര്‍ത്ഥസമ്പുഷ്ടി വിവര്‍ത്തനങ്ങളില്‍ ചോര്‍ന്നുപോയിട്ടുള്ളതായി കാണാം.

ഈ അദ്ധ്യായത്തിലെ സവിശേഷ ആശയങ്ങള്‍

നീതീകരണത്തിന്‍റെ ഫലങ്ങള്‍

നാം നീതീകരിക്കപ്പെട്ടിരിക്കുന്നതിന്‍റെ പരിണിത ഫലങ്ങളെ ഈ അദ്ധ്യായത്തിന്‍റെ പ്രധാന ഭാഗമായി പൌലോസ് വിശദീകരിക്കുന്നത് എങ്ങനെ. അവയില്‍ ദൈവത്തോടുള്ള സമാധാനം, ദൈവവുമായുള്ള സഹകരണം, കഷടതയില്‍ സന്തോഷിക്കുക, നമ്മുടെ ഭാവിയെ സംബന്ധിച്ചു പ്രത്യാശ, നിത്യരക്ഷ, ദൈവവുമായി നിരപ്പ് എന്നിവ ആ ഫലങ്ങളില്‍ ഉള്‍പ്പെട്ടതാണ്. (കാണുക: rc://*/tw/dict/bible/kt/justice)

""എല്ലാവരും പാപം ചെയ്തു” വാക്യം 12-ല്‍ പൌലോസ് പറയുന്നതിപ്പറ്റി പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. “എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലരിലും പരന്നിരിക്കുന്നു”. ആദാമില്‍ സകല സന്തതികളും അടങ്ങിയിരുന്നു എന്ന്‍ ചിലര്‍ വിശ്വസിക്കുന്നു, അങ്ങനെ മാനവ വംശത്തിന്‍റെ പിതാവായ ആദം പാപം ചെയ്തപ്പോള്‍ സകല മനുഷ്യ വംശങ്ങളും അവനില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ആദം മനുഷ്യ വംശത്തിന്‍റെ ഒരു പ്രതിനിധിയായാണ്‌ വര്‍ത്തിച്ചിരുന്നത് എന്ന് മറ്റുചിലര്‍ വിശ്വസിക്കുന്നു. അതിനാല്‍ താന്‍ പാപം ചെയ്തപ്പോള്‍ കൂടെ സകല മാനവജാതിയുടെയും “വീഴ്ച” സംഭവിച്ചു. എന്നാല്‍ ഇന്നത്തെ ജനത സജീവമായോ നിഷ്ക്രിയമായോ ആദാമിന്‍റെ യഥാര്‍ത്ഥ പാപത്തില്‍ പങ്കാളികള്‍ ആകുന്നു എന്നത് ഒരു വിധത്തില്‍ ഈ കാഴ്ചപ്പാടുകള്‍ വ്യതസ്തമാക്കുന്നു. മറ്റു ഭാഗങ്ങള്‍ അത് സ്ഥിരീകരിക്കുവാന്‍ സഹായകമായേക്കും. (കാണുക : [[rc:///tw/dict/bible/other/seed]] ഉം [[rc:///tw/dict/bible/kt/sin]] ഉം rc://*/ta/man/translate/figs-activepassive)

രണ്ടാം ആദം

ആദം ആദ്യത്തെ മനുഷ്യനും ദൈവത്തിന്‍റെ “പുത്രനുമായിരുന്നു”. അവന്‍ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവനായിരുന്നു. വിലക്കപ്പെട്ട ഫലം ഭക്ഷിച്ച് അവന്‍ പാപത്തെയും മരണത്തെയും ലോകത്തില്‍ കൊണ്ടുവന്നു. യേശുക്രിസ്തുവിനെ “രണ്ടാം ആദാമായും” സാക്ഷാല്‍ ദൈവപുത്രനായുമാണ് പൌലോസ് ഈ അദ്ധ്യായത്തില്‍ വിശേഷിപ്പിക്കുന്നത്. കുരിശുമരണത്തിലൂടെ മരണത്തിന്‍ന്മേലും പാപത്തിന്മേലും വിജയം വരിച്ചുകൊണ്ട് ജീവനെ കൊണ്ടുവന്നു. (കാണുക: [[rc:///tw/dict/bible/kt/sonofgod]] ഉം [[rc:///tw/dict/bible/other/death]])