ml_tn_old/rom/02/intro.md

5.6 KiB
Raw Permalink Blame History

റോമര്‍ 02 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അദ്ധ്യായം ലക്‌ഷ്യം വയ്ക്കുന്നത് റോമാ ക്രിസ്ത്യാനികളെയല്ല മറിച്ച് യേശുവില്‍ വിശ്വസിക്കാതെ മറ്റുള്ളവരെ “വിധിക്കുന്ന” ചിലര്‍ക്ക് നേരെയാണ്. (കാണുക: ഉം and rc://*/tw/dict/bible/kt/judge)

“അതിനാല്‍ നിങ്ങള്‍ ഒഴിവുള്ളവരല്ല”

ഈ പ്രയോഗം ഒന്നാം അദ്ധ്യായത്തിന്‍റെ തുടര്‍ച്ചയായി വരുന്നു. ഒരുതരത്തില്‍ ഇത് ഒന്നാം അദ്ധ്യായത്തിലെ ആശയങ്ങളെ ഉപസംഹരിക്കുകയാണ് ചെയ്യുന്നത്. ലോകത്തിലെ എല്ലാവരും സത്യദൈവത്തെ ആരാധിക്കേണ്ടതിന്‍റെ കാരണം ഈ വാചകം വിശദീകരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

""പ്രമാണം അനുസരിക്കുന്നവര്‍"" പ്രമാണം അനുസരിക്കാൻ ശ്രമിക്കുന്നവര്‍ അതിലൂടെ നീതീകരിക്കപ്പെടുകയില്ല. യേശുവിൽ വിശ്വസിക്കുന്നതിലൂടെ നീതീകരിക്കപ്പെടുന്നവർ, ദൈവകല്പനകൾ അനുസരിക്കുന്നതിലൂടെ തങ്ങളുടെ വിശ്വാസം യഥാർത്ഥമാണെന്ന് കാണിക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/believe]], [[rc:///tw/dict/bible/kt/justice]])

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

വാചാടോപപരമായ ചോദ്യങ്ങൾ

ഈ അധ്യായത്തിൽ പൗലോസ് നിരവധി വാചാടോപപരമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു, അവയുടെ ഉദ്ദേശ്യം വായനക്കാരനെ അവരുടെ പാപം മനസ്സിലാക്കുന്നതിന് പ്രേരിപ്പിക്കുക, അങ്ങനെ അവർ യേശുവിൽ വിശ്വസിക്കുവാന്‍ ഇടയാകും. (കാണുക: [[rc:///tw/dict/bible/kt/lawofmoses]], [[rc:///ta/man/translate/figs-rquestion]], [[rc:///tw/dict/bible/kt/guilt]], [[rc:///tw/dict/bible/kt/sin]])

സാങ്കൽപ്പിക സാഹചര്യം

സന്ദർഭത്തിൽ, വാക്യം 7ല് “അവൻ നിത്യജീവൻ നൽകും” എന്നത് ഒരു സാങ്കൽപ്പിക പ്രസ്താവനയാണ്. ഒരു വ്യക്തിക്ക് പരിപൂർണ്ണമായ ജീവിതം നയിക്കാൻ കഴിയുമെങ്കിൽ, അവർ പ്രതിഫലമായി നിത്യജീവൻ നേടും. എന്നാൽ തികഞ്ഞ ജീവിതം നയിക്കാൻ യേശുവിനു മാത്രമേ കഴിഞ്ഞുള്ളൂ.

17-29 വാക്യങ്ങളിൽ പൗലോസ്‌ മറ്റൊരു സാങ്കൽപ്പിക സാഹചര്യം നൽകുന്നു. മോശയുടെ ന്യായപ്രമാണം അനുസരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നവർ പോലും ന്യായപ്രമാണം ലംഘിക്കുന്നതിൽ കുറ്റക്കാരാണെന്ന് അദ്ദേഹം ഇവിടെ വിശദീകരിക്കുന്നു, ഇത് ""അക്ഷരം"" പിന്തുടരുന്നവർക്ക് ""ആത്മാവ്‌"" അല്ലെങ്കിൽ നിയമത്തിന്‍റെ പൊതുതത്ത്വങ്ങൾ പിന്തുടരാൻ കഴിയാത്തവരെക്കുറിച്ചാണ്. (കാണുക: rc://*/tw/dict/bible/kt/faith)

ഈ അധ്യായത്തിലെ സാധ്യമായ മറ്റ് വിവർത്തന പ്രശ്നങ്ങള്‍

""വിധിക്കുന്ന നിങ്ങൾ"" ചില സമയങ്ങളിൽ, ഇത് ലളിതമായ രീതിയിൽ വിവർത്തനം ചെയ്യാം. എന്നാൽ ഇത് താരതമ്യേന മോശമായ രീതിയിലാണ് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്, കാരണം “വിധിക്കുന്നവരെ” പൌലോസ് പരാമർശിക്കുമ്പോൾ എല്ലാവരും വിധിക്കുന്നു എന്നും വരും. ഇതിനെ ""വിധിക്കുന്നവർ (എല്ലാവരും വിധിക്കുന്നവർ)"" എന്ന് വിവർത്തനം ചെയ്യാൻ കഴിയും.