ml_tn_old/luk/front/intro.md

18 KiB
Raw Permalink Blame History

ലൂക്കോസ് എഴുതിയ സുവിശേഷത്തിനു മുഖവുര

ഭാഗം 1: പൊതുവായ മുഖവുര

ലൂക്കോസിന്‍റെ പുസ്തകത്തിന്‍റെ സംഗ്രഹം

  1. മുഖവുരയും എഴുതിയതിന്‍റെ ഉദ്ദേശവും (1:1-4)
  2. യേശുവിന്‍റെ ജനനവും തന്‍റെ ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള ഒരുക്കവും (1:5-4:13)
  3. ഗലീലയിലെ യേശുവിന്‍റെ ശുശ്രൂഷ (4:14-9:50)
  4. യേശുവിന്‍റെ യെരുശലേമിലേക്കുള്ള യാത്ര
  • ശിഷ്യത്വം (9:51-11:13)
  • സംഘര്‍ഷവും യേശുവിന്‍റെ മനോവ്യഥയും(11:14-14:35)
  • നഷ്ടപ്പെട്ടതും കണ്ടുപിടിക്കപ്പെട്ടതും ആയ വസ്തുക്കളുടെ ഉപമകള്‍. സത്യസന്ധതയും സത്യസന്ധത ഇല്ലായ്മയുടെയും ഉപമകള്‍ (15:1-16:31)
  • ദൈവരാജ്യം (17:1-19:27)
  • യേശുവിന്‍റെ യെരുശലേമിലേക്കുള്ള പ്രവേശനം (19:28-44)
  1. യേശു യെരുശലേമില്‍ (19:45-21:4)
  2. തന്‍റെ രണ്ടാം വരവിനെ കുറിച്ചുള്ള യേശുവിന്‍റെ ഉപദേശം (19:45-21:4)
  3. യേശുവിന്‍റെ മരണവും, അടക്കവും, ഉയിര്‍ത്തെഴുന്നേല്‍പ്പും (22:1-24:53)

ലൂക്കോസിന്‍റെ സുവിശേഷം എന്തിനെ സംബന്ധിച്ച് ഉള്ളതാണ്?

ലൂക്കോസിന്‍റെ സുവിശേഷം യേശുക്രിസ്തുവിന്‍റെ ജീവിതത്തിലെ ചില സംഭവങ്ങളെ വിവരിക്കുന്നതായ പുതിയ നിയമത്തിലെ നാല് പുസ്തകങ്ങളില്‍ ഒന്ന് ആകുന്നു. സുവിശേഷങ്ങളുടെ ഗ്രന്ഥകാരന്മാര്‍ യേശു ആരാകുന്നു എന്നും അവിടുന്ന് എന്തൊക്കെ ചെയ്തു എന്നും വ്യത്യസ്ത നിലകളില്‍ എഴുതിയിരിക്കുന്നു. ലൂക്കോസ് തന്‍റെ സുവിശേഷം തിയോഫിലോസ് എന്ന് പേരുള്ള ഒരു വ്യക്തിക്ക് എഴുതിയതു ആകുന്നു. ലൂക്കോസ് യേശുവിന്‍റെ ജീവിതം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ എഴുതുക മൂലം എന്താണ് യാഥാര്‍ത്ഥ്യം എന്നുള്ളത് തിയോഫിലോസ് ഗ്രഹിക്കുവാന്‍ ഇടയാകും. എങ്കില്‍ തന്നെയും, തിയോഫിലോസ് മാത്രം അല്ല, സകല വിശ്വാസികളും സുവിശേഷം നിമിത്തം ഉത്തേജനം ലഭിച്ചവര്‍ ആകണം എന്ന് ലൂക്കോസ് പ്രതീക്ഷിച്ചു.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യണം?

പരിഭാഷകര്‍ക്ക് ഇതിന്‍റെ പരമ്പരാഗത ശീര്‍ഷകം ആയ “ലൂക്കൊസിന്‍റെ സുവിശേഷം” എന്ന് അല്ലെങ്കില്‍ “ലൂക്കോസ് എഴുതിയ സുവിശേഷം” എന്ന് ഈ പുസ്തകത്തെ വിളിക്കുന്നത്‌ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ കൂടുതല്‍ വ്യക്തത നല്‍കുന്ന ശീര്‍ഷകം ആയി, ഉദാഹരണമായി, “ലൂക്കോസ് എഴുതിയ യേശുവിനെ കുറിച്ചുള്ള സുവാര്‍ത്ത” എന്നത് തിരഞ്ഞെടുക്കാം. (കാണുക: rc://*/ta/man/translate/translate-names)

ലൂക്കോസിന്‍റെ പുസ്തകം ആരാണ് എഴുതിയത്?

ഈ പുസ്തകം ഗ്രന്ഥകാരന്‍റെ പേര് സൂചിപ്പിക്കുന്നില്ല. ഈ പുസ്തകം എഴുതിയ അതേ വ്യക്തി തന്നെയാണ് അപ്പോസ്തല പ്രവര്‍ത്തികളുടെ പുസ്തകവും എഴുതിയത്. അപ്പോസ്തല പ്രവര്‍ത്തികളുടെ പുസ്തകത്തിലെ ചില ഭാഗങ്ങളില്‍ ഗ്രന്ഥകാരന്‍ “ഞങ്ങള്‍” എന്നുള്ള പദം ഉപയോഗിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഗ്രന്ഥകാരന്‍ പൌലോസിനോട്‌ കൂടെ സഞ്ചരിച്ചിട്ടുണ്ട് എന്നാണ്. ഭൂരിഭാഗം പണ്ഡിതന്മാരും ചിന്തിക്കുന്നത് പൌലോസിനോട്‌ ഒപ്പം സഞ്ചരിച്ചതായ വ്യക്തി ലൂക്കോസ് ആയിരുന്നു എന്നാണ്. ആയതു കൊണ്ട്, പൂര്‍വ്വ ക്രിസ്തീയ കാലഘട്ടം മുതല്‍ തന്നെ, മിക്കവാറും ക്രിസ്ത്യാനികള്‍ ലൂക്കൊസ് തന്നെയാണ് ലൂക്കോസിന്‍റെ പുസ്തകത്തിന്‍റെയും അപ്പോസ്തല പ്രവര്‍ത്തികളുടെ പുസ്തകത്തിന്‍റെയും ഗ്രന്ഥകാരന്‍ എന്ന് ചിന്തിക്കുന്നു.

ലൂക്കോസ് ഒരു ഭിഷഗ്വരന്‍ ആയിരുന്നു. തന്‍റെ രചനാശൈലി പ്രദര്‍ശിപ്പിക്കുന്നത് താന്‍ ഒരു വിദ്യാഭ്യാസം ഉള്ള വ്യക്തി ആയിരുന്നു എന്നാണ്. അദ്ദേഹം മിക്കവാറും ഒരു വിജാതീയന്‍ ആയിരിക്കണം. യേശു പറഞ്ഞതും ചെയ്തതുമായ വസ്തുതകള്‍ക്ക് ലൂക്കോസ് ഒരു സാക്ഷി ആയിരുന്നിരിക്കണം എന്നില്ല. എന്നാല്‍ താന്‍ പറയുന്നത് അപ്രകാരം ഉള്ള നിരവധി ആളുകളോട് താന്‍ സംസാരിച്ചിട്ടുണ്ട് എന്നാണ്.

ഭാഗം 2: പ്രധാന മതപരവും സാംസ്കാരികവുമായ ആശയങ്ങള്‍

ലൂക്കോസിന്‍റെ സുവിശേഷത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്കുകള്‍ എന്തൊക്കെയാണ്?

ലൂക്കോസ് തന്‍റെ സുവിശേഷത്തില്‍ സ്ത്രീകളെ വളരെ ക്രിയാത്മക നിലയില്‍ വിവരിച്ചിരിക്കുന്നു. ഉദാഹരണം ആയി, അദ്ദേഹം അടിക്കടി മിക്കവാറും പുരുഷന്മാരേക്കാള്‍ സ്ത്രീകളെ കൂടുതല്‍ വിശ്വസ്തത ഉള്ളവരായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/faithful)

എന്തുകൊണ്ടാണ് ലൂക്കോസ് യേശുവിന്‍റെ ജീവിതത്തിലെ അവസാനത്തെ ആഴ്ച്ചയെ കുറിച്ച് സവിസ്തരം വിശദമായി എഴുതുവാന്‍ ഇടയായത്?

ലൂക്കോസ് യേശുവിന്‍റെ അവസാനത്തെ ആഴ്ച്ചയെ സംബന്ധിച്ച് നിരവധിയായി എഴുതുവാന്‍ ഇടയായി. തന്‍റെ വായനക്കാര്‍ യേശുവിന്‍റെ അവസാനത്തെ ആഴ്ച്ചയെ കുറിച്ചും കുരിശില്‍ തന്‍റെ മരണത്തെ കുറിച്ചും വളരെ ആഴമായി ചിന്തിക്കണം എന്ന് ആഗ്രഹിച്ചു ദൈവത്തിനെതിരായി ജനം ചെയ്ത പാപങ്ങളെ ദൈവം ക്ഷമിക്കേണ്ടതിനായി യേശു മന:പ്പൂര്‍വ്വമായി കുരിശില്‍ മരിച്ചു എന്നുള്ള വിവരം ജനം മനസ്സിലാക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. (കാണുക: rc://*/tw/dict/bible/kt/sin)

ഭാഗം 3: പ്രധാനപ്പെട്ട പരിഭാഷ വിഷയങ്ങള്‍:

സമാന്തര സുവിശേഷങ്ങള്‍ ഏതെല്ലാം ആണ്? മത്തായി, മര്‍ക്കോസ്, ലൂക്കോസ് എന്നീ സുവിശേഷങ്ങള്‍ സമാന്തര സുവിശേഷങ്ങള്‍ എന്നു അറിയപ്പെടുന്നു എന്തു കൊണ്ടെന്നാല്‍ അവയില്‍ ഒരുപോലെ ഉള്ള വചന ഭാഗങ്ങള്‍ നിരവധി ഉണ്ട്. “സമാന്തരം” എന്ന പദത്തിന്‍റെ അര്‍ത്ഥം “ഒരുമിച്ചു കാണുന്നവ” എന്നാണ്.”

വചന ഭാഗങ്ങള്‍ “സമാന്തരങ്ങളായി” പരിഗണിക്കുന്നത് അവ ഒരുപോലെ തന്നെയോ അല്ലെങ്കില്‍ രണ്ടോ അല്ലെങ്കില്‍ മൂന്നോ സുവിശേഷങ്ങളില്‍ ഒട്ടു മിക്കവാറും ഒരുപോലെ തന്നെ ഉള്ളവയായി പരിഗണിക്കുന്നവ എന്ന് കാണുന്നു. സമാന്തര വചന ഭാഗങ്ങള്‍ പരിഭാഷ ചെയ്യുമ്പോള്‍, പരിഭാഷകര്‍ സാധ്യമാകുന്നിടത്തോളം ഒരേ പോലെയുള്ള പദങ്ങള്‍ ഉപയോഗിക്കുവാന്‍ പരിശ്രമിക്കണം.

എന്തുകൊണ്ട് യേശു സ്വയം തന്നെ “മനുഷ്യ പുത്രന്‍” എന്ന് സൂചിപ്പിക്കുവാന്‍ ഇടയായി”?

സുവിശേഷങ്ങളില്‍ യേശു തന്നെ സ്വയം “മനുഷ്യ പുത്രന്‍” എന്ന് വിവരിച്ചിരുന്നു.” ഇത് ദാനിയേല്‍ 7:13-14ന്റെ ഒരു സൂചിക ആകുന്നു. ഈ വചന ഭാഗത്ത് “മനുഷ്യ പുത്രന്‍” എന്ന് വിവരിക്കുന്ന ഒരു വ്യക്തിയെ പരാമര്‍ശിക്കുന്നു. അതിന്‍റെ അര്‍ത്ഥം എന്തെന്നാല്‍ ആ വ്യക്തി കാഴ്ചയില്‍ ഒരു മനുഷ്യനെ പോലെ തന്നെ ആയിരുന്നു എന്നാണ്. ദൈവം മനുഷ്യ പുത്രന് എല്ലാ രാജ്യങ്ങളുടെമേലും എന്നെന്നേക്കും ഭരണം നടത്തുവാന്‍ ഉള്ള അധികാരം നല്‍കുവാന്‍ ഇടയായി. കൂടാതെ സകല ജനങ്ങളും അവനെ എന്നെന്നേക്കും ആരാധിക്കുകയും ചെയ്യും

യേശുവിന്‍റെ കാലത്തില്‍ ഉണ്ടായിരുന്ന യഹൂദന്മാര്‍ “മനുഷ്യപുത്രന്‍” എന്നുള്ള പദം ആര്‍ക്കെങ്കിലും ഉപയോഗിച്ചിരുന്നതായി കാണുന്നില്ല. ആയതുകൊണ്ട്, താന്‍ വാസ്തവമായി ആരാകുന്നു എന്ന് അവര്‍ മനസ്സിലാക്കേണ്ടതിനു യേശു ഈ പദം തനിക്കു ഉപയോഗിച്ചു.(കാണുക: rc://*/tw/dict/bible/kt/sonofman)

“മനുഷ്യപുത്രന്‍” എന്നുള്ള ശീര്‍ഷകം പരിഭാഷ ചെയ്യുക എന്നുള്ളത് പല ഭാഷകളിലും വിഷമകരം ആയിരിക്കാം. അക്ഷരീകമായ ഒരു പരിഭാഷ വായനക്കാര്‍ക്ക് തെറ്റായ ചിന്താഗതി ഉളവാക്കിയേക്കാം പരിഭാഷകര്‍ക്ക് “മനുഷ്യനായ ഒരുവന്‍” എന്നതു പോലെയുള്ള പകരം പദങ്ങള്‍ പരിഗണിക്കാവുന്നത് ആകുന്നു. ശീര്‍ഷകത്തെ വിശദം ആക്കുന്ന ഒരു അടിക്കുറിപ്പ് ഉള്‍പ്പെടുത്തുന്നതും വളരെ സഹായകരം ആയിരിക്കും.

ലൂക്കോസിന്‍റെ ഗ്രന്ഥത്തില്‍ ഉള്ള പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍ ഏവ?

തുടര്‍ന്നു വരുന്ന വാക്യങ്ങള്‍ ആദ്യകാല കയ്യെഴുത്ത് പ്രതികളില്‍ ഇല്ല. ULTയിലു USTയിലു ഈ വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു, എന്നാല്‍ മറ്റുചില ഭാഷാന്തരങ്ങളില്‍ അപ്രകാരം ഇല്ല.

  • “അനന്തരം ഒരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും അവനു പ്രത്യക്ഷന്‍ ആയി, അവനെ ശക്തീകരിച്ചു. അതിവേദനയില്‍ ആയിരുന്നപ്പോള്‍, അവിടുന്ന് അതീവശ്രദ്ധയോടെ പ്രാര്‍ത്ഥിക്കുകയും, തന്‍റെ വിയര്‍പ്പു രക്ത തുള്ളികള്‍ പോലെ നിലത്തു വീഴുകയും ചെയ്തു.” (22:43-44)

  • തുടര്‍ന്നു വരുന്ന വാക്യം നിരവധി ആധുനിക ഭാഷാന്തരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചില ഭാഷാന്തരങ്ങളില്‍ അവ ചതുര ആവരണ ചിഹ്നത്തില്‍ നല്‍കിയിരിക്കുന്നു. പരിഭാഷകര്‍ ഇത് പരിഭാഷ ചെയ്യേണ്ടതില്ല എന്ന് ആലോചന നല്‍കുന്നു. എന്നിരുന്നാലും, പരിഭാഷകരുടെ മേഖലയില്‍, ഈ വാക്യം ഉള്‍പ്പെടെ ഉള്ളതായ പുരാതന ദൈവവചനം ഉണ്ടെങ്കില്‍ പരിഭാഷകര്‍ക്ക് അത് ഉള്‍പ്പെടുത്താവുന്നത് ആകുന്നു. അവ പരിഭാഷ ചെയ്തിട്ടുണ്ട് എങ്കില്‍ അവ ചതുര ആവരണ ചിഹ്നത്തില്‍ ([]) നല്‍കുക നിമിത്തം അത് ലൂക്കോസിന്‍റെ സുവിശേഷത്തില്‍ ഉള്ള യഥാര്‍ത്ഥ സംഗതി അല്ല എന്ന് സൂചിപ്പിക്കാവുന്നത് ആകുന്നു.

  • “ഉത്സവ വേളയില്‍ അവന്‍ ഒരു തടവുകാരനെ വിട്ടയയ്ക്കുക പതിവ് ഉണ്ടായിരുന്നു” (23:17)

(കാണുക: rc://*/ta/man/translate/translate-textvariants)