ml_tn_old/heb/12/01.md

5.7 KiB
Raw Permalink Blame History

General Information:

“ഞങ്ങള്‍” എന്നും “നാം” എന്നും ഉള്ള പദങ്ങള്‍ ഗ്രന്ഥകാരനെയും തന്‍റെ വായനക്കാരെയും സൂചിപ്പിക്കുന്നു. “നിങ്ങള്‍” എന്നുള്ള പദം ബഹുവചനവും ഇവിടെ അത് വായനക്കാരെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക: [[rc:///ta/man/translate/figs-inclusive]]ഉം [[rc:///ta/man/translate/figs-you]]ഉം)

Connecting Statement:

ഇത്ര വലിയ പഴയ നിയമ വിശ്വാസികളുടെ എണ്ണം നിമിത്തം, ഗ്രന്ഥകാരന്‍ യേശു അവരുടെ ഉദാഹരണമായിട്ട് വിശ്വാസികള്‍ തന്നോടു കൂടെ വിശ്വാസ ജീവിതം നയിക്കണം എന്ന് സംസാരിക്കുന്നു.

we are surrounded by such a large cloud of witnesses

എഴുത്തുകാരന്‍ പഴയ നിയമ വിശ്വാസികളെ കുറിച്ച് പ്രസ്താവിക്കുന്നത് അവര്‍ വര്‍ത്തമാന കാലത്തെ വിശ്വാസികളെ ചുറ്റി നില്‍ക്കുന്ന മേഘം പോലെ ആയിരിക്കുന്നു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഇത്ര വലിയ സാക്ഷികളുടെ സമൂഹം നമ്മെ ചുറ്റി നില്‍ക്കുന്നു” അല്ലെങ്കില്‍ “നാം തിരുവെഴുത്തുകളില്‍ നിന്നും പഠിക്കുന്ന വിശ്വസ്തരായ ജനങ്ങളുടെ നിരവധി ഉദാഹരണങ്ങളും ഉണ്ട്.” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

witnesses

ഇവിടെ “സാക്ഷികള്‍” എന്നുള്ളത് ഇപ്പോള്‍ വിശ്വാസികള്‍ ഓടുന്നതായ വിശ്വാസ ഓട്ടത്തിനു മുന്‍ കാലത്തായി ഓടുന്നവരായി ജീവിച്ചിരുന്ന, അദ്ധ്യായം 11ല് പറഞ്ഞിരിക്കുന്ന പഴയ നിയമ വിശ്വാസികളെ ആണ് സൂചിപ്പിക്കുന്നത്.

let us lay aside every weight and easily entangling sin

ഇവിടെ “ഭാരം” എന്നും “എളുപ്പത്തില്‍ കുരുക്കില്‍ ആക്കുന്നതായ പാപം” എന്നും ഉള്ളവ ഒരു വ്യക്തി തന്നില്‍ നിന്നും നീക്കം ചെയ്യേണ്ടതും അവയെ തോല്പ്പിക്കേണ്ടതും ആയവ എന്നും പറഞ്ഞിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

every weight

വിശ്വാസികള്‍ പാലിച്ചു വരുന്ന ദൈവത്തില്‍ ആശ്രയിക്കുകയും അനുസരിക്കുകയും ചെയ്യുന്നതില്‍ നിന്നും അകറ്റി കളയുന്ന മനോഭാവങ്ങള്‍ അല്ലെങ്കില്‍ സ്വഭാവങ്ങള്‍ ആദിയായവയെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഒരു വ്യക്തി ഓടുമ്പോള്‍ ഭാരം ചുമക്കുന്നത് വിഷമകരം ആയിരിക്കുന്നതിനു സമാനം ആയിരിക്കുന്നത് പോലെ ആകുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

easily entangling sin

പാപത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് അത് ഒരു വല പോലെയോ അല്ലെങ്കില്‍ ജനത്തെ മുകളിലേക്ക് കൊണ്ടുപോകുകയും താഴേക്കു വീഴുവാന്‍ ഇടവരുത്തുകയും ചെയ്യുന്നതിന് സമാനം ആയിരിക്കുന്നു. മറു പരിഭാഷ: “ദൈവത്തെ അനുസരിക്കുന്നത് വിഷമകരം ആക്കുന്ന പാപം” (കാണുക: rc://*/ta/man/translate/figs-metaphor)

Let us patiently run the race that is placed before us

യേശുവിനെ പിന്തുടരുക എന്നുള്ളതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഒരു ഓട്ടക്കളത്തില്‍ ഓടുന്നതു പോലെ ആകുന്നു എന്നാണ്. :ഒരു ഓട്ടക്കാരന്‍ തന്‍റെ ഓട്ടം പൂര്‍ത്തീകരിക്കുന്നത് പോലെ, ദൈവം നമ്മോടു കല്‍പ്പിച്ചത് തുടര്‍മാനമായി അനുസരിക്കുന്നത് തുടരുക” (കാണുക: rc://*/ta/man/translate/figs-metaphor)