ml_tn_old/act/21/intro.md

5.6 KiB

അപ്പോസ്തല പ്രവര്‍ത്തികള്‍ 21 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

അപ്പൊ.21:1-19 പൌലോസിന്‍റെ യെരുശലേമിലേക്കുള്ള യാത്രയെ വിശദീകരിക്കുന്നു. അദ്ദേഹം യെരുശലേമില്‍ എത്തിയശേഷം, അവിടെയുള്ള വിശ്വാസികള്‍ തന്നോട് യെഹൂദന്മാര്‍ അദേഹത്തെ ഉപദ്രവിക്കുവാന്‍ ഇടയുണ്ട് എന്നും അപ്രകാരം നടക്കാതിരിക്കുവാന്‍ താന്‍ ചെയ്യേണ്ടത് എന്തു എന്നും പറഞ്ഞു കൊടുത്തു (വാക്യങ്ങള്‍ 20-26). വിശ്വാസികള്‍ ചെയ്യണമെന്നു ആവശ്യപ്പെട്ടവ പൌലോസ് ചെയ്തു എങ്കിലും, യെഹൂദന്മാര്‍ അദ്ദേഹത്തെ വധിക്കുവാന്‍ ശ്രമിച്ചു. റോമാക്കാര്‍ അദ്ദേഹത്തെ വിടുവിക്കുകയും യെഹൂദന്മാരോട് സംസാരിക്കുവാന്‍ ഒരു അവസരം ഒരുക്കുകയും ചെയ്തു.

ഈ അദ്ധ്യായത്തിലെ അവസാനത്തെ വാക്യം ഒരു അപൂര്‍ണ്ണ വാക്യമായി അവസാനിക്കുന്നു. മിക്ക പരിഭാഷകളും ULT യില്‍ ചെയ്തിരിക്കുന്നത് പോലെ വാചകത്തെ അപൂര്‍ണ്ണമായി തന്നെ വിട്ടിരിക്കുന്നു.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

“അവര്‍ എല്ലാവരും ന്യായപ്രമാണം സൂക്ഷിക്കുവാന്‍ തീരുമാനിച്ചിരുന്നു.”

യെരുശലേമിലെ യെഹൂദന്മാര്‍ മോശെയുടെ പ്രമാണം പിന്തുടരുന്നവര്‍ ആയിരുന്നു. യേശുവിനെ പിന്‍ഗമിക്കുന്നവര്‍ പോലും ന്യായപ്രമാണം പിന്തുടരുന്നവര്‍ ആയിരുന്നു. ഇരു വിഭാഗക്കാരും കരുതിയിരുന്നത് പൌലോസ് ഗ്രീസിലെ യെഹൂദന്മാരോട് ന്യായപ്രമാണം അനുസരിക്കേണ്ടതില്ല എന്ന് പറഞ്ഞു എന്നാണ്. എന്നാല്‍ പുറജാതികളോട് മാത്രമാണ് പൌലോസ് അപ്രകാരം പറഞ്ഞത്.

നാസീര്‍ വൃതം

പൌലോസും തന്‍റെ മൂന്നു സ്നേഹിതന്മാരും എടുത്തത് മിക്കവാറും ഒരു നാസീര്‍ വൃതം ആയിരിക്കും, എന്തുകൊണ്ടെന്നാല്‍ അവര്‍ തങ്ങളുടെ ശിരസ്സ്‌ മുണ്ഡനം ചെയ്തിരുന്നു. (അപ്പൊ.21:23).

ദേവാലയത്തിലെ പുറജാതികള്‍

യെഹൂദന്മാര്‍ മാത്രം കടന്നു ചെല്ലുവാന്‍ ദൈവം അനുവദിച്ചിരുന്ന ദേവാലയത്തിലെ ഭാഗത്തേക്ക് പൌലോസ് ഒരു പുറജാതിയെ കൊണ്ടുവന്നു എന്ന് കുറ്റപ്പെടുത്തി. അവര്‍ ചിന്തിച്ചിരുന്നത് ദൈവം അവരില്‍ കുടെ പൌലോസിനെ ശിക്ഷിച്ചു കൊന്നുകളയണം എന്നായിരുന്നു. (കാണുക: rc://*/tw/dict/bible/kt/holy)

റോമന്‍ പൌരത്വം

റോമാക്കാര്‍ ചിന്തിച്ചിരുന്നത് റോമന്‍ പൌരത്വം ഉള്ളവരെ മാത്രം നീതിപൂര്‍വ്വം നടത്തിയാല്‍ മതി എന്നായിരുന്നു. റോമാ പൌരന്മാര്‍ അല്ലാത്തവരോട് അവരുടെ ഇഷ്ടംപോലെ ചെയ്തുകൊള്ളാം എന്ന് അവര്‍ ചിന്തിച്ചു, എന്നാല്‍ ആ ജനങ്ങള്‍ മറ്റുള്ളവരെപ്പോലെതന്നെ റോമന്‍ നിയമങ്ങള്‍ അനുസരിക്കുവാന്‍ ബാധ്യസ്തരും ആയിരുന്നു. ചില ആളുകള്‍ റോമന്‍ പൌരന്മാരായി തന്നെ ജനിച്ചിരുന്നു, മറ്റുള്ളവര്‍ റോമന്‍ പൌരത്വം നേടേണ്ടതിനു റോമന്‍ ഭരണകൂടത്തിനു പണം നല്‍കേണ്ടി വരികയും ചെയ്തു.