ml_tn_old/jhn/02/intro.md

3.1 KiB

യോഹന്നാൻ 02 പൊതു നിരീക്ഷണങ്ങള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

വീഞ്ഞ്

യഹൂദന്മാർ പല ഭക്ഷണങ്ങളിലും പ്രത്യേകിച്ചും പ്രത്യേക ആഘോഷങ്ങളിലും അവര്‍ വീഞ്ഞ് കുടിച്ചിരുന്നു. വീഞ്ഞു കുടിക്കുന്നത് പാപമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല.

പണം വിനിമയം ചെയ്യുന്നവരെ പുറത്താക്കുന്നു

ദൈവലയത്തിന്മേലും യിസ്രായേലിന്മേലും തനിക്കു അധികാരമുണ്ടെന്ന് വെളിപ്പെടുത്തേണ്ടതിന് യേശു പണ വിനിമയക്കാരെ ദൈവാലയത്തില്‍ നിന്ന് പുറത്താക്കി.

""മനുഷ്യനിൽ എന്താണുള്ളതെന്ന് അവനറിയാമായിരുന്നു""

മറ്റുള്ളവർ മനുഷ്യർ എന്താണ് ചിന്തിക്കുന്നതെന്ന് യേശുവിനറിയാമായിരുന്നു, കാരണം അവൻ മനുഷ്യപുത്രനും ദൈവപുത്രനുമാണ്, ആയിരുന്നതും ആകുന്നതുകൊണ്ടും മാത്രമാണ് മനുഷ്യരുടെ ചിന്തകളെ യേശു അറിഞ്ഞത്.

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള വിവർത്തന സമസ്യകൾ

""അവന്‍റെ ശിഷ്യന്മാർ ഓർമ്മിച്ചു""

പ്രധാന ചരിത്രം പറയുന്നത് അവസാനിപ്പിക്കാനും പിന്നീട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറയാനും യോഹന്നാൻ ഈ വാചകം ഉപയോഗിച്ചു. പ്രാവ് വിൽപ്പനക്കാരെ അദ്ദേഹം ശകാരിച്ചതിനു ശേഷം ആയിരുന്നു ([യോഹന്നാൻ 2:16] (../../jhn/02/16.md)) യഹൂദ അധികാരികൾ അദ്ദേഹത്തോട് സംസാരിച്ചത്. യേശു വീണ്ടും ജീവിച്ചതിനു ശേഷമാണ് പ്രവാചകൻ എഴുതിയ കാര്യങ്ങൾ ശിഷ്യന്മാർ ഓർമിച്ചത്, യേശു തന്‍റെ ശരീരമെന്ന ആലയത്തെക്കുറിച്ചായിരുന്നു യേശു സംസാരിച്ചത് ([യോഹന്നാൻ 2:17] (../../jhn/02/17.md) കൂടാതെ [യോഹന്നാൻ 2:22] (../../jhn/02/22.md)).