ml_tn_old/rom/02/05.md

3.2 KiB

Connecting Statement:

സകലരിലും തിന്മയുണ്ടെന്നു പൌലോസ് ജനത്തെ തുടര്‍ന്നും ഓര്‍മിപ്പിക്കുന്നു.

But it is to the extent of your hardness and unrepentant heart

ദൈവത്തെ അനുസരിക്കാത്ത ഒരുവനെ പൌലോസ് കല്ലുപോലെ കട്ടിയേറിയ ഒന്നിനോട് ആലങ്കാരികമായി താരതമ്യപ്പെടുത്തുന്നു. കൂടാതെ “ഹൃദയം” എന്നത് ഒരു മനുഷ്യന്‍റെ മനസ്സ്, മനസാക്ഷി എന്നിവയെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : ഇത് നിങ്ങള്‍ അനുസരിക്കുവാനോ മാനസാന്തരപ്പെടുവാനോ തയ്യാറാകാത്തത് നിമിത്തമാണ്” (കാണുക: [[rc:///ta/man/translate/figs-metaphor]] and [[rc:///ta/man/translate/figs-metonymy]])

hardness and unrepentant heart

ഈ ഇരട്ട പ്രയോഗത്തെ സംയോജിപ്പിച്ച് “മാനസാന്തരപ്പെടാത്ത ഹൃദയം” എന്ന് വിവർത്തനം ചെയ്യാം . ” (കാണുക: rc://*/ta/man/translate/figs-doublet)

you are storing up for yourself wrath

“ചരതിച്ചു വയ്ക്കുക” എന്ന പ്രയോഗം ഒരു അലങ്കാരമാണ് അത് ഒരുവന്‍ തന്‍റെ സമ്പത്തിനെ ശേഖരിച്ചു ഒരു സുരക്ഷിത സ്ഥാനത്തു സൂക്ഷിച്ചു വയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു. പൌലോസ് പറയുന്നു അതിനു പകരമായി ആ മനുഷ്യന്‍ ദൈവ ശിക്ഷ ശേഖരിച്ചു വയ്ക്കുന്നു. അനുതപിക്കാതെ എത്രകാലം മുന്നോട്ട്പോകുന്നുവോ ശിക്ഷ അത്രയും കാഠിന്യമേറിയതായിരിക്കും. ഇതര വിവര്‍ത്തനം : “നിങ്ങള്‍ നിങ്ങളുടെ ശിക്ഷയെ കൂടുതല്‍ കഠിനമാക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

on the day of wrath ... of the revelation of God's righteous judgment

ഈ രണ്ടു പ്രയോഗങ്ങളും ഒരേ ദിവസത്തെ പരാമര്‍ശിക്കുന്നു. ഇതര വിവര്‍ത്തനം : “ദൈവം തന്‍റെ കോപത്തെ സകലര്‍ക്കും വെളിപ്പെടുത്തുമ്പോള്‍ അവന്‍ സകലജനത്തെയും നീതിയില്‍ ന്യായം വിധിക്കും” (കാണുക: rc://*/ta/man/translate/figs-doublet)