ml_tn_old/phm/front/intro.md

8.5 KiB
Raw Permalink Blame History

ഫിലേമോന് മുഖവുര

ഭാഗം 1: പൊതുവായ മുഖവുര

ഫിലേമോന്‍റെ ഗ്രന്ഥത്തിന്‍റെ സംഗ്രഹം

  1. പൌലോസ് ഫിലെമോനെ വന്ദനം ചെയ്യുന്നു (1:1-3)
  2. പൌലോസ് ഒനേസിമൊസിനെ സംബന്ധിച്ചു ഫിലെമോനോട് അഭ്യര്‍ത്ഥന ചെയ്യുന്നു (1:4-21)
  3. ഉപസംഹാരം (1:22-25)

ഫിലെമോന്‍റെ പുസ്തകം ആര്‍ എഴുതി? പൌലോസ് ആണ് ഫിലേമോന്‍ എഴുതിയത്. പൌലോസ് തര്‍സോസ് എന്ന പട്ടണത്തില്‍ നിന്നുള്ള വ്യക്തി ആകുന്നു. തന്‍റെ ആദ്യകാല ജീവിതത്തില്‍ ശൌല്‍ എന്ന പേരില്‍ അറിയപ്പെട്ടു വന്നിരുന്നു. ഒരു ക്രിസ്ത്യാനിയായി തീരുന്നതിനു മുന്‍പ്, പൌലോസ് ഒരു പരീശന്‍ ആയിരുന്നു. താന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു വന്നിരുന്നു. അദ്ദേഹം ഒരു ക്രിസ്ത്യാനിയായി തീര്‍ന്നതിനു ശേഷം, യേശുവിനെ കുറിച്ച് ജനത്തോടു സാക്ഷീകരിക്കേണ്ടതിനായി നിരവധി തവണ റോമന്‍ സാമ്രാജ്യത്തില്‍ ഉടനീളം സഞ്ചരിച്ചു.

ഈ ലേഖനം എഴുതുന്നതായ സന്ദര്‍ഭത്തില്‍ അദ്ദേഹം കാരാഗൃഹത്തില്‍ ആയിരുന്നു.

ഫിലെമോന്‍റെ പുസ്തകം എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?

പൌലോസ് ഫിലേമോന്‍ എന്ന് പേരുള്ള ഒരു മനുഷ്യന് ഈ ലേഖനം എഴുതി. ഫിലേമോന്‍ കൊലോസ്സ്യ എന്ന പട്ടണത്തില്‍ ജീവിച്ചു വന്ന ഒരു വ്യക്തി ആയിരുന്നു. തനിക്കു ഒനേസിമൊസ് എന്ന് പേരുള്ള ഒരു അടിമ ഉണ്ടായിരുന്നു. ഒനേസിമൊസ് മിക്കവാറും തന്‍റെ പക്കല്‍ നിന്നും എന്തോ ഒന്ന് മോഷ്ടിച്ചിരിക്കുവാന്‍ സാധ്യത ഉണ്ട്, അത് നിമിത്തം താന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ നിന്ന് ഓടിപ്പോകുവാന്‍ ഇടയായി. റോമിലേക്ക് പോകുകയും അവിടെ വെച്ച് പൌലോസിനെ സന്ദര്‍ശിക്കുവാന്‍ ഇടയാകുകയും ചെയ്തു.

ഒനേസിമൊസിനെ തിരികെ ഫിലെമോന്‍റെ അടുക്കലേക്കു മടക്കി അയക്കുന്നു എന്നാണ് പൌലോസ് ഫിലെമോനോട് പറഞ്ഞത്. ഫിലേമോന് റോമന്‍ നിയമം അനുസരിച്ച് ഒനേസിമൊസിനെ ശിക്ഷിക്കുവാന്‍ അവകാശം ഉണ്ടായിരുന്നു. എന്നാല്‍ പൌലോസ് ഫിലെമോനോട് പറഞ്ഞത് താന്‍ അവനെ ഒരു ക്രിസ്തീയ സഹോദരന്‍ എന്ന നിലയില്‍ അവനെ സ്വീകരിക്കണം എന്നാണ്. അദ്ദേഹം ഫിലെമോനോട് നിര്‍ദേശിച്ചത് ഫിലേമോന്‍ ഒനേസിമൊസിനെ വീണ്ടും തന്‍റെ അടുക്കല്‍ മടങ്ങി വരുവാനും കാരാഗൃഹത്തില്‍ തന്നെ സഹായിക്കുവാന്‍ അനുവദിക്കുകയും വേണം എന്നാണ്.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യണം?

പരിഭാഷകര്‍ക്ക് ഈ പുസ്തകത്തിന്‍റെ പരമ്പരാഗതം ആയ, “ഫിലേമോന്‍” എന്ന് വിളിക്കുന്നത്‌ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ കൂടുതല്‍ വ്യക്തത നല്‍കുന്ന “ഫിലേമോന് ഉള്ളതായ പൌലോസിന്‍റെ ലേഖനം” അല്ലെങ്കില്‍ “പൌലോസ് ഫിലേമോന് എഴുതിയതായ കത്ത്” എന്നിങ്ങനെ തിരഞ്ഞെടുക്കാം. (കാണുക: rc://*/ta/man/translate/translate-names)

ഭാഗം 2: പ്രധാനപ്പെട്ട മതപരവും സാംസ്കാരികവും ആയ ആശയങ്ങള്‍

ഈ ലേഖനം അടിമത്ത സമ്പ്രദായത്തെ അംഗീകരിക്കുന്നുവോ”

പൌലോസ് നെ തന്‍റെ പൂര്‍വ യജമാനന്‍റെ അടുക്കലേക്കു മടക്കി അയച്ചു. എന്നാല്‍ അത് അടിമത്തം എന്നുള്ളത് അംഗീകൃതമായ സമ്പ്രദായമായി പൌലോസ് കരുതി എന്ന് അര്‍ത്ഥം നല്‍കുന്നില്ല. പകരം ആയി, പൌലോസ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ആളുകള്‍ ഏതു സാഹചര്യത്തില്‍ ഉള്‍പ്പെട്ടവര്‍ ആയാലും ദൈവത്തെ സേവിക്കുന്നവര്‍ ആയിരിക്കണം എന്നതില്‍ ആയിരുന്നു എന്നാണ്.

“ക്രിസ്തുവില്‍,” “”കര്‍ത്താവില്‍,” മുതലായ പദപ്രയോഗങ്ങളാല്‍ പൌലോസ് അര്‍ത്ഥം നല്‍കുന്നത് എന്താണ്?

പൌലോസ് അര്‍ത്ഥം നല്‍കുന്ന ആശയം എന്തെന്നാല്‍ ക്രിസ്തുവിനും വിശ്വാസികള്‍ക്കും ഇടയില്‍ ഉള്ള അടുത്ത ഐക്യത എന്നുള്ളതാണ്. ഈ രീതിയില്‍ ഉള്ള പദപ്രയോഗങ്ങളുടെ വിശദീകരണം കാണുവാനായി റോമാ ലേഖനത്തിന്‍റെ മുഖവുര കാണുക.

ഭാഗം 3: പ്രധാനപ്പെട്ട പരിഭാഷ വിഷയങ്ങള്‍

“നിങ്ങള്‍” എന്നുള്ളതിന്‍റെ ഏക വചനവും ബഹുവചനവും

ഈ പുസ്തകത്തില്‍, “ഞാന്‍” എന്നുള്ളത് പൌലോസിനെ സൂചിപ്പിക്കുന്നു. “നീ” എന്നുള്ള പദം മിക്കവാറും തന്നെ ഏകവചനവും ഫിലെമോനെ സൂചിപ്പിക്കുന്നതും ആകുന്നു. അതിനു രണ്ടു ഒഴിവു കഴിവ് ഏവ എന്നാല്‍ 1:22ഉ 1:25ഉ ആകുന്നു. അവിടെ “നിങ്ങള്‍” എന്നുള്ളത് ഫിലെമോനെയും തന്‍റെ ഭവനത്തില്‍ കണ്ടുമുട്ടിയ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)