ml_tn_old/luk/23/intro.md

3.9 KiB

ലൂക്കോസ് 23 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ഈ അദ്ധ്യായത്തിന്‍റെ അവസാനത്തെ വരി ULT പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ അത് അദ്ധ്യായം 23 നേക്കാള്‍ അധികമായി അദ്ധ്യായം 24 മായി കൂടുതല്‍ ബന്ധം ഉള്ളതായി കാണപ്പെടുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ളതായ പ്രത്യേക ആശയങ്ങള്‍.

ആരോപണം

മഹാ പുരോഹിതന്മാരും ശാസ്ത്രിമാരും യേശു തിന്മ പ്രവര്‍ത്തിച്ചു എന്ന് ആരോപണം ഉന്നയിക്കുന്നു എന്തുകൊണ്ടെന്നാല്‍ അവര്‍ പീലാത്തോസ് യേശുവിനെ വധിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ അവനെതിരെ തെറ്റായി ആരോപണം ഉന്നയിക്കുക ആയിരുന്നു, എന്തുകൊണ്ടെന്നാല്‍ അവര്‍ യേശുവിനെ കുറിച്ച് ചെയ്തു എന്ന് ആരോപിക്കുന്ന യാതൊരു കാര്യവും ഒരിക്കലും അവന്‍ ചെയ്തിരുന്നില്ല

“ദേവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപോയി”

ദേവാലയത്തിലെ തിരശ്ശീല അവര്‍ക്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതു ആയിരുന്നു എന്തുകൊണ്ടെന്നാല്‍, ജനത്തിനു വേണ്ടി ദൈവത്തോട് സംസാരിക്കുവാന്‍ ഒരുവന്‍ ആവശ്യം ആണെന്ന് അത് കാണിക്കുന്നു. അവര്‍ക്ക് ദൈവവുമായി നേരിട്ട് സംസാരിക്കുവാന്‍ കഴിയുകയില്ല എന്തെന്നാല്‍ സകല ജനവും പാപം നിറഞ്ഞവരും ദൈവം പാപത്തെ വെറുക്കുന്നവനും ആയിരിക്കുന്നു. ദൈവം ആ തിരശ്ശീല കീറുക മൂലം യേശുവിന്‍റെ ജനത്തിനു യേശു അവരുടെ പാപത്തിനു പ്രായശ്ചിത്തം വരുത്തിയതിനാല്‍ ഇപ്പോള്‍ ദൈവവുമായി നേരിട്ടു സംസാരിക്കാം എന്നും കാണിക്കുന്നു.

ശവകുടീരം

യേശുവിനെ അടക്കം ചെയ്തിരുന്ന കല്ലറ (ലൂക്കോസ് 23:53) ധനികരായ യഹൂദാ കുടുംബങ്ങള്‍ അവരുടെ മരിച്ചവരെ അടക്കം ചെയ്യുവാന്‍ ഉപയോഗിച്ച തരത്തില്‍ ഉള്ളതു ആയിരുന്നു. വാസ്തവത്തില്‍ അതു പാറയില്‍ വെട്ടി എടുത്ത ഒരു അറ ആയിരുന്നു. ഇതിനു ഒരു പരന്ന തലം ശരീരം വെക്കുന്നതിനായി ഒരു ഭാഗത്തു ഉണ്ടായിരുന്നു.