ml_tn_old/rev/front/intro.md

19 KiB

വെളിപ്പാട് ആമുഖം

ഭാഗം 1: പൊതു ആമുഖം

വെളിപ്പാട് പുസ്തകത്തിന്‍റെ രൂപരേഖ

  1. ആരംഭം (1: 1-20)
  2. ഏഴ് സഭകൾക്കുള്ള ലേഖനങ്ങള്‍(2:1-3:22)
  3. സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്‍റെ ദർശനം, കുഞ്ഞാടിന്‍റെ ദർശനം (4: 1-11)
  4. ഏഴ് മുദ്രകൾ (6: 1-8: 1)
  5. ഏഴു കാഹളങ്ങൾ (8: 2-13: 18)
  6. കുഞ്ഞാടിനെ ആരാധിക്കുന്നവർ, രക്തസാക്ഷികൾ, ക്രോധത്തിന്‍റെ കൊയ്ത്ത് (14: 1-20)
  7. ഏഴു പാത്രങ്ങൾ (15: 1-18: 24)
  8. സ്വർഗ്ഗത്തിലെ ആരാധന (19: 1-10)
  9. കുഞ്ഞാടിന്‍റെ ന്യായവിധി, മൃഗത്തിന്‍റെ നാശം, ആയിരം വർഷം, സാത്താന്‍റെ നാശം, അന്തിമ ന്യായവിധി (20: 11-15)
  10. പുതിയ സൃഷ്ടിയും പുതിയ യെരുശലേമും (21: 1-22: 5)
  11. മടങ്ങിവരാമെന്ന യേശുവിന്‍റെ വാഗ്ദാനം, ദൂതന്മാരിൽ നിന്നുള്ള സാക്ഷ്യം, യോഹന്നാന്‍റെ അവസാനവാക്കുകൾ, തന്‍റെ സഭയ്ക്കുള്ള ക്രിസ്തുവിന്‍റെ സന്ദേശം, ക്ഷണവും മുന്നറിയിപ്പും (22: 6-21)

ആരാണ് വെളിപ്പാട് പുസ്തകം എഴുതിയത്?

എഴുത്തുകാരന്‍ താന്‍ തന്നെയെന്ന് യോഹന്നാൻ സ്വയം വെളിപ്പെടുത്തുന്നു. ഇത് ഒരുപക്ഷേ അപ്പൊസ്തലനായ യോഹന്നാൻ ആയിരിക്കാം. പത്മോസ് ദ്വീപിലായിരിക്കുമ്പോൾ അദ്ദേഹം വെളിപ്പാട് പുസ്തകം എഴുതി. യേശുവിനെക്കുറിച്ച് ആളുകളെ പഠിപ്പിച്ചതിനാണ് റോമാക്കാർ യോഹന്നാനെ അവിടെ നാടുകടത്തിയത്.

വെളിപ്പാട് പുസ്തകം എന്താണ് പ്രതിപാദിക്കുന്നത്?

കഷ്ടത അനുഭവിക്കുമ്പോഴും വിശ്വസ്തരായി തുടരേണ്ടതിന് വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് യോഹന്നാൻ വെളിപ്പാട് പുസ്തകം എഴുതിയത്. സാത്താനും അനുയായികളും വിശ്വാസികൾക്കെതിരെ പോരാടുകയും കൊല്ലുകയും ചെയ്യുന്നതിന്‍റെ ദർശനങ്ങൾ യോഹന്നാൻ വിവരിച്ചിരിക്കുന്നു. ദൈവം ദുഷ്ടന്മാരെ ശിക്ഷിക്കാൻ ഭൂമിയിൽ ഭയാനകമായ പലതും സംഭവിപ്പിക്കുന്നതായി ദര്‍ശനങ്ങളില്‍ കാണുന്നു. അവസാനം, യേശു സാത്താനെയും അനുയായികളെയും പരാജയപ്പെടുത്തുന്നു. വിശ്വസ്തരെ യേശു ആശ്വസിപ്പിക്കുന്നു. പുതു വാനഭൂമിയില്‍ വിശ്വാസികൾ ദൈവത്തോടൊപ്പം എന്നേക്കും ജീവിക്കും.

ഈ പുസ്തകത്തിന്‍റെ ശീർഷകം എപ്രകാരം വിവർത്തനം ചെയ്യണം?

പരിഭാഷകർക്ക് ഈ പുസ്തകത്തെ അതിന്‍റെ പരമ്പരാഗത തലക്കെട്ടുകളിലൊന്നായ ""വെളിപ്പാട്"" എന്ന് വിളിക്കാൻ തിരഞ്ഞെടുക്കാം. ""യേശുക്രിസ്തുവിന്‍റെ വെളിപ്പാട്,"" ""വിശുദ്ധ യോഹന്നാനുണ്ടായ വെളിപ്പാട്"" അല്ലെങ്കിൽ ""യോഹന്നാന്‍റെ അപ്പോക്കലിപ്സ്"". അല്ലെങ്കിൽ ""യേശുക്രിസ്തു യോഹന്നാന് വെളിപ്പെടുത്തിയ കാര്യങ്ങൾ"" പോലുള്ള സ്പഷ്ടതയുള്ള ഒരു തലക്കെട്ട് തിരഞ്ഞെടുക്കാം. (കാണുക: rc://*/ta/man/translate/translate-names)

വെളിപ്പാട് പുസ്തകം ഏതുതരം രചനയാണ്?

യോഹന്നാന്‍ തന്‍റെ ദർശനങ്ങളെ വിവരിക്കാൻ ഒരു പ്രത്യേക ശൈലി ഉപയോഗിച്ചു. നിരവധി പ്രതീകങ്ങൾ ഉപയോഗിച്ച് താൻ കണ്ടതിനെ യോഹന്നാന്‍ വിവരിച്ചു. ഈ രചനാരീതിയെ പ്രതീകാത്മക പ്രവചനം അല്ലെങ്കിൽ അപ്പോക്കലിപ്റ്റിക് സാഹിത്യം എന്ന് വിളിക്കുന്നു. (കാണുക: rc://*/ta/man/translate/writing-apocalypticwriting)

ഭാഗം 2: സുപ്രധാന മത-സാംസ്കാരിക ആശയങ്ങൾ

വെളിപ്പാടിലെ സംഭവങ്ങൾ ഭൂതകാലത്തെയോ ഭാവികാലത്തെയോ ആണോ? ആദിമ ക്രിസ്തീയ കാലം മുതൽ പണ്ഡിതന്മാർ വെളിപ്പാടിനെ വ്യത്യസ്തമായി വ്യാഖ്യാനിച്ചു. യോഹന്നാന്‍ തന്‍റെ കാലത്തെ സംഭവങ്ങൾ വിവരിക്കുന്നതായാണ് ചില പണ്ഡിതന്മാർ കരുതുന്നത്, യോഹന്നാൻ തന്‍റെ കാലം മുതൽ യേശുവിന്‍റെ മടങ്ങിവരവ് വരെയുള്ള സംഭവങ്ങളെക്കുറിക്കുന്നു എന്ന് മറ്റു ചില പണ്ഡിതന്മാർ കരുതുന്നു. ക്രിസ്തു മടങ്ങിവരുന്നതിനു തൊട്ടുമുമ്പ് ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവിക്കുന്ന സംഭവങ്ങളെക്കുറിച്ച് യോഹന്നാൻ വിവരിക്കുന്നതായി മറ്റ് പണ്ഡിതന്മാർ കരുതുന്നു.

പുസ്തകം വിവർത്തനം ചെയ്യുന്നതിന് മുമ്പ് അത് എങ്ങനെ വ്യാഖ്യാനിക്കണമെന്ന് വിവർത്തകർ തീരുമാനിക്കേണ്ടതില്ല. യു‌എൽ‌ടിയിൽ ഉപയോഗിച്ചിരിക്കുന്ന കാലഭേദങ്ങളില്‍ വിവർത്തകർ പ്രവചനങ്ങൾ പരിഭാഷപ്പെടുത്തണം.

വെളിപ്പാട്‌ പോലെ ബൈബിളിൽ മറ്റേതെങ്കിലും പുസ്തകങ്ങളുണ്ടോ?

വെളിപ്പാട് പുസ്തകം പോലെ മറ്റൊരു പുസ്തകവും ബൈബിളില്‍ ഇല്ല. എന്നാൽ, യെഹെസ്‌കേൽ, സെഖര്യാവ്, പ്രത്യേകിച്ച് ദാനിയേൽ എന്നിവയിലെ ഭാഗങ്ങൾ വെളിപ്പാടിന്‍റെ ഉള്ളടക്കത്തിനും ശൈലിക്കും സമാനമാണ്. ചില അലങ്കാര പ്രയോഗങ്ങളും ശൈലിയും പൊതുവായി ഉള്ളതിനാൽ വെളിപ്പാടിനെ ദാനിയേലിന്‍റെ അതേ രീതിയില്‍ തന്നെ പരിഭാഷപ്പെടുത്തുന്നത് പ്രയോജനകരമായിരിക്കും.

ഭാഗം 3: പ്രധാനപ്പെട്ട വിവർത്തന പ്രശ്നങ്ങൾ

വിവർത്തനം ചെയ്യുന്നതിന് വെളിപ്പാട് പുസ്തകം മനസിലാക്കേണ്ടതുണ്ടോ?

അത് ശരിയായി വിവർത്തനം ചെയ്യുന്നതിന് വെളിപ്പാട് പുസ്തകത്തിലെ എല്ലാ പ്രതീകങ്ങളും ഒരാൾ മനസ്സിലാക്കേണ്ടതില്ല. വിവർത്തകർ അവരുടെ വിവർത്തനത്തിലെ പ്രതീകങ്ങൾക്കോ ​​അക്കങ്ങൾക്കോ ​​സാധ്യതയുള്ള അർത്ഥങ്ങൾ നൽകരുത്. (കാണുക: rc://*/ta/man/translate/writing-apocalypticwriting)

യു‌എൽ‌ടിയിലെ വെളിപ്പാട് പുസ്തകത്തില്‍ ""വിശുദ്ധി"", ""വിശുദ്ധീകരിക്കുക"" എന്നീ ആശയങ്ങൾ എങ്ങനെ പ്രതിനിധീകരിക്കുന്നു?

വിവിധ ആശയങ്ങളിൽ ഏതെങ്കിലും ഒന്ന് സൂചിപ്പിക്കാൻ തിരുവെഴുത്തുകൾ ഈ വാക്കുകൾ ഉപയോഗിക്കുന്നു. ഇക്കാരണത്താൽ, വിവർത്തകർക്ക് അവരുടെ പരിഭാഷകളില്‍ അവയെ നന്നായി പ്രകടിപ്പിക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടായി വരുന്നു . വെളിപ്പാടിനെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ, യു‌എൽ‌ടി ഇനിപ്പറയുന്ന തത്ത്വങ്ങൾ ഉപയോഗിക്കുന്നു:

  • രണ്ട് ഭാഗങ്ങളിലെ അർത്ഥം ധാർമ്മിക വിശുദ്ധിയെ സൂചിപ്പിക്കുന്നു. ഇവിടെ, യു‌എൽ‌ടി ""വിശുദ്ധം"" ഉപയോഗിക്കുന്നു. (കാണുക: 14:12; 22:11)
  • സാധാരണയായി പ്രത്യേക പദവി സൂചിപ്പിക്കാതെ ലളിതമായി ക്രിസ്‌ത്യാനികൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യങ്ങളിൽ, യു‌എൽ‌ടി ""വിശ്വാസി"" അല്ലെങ്കിൽ ""വിശ്വാസികൾ"" തുടങ്ങിയവ ഉപയോഗിക്കുന്നു. (കാണുക: 5: 8; 8: 3, 4; 11:18; 13: 7; 16: 6; 17: 6; 18:20, 24; 19: 8; 20: 9)
  • ചിലപ്പോൾ ദൈവത്തിനുവേണ്ടി മാത്രം വേര്‍തിരിക്കപ്പെട്ട ഒരു വ്യക്തി അല്ലെങ്കില്‍ ഒരു വസ്തു എന്ന അർത്ഥം സൂചിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, യു‌എൽ‌ടി ""വിശുദ്ധീകരിക്കുക,"" ""വേർതിരിക്കുക,"" ""സമർപ്പിച്ചിരിക്കുന്ന,"" അല്ലെങ്കിൽ ""ഇതിനായി കരുതിവച്ചിരിക്കുന്ന."" തുടങ്ങിയവ ഉപയോഗിക്കുന്നു

യുഎസ്ടി പലപ്പോഴും വിവർത്തകര്‍ക്ക് ഈ ആശയങ്ങളെ അവരുടെ സ്വന്തം പരിഭാഷകളില്‍ പ്രതിഫലിപ്പിക്കാന്‍ സഹായകമാകും.

കാലഘട്ടങ്ങൾ

വിവിധ കാലഘട്ടങ്ങളെപ്പറ്റി യോഹന്നാൻ വെളിപ്പാടില്‍ പരാമർശിച്ചിരിക്കുന്നു. ഉദാഹരണത്തിന്, നാൽപ്പത്തിരണ്ട് മാസം, ഏഴ് വർഷം, മൂന്നര ദിവസം എന്നിവയെക്കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്. ഈ കാലഘട്ടങ്ങൾ പ്രതീകാത്മകമാണെന്ന് ചില പണ്ഡിതന്മാർ കരുതുന്നു. മറ്റ് പണ്ഡിതന്മാർ കരുതുന്നത് ഇവ യഥാർത്ഥ സമയ പരിധികളാണെന്നാണ്. വിവർത്തകൻ ഈ സമയ പരിധികളെ യഥാർത്ഥ കാലഘട്ടങ്ങളെ പരാമർശിക്കുന്നതായി കണക്കാക്കണം. അവയുടെ പ്രാധാന്യം അല്ലെങ്കിൽ അവ പ്രതിനിധാനം ചെയ്യുന്നതെന്താണെന്ന് നിർണ്ണയിക്കേണ്ടത് വ്യാഖ്യാതാവാണ്.

വെളിപ്പാട് പുസ്തകത്തിലെ പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ്?

? ഇനിപ്പറയുന്ന വാക്യങ്ങൾ, ബൈബിളിന്‍റെ ചില പുതിയ പരിഭാഷകളില്‍ പഴയ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്. യു‌എൽ‌ടി ആധുനിക ശൈലിയിലുള്ളതാണ്, ഒപ്പം പഴയ ശൈലിയെ ഒരു അടിക്കുറിപ്പിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. പ്രാദേശികമായി ബൈബിളിന്‍റെ വിവർത്തനം പൊതുവായി ഉപയോഗത്തിലുണ്ട് എങ്കില്‍, വിവർത്തകർ ആ പതിപ്പുകളെയും ഉപയോഗിക്കുന്നത് പരിഗണിക്കണം. അങ്ങനെയൊന്ന് ഇല്ലെങ്കിൽ, ആധുനിക രീതികള്‍ പിന്തുടരാൻ പരിഭാഷകര്‍ ശുപാര്‍ശ ചെയ്യുന്നു.

  • ""'ഞാൻ അൽഫയും ഒമേഗയുമാണ്,' കർത്താവായ ദൈവം പറയുന്നു, ഇരുന്നവനും, ഇരിക്കുന്നവനും, വരുന്നവനും ആയ 'സർവ്വശക്തനായവന്‍, ' ""(1: 8). ചില പരിഭാഷകളില്‍ ""ആരംഭവും അവസാനവും"" എന്ന വാചകം ചേർക്കുന്നു.
  • ""മൂപ്പന്മാർ കവിണ്ണ്‍വീണു ആരാധിക്കുകയും ചെയ്തു"" (5:14). ചില പഴയ പതിപ്പുകളില്‍, ""ഇരുപത്തിനാലു മൂപ്പന്മാരും സാഷ്ടാംഗം പ്രണമിക്കുകയും എന്നെന്നേക്കും ജീവിക്കുന്നവനെ ആരാധിക്കുകയും ചെയ്തു.""
  • ""അങ്ങനെ അതിന്‍റെ മൂന്നിലൊന്ന് [ഭൂമി] കത്തിച്ചു"" (8: 7). ചില പഴയ പതിപ്പുകളിൽ‌ ഈ വാചകം ഉൾ‌പ്പെടുന്നില്ല.
  • ""ഇരിക്കുന്നവനും, ഇരുന്നവനും"" (11:17). ചില പതിപ്പുകൾ ""ആരാണ് വരാൻ പോകുന്നത്"" എന്ന വാചകം ചേർക്കുന്നു.
  • ""അവർ കുറ്റമില്ലാത്തവരാണ്"" (14: 5). ചില പതിപ്പുകൾ ""ദൈവത്തിന്‍റെ സിംഹാസനത്തിനുമുമ്പിൽ"" (14: 5) എന്നു ചേർക്കുന്നു.
  • ""പരിശുദ്ധനായവൻ ആരായിരുന്നു, ആരാണ്"" (16: 5). ചില പഴയ പതിപ്പുകളില്‍, ""കർത്താവ് ആകുന്നവനും ഉണ്ടായിരുന്നവനും ആയിരിക്കേണ്ടവനും"" എന്ന് കാണുന്നു.
  • ""ജാതികൾ ആ നഗരത്തിന്‍റെ വെളിച്ചത്തിൽ നടക്കും"" (21:24). ചില പഴയ പതിപ്പുകളില്‍, ""രക്ഷിക്കപ്പെട്ട ജാതികൾ ആ നഗരത്തിന്‍റെ വെളിച്ചത്തിൽ നടക്കും."" എന്ന് കാണുന്നു
  • ""വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ"" (22:14). ചില പഴയ പതിപ്പുകളില്‍ ""അവന്‍റെ കൽപ്പനകൾ ചെയ്യുന്നവർ ഭാഗ്യവാന്മാർ"" എന്ന് വായിക്കുന്നു.
  • ""ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും ഉള്ള പങ്ക് ദൈവം എടുത്തുകളയും"" (22:19). ചില പഴയ പതിപ്പുകളില്‍: ""ജീവന്‍റെ പുസ്തകത്തിലും വിശുദ്ധനഗരത്തിലുമുള്ള അവന്‍റെ പങ്ക് ദൈവം എടുത്തുകളയും.""

(കാണുക: rc://*/ta/man/translate/translate-textvariants)