ml_tn_old/luk/12/intro.md

5.6 KiB

“ലൂക്കോസ് 12 പൊതു കുറിപ്പുകള്‍

ഈ അധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

“ആത്മാവിനു എതിരായി ഉള്ള ദൂഷണം”

ഈ പാപം ചെയ്യുമ്പോള്‍ ജനം എപ്രകാരം ഉള്ള നടപടികള്‍ ചെയ്യുന്നു അല്ലെങ്കില്‍ എപ്രകാരം ഉള്ള വാക്കുകള്‍ ഉപയോഗിക്കുന്നു എന്നുള്ളത് ആര്‍ക്കും തന്നെ ഉറപ്പായി പറയുവാന്‍ കഴിയുകയില്ല. എങ്കില്‍ തന്നെയും, അവര്‍ പരിശുദ്ധാത്മാവിനെയും അവിടുത്തെ പ്രവര്‍ത്തികളെയും പരിഹസിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തികളില്‍ ഒന്ന് ജനത്തെ അവര്‍ പാപികള്‍ ആയിരിക്കുന്നു എന്നും ദൈവം അവരോടു ക്ഷമിക്കേണ്ടിയിരിക്കുന്നു എന്നും ഗ്രഹിപ്പിക്കുക എന്നുള്ളതാണ്. ആയതിനാല്‍, പാപം ചെയ്യുന്നത് നിറുത്തുവാന്‍ ആഗ്രഹിക്കാത്ത വ്യക്തി ആത്മാവിനു വിരോധമായി ദൂഷണം പറയുവാന്‍ ഇടയാകും. (കാണുക: [[rc:///tw/dict/bible/kt/blasphemy]]ഉം [[rc:///tw/dict/bible/kt/holyspirit]]ഉം)

ദാസന്മാര്‍

ലോകത്തില്‍ കാണപ്പെടുന്ന സകലവും ദൈവത്തിന്‍റെ വകയാകുന്നു എന്ന് തന്‍റെ ജനം ഓര്‍ത്തിരിക്കണം എന്ന് ദൈവം പ്രതീക്ഷിക്കുന്നു. ദൈവം തന്‍റെ ജനത്തിനു ആവശ്യമായത് എല്ലാം നല്‍കുന്നു ആയതിനാല്‍ അവര്‍ ദൈവത്തെ സേവിക്കണം ആയിരുന്നു. ദൈവം അവര്‍ക്ക് നല്‍കിയ സകലവും ഉപയോഗിച്ചു കൊണ്ട് അവര്‍ ചെയ്യണം എന്ന് ദൈവം പ്രതീക്ഷിക്കുന്നത് ചെയ്തു ദൈവത്തെ പ്രസാദിപ്പിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ഒരു ദിവസം യേശു തന്‍റെ ദാസന്മാരോടു അവരുടെ പക്കല്‍ ഏല്‍പ്പിച്ച സകലവും കൊണ്ട് എന്ത് ചെയ്തു എന്ന് ചോദിക്കും. അവിടുന്ന് താന്‍ അവര്‍ ചെയ്യണം എന്ന് ആഗ്രഹിച്ചവ ചെയ്തവര്‍ക്ക് ഒരു പ്രതിഫലം നല്‍കുകയും, അല്ലാത്തവരെ അവിടുന്ന് ശിക്ഷിക്കുകയും ചെയ്യും.

വിഭാഗിയത

തന്നെ പിന്തുടരുന്നത് തിരഞ്ഞെടുത്തവരെ തന്നെ പിന്തുടരുന്നത് തിരഞ്ഞെടുക്കാത്തവര്‍ വെറുക്കും എന്ന് യേശു അറിഞ്ഞിരുന്നു. കൂടാതെ മറ്റുള്ള ആരെക്കാളും അധികമായി അവര്‍ അവരുടെ കുടുംബങ്ങളെ സ്നേഹിക്കുന്നവര്‍ ആയിരിക്കുന്നു എന്നും യേശു അറിഞ്ഞിരുന്നു. ആയതിനാല്‍ തന്‍റെ അനുഗാമികള്‍ അവരുടെ കുടുംബം അവരെ സ്നേഹിക്കുന്നതിനെക്കാള്‍ തന്നെ അനുഗമിക്കുന്നതും പ്രസാദിപ്പിക്കുന്നതും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് അവര്‍ ഗ്രഹിക്കണം എന്ന് യേശു ആഗ്രഹിച്ചു ([ലൂക്കോസ് 12:51:56] (./51.md)).

ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വിഷമതകള്‍

“മനുഷ്യപുത്രന്‍”

യേശു തന്നെ “മനുഷ്യപുത്രന്‍” എന്ന് ഈ അധ്യായത്തില്‍ സൂചിപ്പിക്കുന്നു. (ലൂക്കോസ് 12:8) നിങ്ങളുടെ ഭാഷയില്‍ ആളുകള്‍ മറ്റുള്ളവരെ കുറിച്ചു പറയുന്നതുപോലെ അവരെ കുറിച്ചു പറയുവാന്‍ അനുവാദം നല്കാതെ ഇരിക്കാം. (കാണുക: [[rc:///tw/dict/bible/kt/sonofman]]ഉം [[rc:///ta/man/translate/figs-123person]]ഉം)