ml_tn_old/jhn/10/intro.md

3.0 KiB

യോഹന്നാൻ 10 പൊതു നിരീക്ഷണങ്ങള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ദൈവദൂഷണം

താൻ ദൈവമാണെന്ന് ഒരു വ്യക്തി അവകാശപ്പെടുമ്പോൾ അല്ലെങ്കിൽ സംസാരിക്കാൻ ദൈവം പറഞ്ഞിട്ടില്ലാത്തത് ദൈവം പറഞ്ഞുവെന്ന രീതിയില്‍ സംസാരിക്കുന്നതിനെ ദൈവദൂഷണമെന്ന് വിളിക്കുന്നു. മോശെയുടെ ന്യായപ്രമാണം യിസ്രായേല്യരോട് ദൈവദൂഷകരെ കല്ലെറിഞ്ഞ് കൊല്ലണം എന്ന് കൽപിച്ചു. “ഞാനും പിതാവും ഒന്നാണ്” എന്ന് യേശു പറഞ്ഞപ്പോൾ, അവൻ പറഞ്ഞത് ദൈവദൂഷണമാണെന്ന് കരുതി യഹൂദന്മാർ അവനെ കൊല്ലാൻ കല്ലെടുത്തു”. (കാണുക: [[rc:///tw/dict/bible/kt/blasphemy]], [[rc:///tw/dict/bible/kt/lawofmoses]])

ഈ അദ്ധ്യായത്തിലെ പ്രധാന രൂപകങ്ങൾ

ആടുകൾ

ആടുകള്‍ ശരിയാംവണ്ണം കാണുകയോ ചിന്തിക്കുകയോ ചെയ്യാത്തതിനാലും, പലപ്പോഴും ഇടയന്മാരില്‍ നിന്നും അകന്നുപോകുകയും, മറ്റ് മൃഗങ്ങൾ ആക്രമിക്കുമ്പോൾ അവർക്ക് സ്വയം പ്രതിരോധിക്കുവാനുള്ള കഴിവ് ഇല്ലാത്തതതിനാലും യേശു ജനത്തെ ആടുകളോട് ഉപമിച്ചാണ് സംസാരിച്ചത്. ദൈവജനവും അവനോട് മത്സരിക്കുന്നു, എപ്പോൾ തെറ്റ് ചെയ്യുന്നുവെന്ന് അവർ അറിയുന്നില്ല.

ആട്ടിന്‍ തൊഴുത്ത്

ആടുകളുടെ തൊഴുത്ത്, ചുറ്റും അകത്തേക്ക് കയറാൻ കഴിയില്ല.

കിടന്നുറങ്ങുകയും ജീവൻ എടുക്കുകയും ചെയ്യുക

യേശു തന്‍റെ ജീവനെ അവന്‍ നിലത്തു വയ്ക്കാന്‍ കഴിയുന്ന ഒരു ഭൌതിക വസ്തുവായി, മരണത്തിനുള്ള ഒരു ഉപമ, അല്ലെങ്കിൽ വീണ്ടും ജീവിക്കുന്നതിനുള്ള ഒരു ഉപമയായി സംസാരിക്കുന്നു.