ml_tn_old/mat/01/intro.md

2.9 KiB
Raw Permalink Blame History

മത്തായി 01 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ചില വിവർത്തനങ്ങളില്‍ വായനയ്ക്ക് എളുപ്പത്തിനു വേണ്ടി പഴയനിയമ ഉദ്ധരണികൾ പേജിന്‍റെ വലതുവശത്തേക്ക് നീക്കി സജ്ജമാക്കുന്നു. യുഎൽടിയില് 1:23ല് ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

വംശാവലി

ഒരു വംശാവലി എന്നത് ഒരു വ്യക്തിയുടെ പൂർവ്വികരെയോ പിൻഗാമികളെയോ രേഖപ്പെടുത്തുന്ന ഒരു പട്ടികയാണ്. രാജ സ്ഥാനത്തേയ്ക്ക് ശരിയായ വ്യക്തിയെ തിരഞ്ഞെടുക്കാൻ യഹൂദന്മാർ വംശാവലി ഉപയോഗിച്ചു. ഒരു രാജാവിന്‍റെ മകന്‍ മാത്രമേ രാജാവാകൂ എന്നതുകൊണ്ടാണ് അവർ ഇത് ചെയ്തത്. ഏറ്റവും പ്രധാനപ്പെട്ട ആളുകൾക്ക് അവരുടെ വംശാവലിയുടെ രേഖകളുണ്ടായിരുന്നു.

ഈ അധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

കര്‍ത്തരി പ്രയോഗങ്ങള്‍

മറിയ ആരുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നതിന് ഊന്നല്‍ നല്‍കുവാന്‍ മത്തായി ഈ അധ്യായത്തിൽ കര്‍മ്മണി പ്രയോഗങ്ങള്‍ മനപൂര്‍വ്വമായി ഉപയോഗിക്കുന്നു. പരിശുദ്ധാത്മാവ് ഒരു അത്ഭുതം പ്രവർത്തിച്ചതിനാലാണ് അവൾ യേശുവിനെ ഗര്‍ഭം ധരിച്ചത്. പല ഭാഷകളിലും കര്‍മ്മണി പ്രയോഗങ്ങള്‍ നിലവിലില്ല, അതിനാൽ ആ ഭാഷകളിലെ വിവർത്തകർ സമാന സത്യങ്ങൾ അവതരിപ്പിക്കുന്നതിന് മറ്റ് വഴികൾ കണ്ടെത്തേണ്ടതുണ്ട്. (കാണുക: rc://*/ta/man/translate/figs-activepassive)