ml_tn_old/gal/03/intro.md

4.7 KiB

ഗലാത്യര്‍ 03 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍

ക്രിസ്തുവില്‍ ഉള്ള സമത്വം

സകല ക്രിസ്ത്യാനികളും ക്രിസ്തുവിനോട് തുല്യം ആയി ഐക്യപ്പെട്ടിരിക്കുന്നു. പുരാതനത്വം, ലിംഗഭേദം, സ്ഥാനമാനം എന്നിവ ഒന്നും തന്നെ കാര്യം ആകുന്നില്ല. എല്ലാവരും പരസ്പരം തുല്യര്‍ ആകുന്നു. സകല ആളുകളും ദൈവ ദൃഷ്ടിയില്‍ തുല്യര്‍ ആകുന്നു.

ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍

ഏകോത്തര ചോദ്യങ്ങള്‍

ഈ അധ്യായത്തില്‍ പൌലോസ് നിരവധി വ്യത്യസ്ത ഏകോത്തര ചോദ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.അദ്ദേഹം ഇവ ഉപയോഗിക്കുന്നത് ഗലാത്യരെ അവരുടെ പാപങ്ങളെ കുറിച്ച് ബോധവാന്മാര്‍ ആക്കേണ്ടതിനു വേണ്ടിയാണ്. (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///tw/dict/bible/kt/sin]]ഉം)

ഈ അധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വിഷമതകള്‍

ജഡം

ഇത് ഒരു സങ്കീര്‍ണ്ണം ആയ വിഷയം ആകുന്നു. “ജഡം” എന്നത് നമ്മുടെ പാപമയം ആയ പ്രകൃതിയെ സൂചിപ്പിക്കുവാന്‍ സാധ്യത ഉള്ള ഒരു ഉപമാനം ആകാം. മനുഷ്യന്‍റെ ശാരീരികം ആയ ഭാഗം പാപം എന്ന് പൌലോസ് പഠിപ്പിക്കുന്നില്ല. “ജഡം” എന്ന് ഈ അധ്യായത്തില്‍ ഉപയോഗിച്ച് ഇരിക്കുന്നത് ആത്മീകം ആയതിനു വിരുദ്ധം ആയതു എന്ന നിലയില്‍ ആകുന്നു. (കാണുക: rc://*/tw/dict/bible/kt/flesh)

“വിശ്വാസം ഉള്ളവര്‍ അബ്രഹാമിന്‍റെ സന്തതി”

ഇത് എന്താണ് അര്‍ത്ഥം നല്‍കുന്നത് എന്നതില്‍ പണ്ഡിതന്മാര്‍ അഭിപ്രായ ഭിന്നത ഉള്ളവര്‍ ആകുന്നു. ചിലര്‍ വിശ്വസിക്കുന്നത് ക്രിസ്ത്യാനികള്‍ അബ്രഹാമിനു ദൈവം നല്‍കിയ വാഗ്ദത്തങ്ങള്‍ ക്രിസ്ത്യാനികള്‍ അവകാശം ആക്കുമെന്ന് ആകുന്നു, അതിനാല്‍ ക്രിസ്ത്യാനികള്‍ ഇസ്രായേലിന്‍റെ ഭൌതിക സന്തതികള്‍ക്ക് പകരക്കാര്‍ ആകും എന്നാണ്. വേറെ ചിലര്‍ വിശ്വസിക്കുന്നത് ക്രിസ്ത്യാനികള്‍ ആത്മീയമായി അബ്രഹാമിനെ പിന്തുടരും, എന്നാല്‍ അബ്രഹാമിന് ദൈവം നല്‍കിയ വാഗ്ദത്തങ്ങള്‍ അവകാശം ആക്കുകയില്ല എന്നാണ്. പൌലോസിനെ മറ്റു പടിപ്പിക്കലുകളും ഇവിടത്തെ സാഹചര്യവും നല്‍കുന്ന വെളിച്ചത്തിന്‍റെ അടിസ്ഥാനത്തില്‍, പൌലോസ് എഴുതുന്നത്‌ യഹൂദന്മാരും വിജാതിയരും ആയ ക്രിസ്ത്യാനികള്‍ ഒരുപോലെ അബ്രഹാം ചെയ്തത് പോലെയുള്ള അതേ വിശ്വാസത്തെ പങ്കിടുന്നവര്‍ ആയിരിക്കും എന്നാണ്. (കാണുക: [[rc:///tw/dict/bible/kt/spirit]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)