ml_tn_old/luk/15/intro.md

4.4 KiB

ലൂക്കോസ് 15 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ധൂര്‍ത്ത് പുത്രന്‍റെ ഉപമ

ലൂക്കോസ് 15:11-32 ധൂര്‍ത്ത് പുത്രന്‍റെ ഉപമ ആകുന്നു. മിക്കവാറും ജനങ്ങള്‍ കരുതുന്നത് കഥയിലെ പിതാവ് ദൈവത്തെ (പിതാവിനെ) പ്രതിനിധീകരിക്കുന്നു എന്നാണ്, പാപം നിറഞ്ഞ ഇളയ പുത്രന്‍ മാനസാന്തരപ്പെട്ടു വിശ്വാസത്താല്‍ യേശുവിന്‍റെ അടുക്കല്‍ വരുന്നവരെയും, സ്വയനീതികരണം ഉള്ള മൂത്ത പുത്രന്‍ പരീശന്മാരെയും പ്രതിനിധീകരിക്കുന്നു എന്നുള്ളതാണ്. കഥയില്‍ മൂത്ത പുത്രന്‍ പിതാവിനോട് ക്രുദ്ധനായി തീരുന്നു എന്തുകൊണ്ടെന്നാല്‍ പിതാവ് ഇളയ പുത്രന്‍റെ പാപങ്ങള്‍ ക്ഷമിക്കുകയും, ആ ഇളയ പുത്രന്‍ മാനസാന്തരപ്പെട്ടു വന്നതു നിമിത്തം പിതാവ് ഒരുക്കിയ വിരുന്നില്‍ താന്‍ പങ്കെടുക്കുവാന്‍ പോകാതിരിക്കുകയും ചെയ്തു. ഇത് എന്തുകൊണ്ടെന്നാല്‍ പരീശന്മാര്‍ ഭാവിച്ചിരുന്നത് ദൈവം അവരെ മാത്രമേ നീതിമാന്മാര്‍ എന്ന് ചിന്തിക്കുവാന്‍ പാടുള്ളൂ എന്നും മറ്റു ജനങ്ങളുടെ പാപങ്ങള്‍ ദൈവം ക്ഷമിക്കുവാന്‍ പാടില്ല എന്നും ആകുന്നു എന്ന് യേശു നന്നായി അറിഞ്ഞു. അവിടുന്ന് അവരെ പഠിപ്പിച്ചത് എന്തെന്നാല്‍ അവര്‍ അപ്രകാരം ചിന്തിക്കുന്നതിനാല്‍ അവര്‍ക്ക് ഒരിക്കലും ദൈവരാജ്യത്തിലെ ഭാഗഭാക്കാകുവാന്‍ കഴിയുകയില്ല എന്നാണ്. (കാണുക: [[rc:///tw/dict/bible/kt/sin]]ഉം [[rc:///tw/dict/bible/kt/forgive]]ഉം rc://*/ta/man/translate/figs-parablesഉം)

ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍

പാപികള്‍

യേശുവിന്‍റെ കാലഘട്ടത്തില്‍ ജനം “പാപികള്‍” എന്ന് പറഞ്ഞിരുന്നത്, മോശെയുടെ ന്യായപ്രമാണം ലംഘിക്കുന്ന ആളുകളെയാണ് അതുപോലെതന്നെ മോഷണം അല്ലെങ്കില്‍ ലൈംഗിക പാപങ്ങള്‍ ചെയ്യുന്നവരെയും ആയിരുന്നു. എന്നാല്‍ യേശു ഈ മൂന്നു ഉപമകള്‍ പ്രസ്താവിക്കുന്നത് ലൂക്കോസ് 15:4-7,ഉം ലൂക്കോസ് 15:8-10, ഉം (ലൂക്കോസ് 15:11-32) ഉം അവരെ പാപികള്‍ ആകുന്നു എന്ന് വിശ്വസിക്കുകയും യഥാര്‍ത്ഥം ആയി ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ തക്കവണ്ണം മാനസാന്തരപ്പെടുകയും ചെയ്യുന്നവരെ പഠിപ്പിക്കുവാന്‍ വേണ്ടിയും ആകുന്നു. (കാണുക: ഉം [[rc:///tw/dict/bible/kt/sin]]ഉം [[rc:///tw/dict/bible/kt/repent]]ഉം)