ml_tn_old/heb/13/intro.md

3.1 KiB
Raw Permalink Blame History

എബ്രായര്‍ 13 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ഗ്രന്ഥകാരന്‍ അദ്ധ്യായം 12ല് ആരംഭിച്ചതായ പ്രബോധനങ്ങളുടെ പട്ടിക അവസാനിപ്പിക്കുന്നു. അനന്തരം അദ്ദേഹം തന്‍റെ വായനക്കാരോട് തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് അപേക്ഷിക്കുകയും ലേഖനം അവസാനിപ്പിക്കുകയും ചെയ്യുന്നു. ചില പരിഭാഷകള്‍ വായനയുടെ സുഗമത്തിനായി പദ്യത്തിന്‍റെ ഓരോ വരികളും ശേഷം ഉള്ള വചന ഭാഗത്തേക്കാള്‍ വലത്ത് ഭാഗത്തേക്ക് നീക്കി ക്രമീകരിക്കുന്നു

ULT ഇപ്രകാരം 13:6ല് പഴയ നിയമത്തില്‍ നിന്നുള്ള പദങ്ങള്‍ ഉള്‍പ്പെടുത്തി പദ്യമായി ചെയ്തിരിക്കുന്നു

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

അതിഥി സല്‍കാരം

ദൈവജനം മറ്റുള്ള ആളുകളെ അവരുടെ ഭവനങ്ങളിലേക്ക് ക്ഷണിക്കുകയും ഭക്ഷണം നല്‍കുകയും ഉറങ്ങുവാന്‍ പോലും ഉള്ള ക്രമീകരണം ചെയ്യുകയും വേണം എന്നാണ്. തന്‍റെ ജനം അപ്രകാരം അവര്‍ ക്ഷണിക്കുന്ന വ്യക്തികള്‍ ആരെന്നു അറിയാത്തവര്‍ ആയാല്‍ പോലും ചെയ്യണം. പഴയ നിയമത്തില്‍, അബ്രഹാമും തന്‍റെ അനന്തരവന്‍ ആയ ലോത്തും രണ്ടു പേരും അവര്‍ക്ക് പരിചയം ഇല്ലാത്ത ആളുകളോട് അതിഥി സല്കാരം ചെയ്യുവാന്‍ ഇടയായി. അബ്രഹാം അവര്‍ക്ക് വളരെ വിലയേറിയ ഭക്ഷണം ഒരുക്കുകയും, ലോത്ത് അവരെ തന്‍റെ ഭവനത്തില്‍ ഉറങ്ങുവാനായി ക്ഷണിക്കുകയും ചെയ്തു. പിന്നീട് അവര്‍ മനസ്സിലാക്കിയത് എന്തെന്നാല്‍ അവര്‍ വാസ്തവം ആയി ദൈവത്തിന്‍റെ ദൂതന്മാര്‍ ആയിരുന്നു എന്നാണ്.