ml_tn_old/rom/04/intro.md

4.3 KiB
Raw Permalink Blame History

റോമര്‍ 04 പൊതുവായ നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ചില വിവര്‍ത്തനത്തില്‍ വായനക്കുള്ള എളുപ്പത്തിനു വേണ്ടി കാവ്യത്തിന്‍റെ ഓരോ വരികളും മറ്റ് ഭാഗങ്ങളെക്കാള്‍ അല്പം വലത്തേക്ക് നീക്കി ചേര്‍ക്കാറുണ്ട്. ULTയിലു ഈ അദ്ധ്യായത്തിലെ 7-8 വാക്യങ്ങള്‍ അപ്രകാരമാണ് ചെയ്തിരിക്കുന്നത് അവ പഴയ നിയമത്തില്‍ നിന്നുള്ള വാക്യങ്ങളാണ്.

ഈ അദ്ധ്യായത്തിലെ സവിശേഷമായ ചില ആശയങ്ങള്‍

മോശയുടെ ന്യായപ്രമാണത്തിന്‍റെ ഉദ്ദേശ്യം

മൂന്നാം അദ്ധ്യായത്തിലെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതിന്‍റെ നിര്‍മ്മിതി. യിസ്രായേലിന്‍റെ പിതാമഹനായ അബ്രഹാം എപ്രകാരം നീതീകരിക്കപ്പെട്ടവനായി എന്ന് പൌലോസ് വിശദീകരിക്കുന്നു. അബ്രഹാമിന് പോലും തന്‍റെ പ്രവര്‍ത്തികളാല്‍ നീതീകരിക്കപ്പെടുവാന്‍ സാധിച്ചില്ല. മോശെയുടെ ന്യായപ്രമാണം അനുസരിക്കുക വഴി ഒരുവന് നീതീകരിക്കപ്പെടുവാന്‍ കഴിയുകയില്ല. ദൈവിക കല്പനകളെ പ്രമാണിക്കുക എന്നത് ഒരുവന് ദൈവത്തോടുള്ള വിശ്വാസത്തെ പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. എന്നാല്‍ മനുഷ്യര്‍ എപ്പഴെങ്കിലും നീതി പ്രാപിച്ചിട്ടുള്ളത് വിശ്വാസത്താല്‍ മാത്രമാണ്. (കാണുക: [[rc:///tw/dict/bible/kt/justice]] ഉം[[rc:///tw/dict/bible/kt/lawofmoses]] ഉം rc://*/tw/dict/bible/kt/faith)

പരിച്ഛെദന

യിസ്രായെല്യര്‍ക്കു പരിച്ഛെദന പ്രാധാന്യമുള്ള വിഷയമായിരുന്നു. ഇത് അബ്രഹാമിന്‍റെ സന്തതി എന്നതിന് അടയാളമായിരുന്നു. ഇത് യഹോവക്കും അബ്രഹാമിനും മദ്ധ്യേയുള്ള ഉടമ്പടിയുടെ അടയാളം ആയിരുന്നു. എന്നിരുന്നാലും പരിച്ഛെദന ഏറ്റതിനാല്‍ ആരും നീതീകരിക്കപ്പെട്ടിരുന്നില്ല. (See: [[rc:///tw/dict/bible/kt/circumcise]] ഉം [[rc:///tw/dict/bible/kt/covenant]])

ഈ അധ്യായത്തിലെ പ്രധാന സംഭാഷണ കണക്കുകൾ

വാചാടോപപരമായ ചോദ്യങ്ങൾ

ഈ അധ്യായത്തിൽ വാചാടോപപരമായ ചോദ്യങ്ങൾ പൌ ലോസ് ഉപയോഗിക്കുന്നു. ഈ വാചാടോപപരമായ ചോദ്യങ്ങളുടെ ഉദ്ദേശ്യം വായനക്കാരനെ അവരുടെ പാപം കാണുന്നതിന് പ്രേരിപ്പിക്കുക, അങ്ങനെ അവർ യേശുവിൽ വിശ്വസിക്കും. (കാണുക: [[rc:///ta/man/translate/figs-rquestion]] ഉം [[rc:///tw/dict/bible/kt/guilt]], rc://*/tw/dict/bible/kt/sin)