ml_tn_old/act/16/intro.md

3.0 KiB

അപ്പോസ്തല പ്രവര്‍ത്തികള്‍ 16 പൊതുവായ കുറിപ്പുകള്‍

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

തിമോഥെയോസിന്‍റെ പരിച്ഛേദന

പൌലോസ് തിമോഥെയോസിനെ പരിച്ഛേദന കഴിപ്പിക്കുന്നു എന്തുകൊണ്ടെന്നാല്‍ അവര്‍ യെഹൂദന്മാരോടും ജാതികളോടും യേശുവിന്‍റെ സന്ദേശം പ്രസ്താവിക്കുക ആയിരുന്നു. യെരുശലേമിലുള്ള സഭാ നേതാക്കന്മാര്‍ ക്രിസ്ത്യാനികള്‍ പരിച്ഛേദന ഏല്‍ക്കേണ്ട ആവശ്യം ഇല്ല എന്ന് തീരുമാനിച്ചിരുന്നെങ്കിലും താന്‍ ന്യായപ്രമാണത്തെ ബഹുമാനിക്കുന്നു എന്നു യെഹൂദന്മാര്‍ അറിയുവാന്‍ പൌലോസ് ആഗ്രഹിച്ചു.

വെളിച്ചപ്പാടിന്‍റെ ആത്മാവുള്ള ഒരു സ്ത്രീ

ഭൂരിഭാഗം ആളുകളും ഭാവിയെക്കുറിച്ച് അറിയുവാന്‍ ആഗ്രഹിച്ചു, എന്നാല്‍ ഭാവിയെക്കുറിച്ച് മരിച്ച ആത്മാക്കളോട് സംസാരിച്ചു പഠിക്കുന്നത് പാപം ആണെന്ന് മോശെയുടെ പ്രമാണം പ്രസ്താവിച്ചു. ഈ സ്ത്രീ ഭാവിയെക്കുറിച്ച് നന്നായി പറയുവാന്‍ കഴിവുള്ളവളായി കാണപ്പെടുന്നു. അവള്‍ ഒരു അടിമയായി, തന്‍റെ ജോലി മുഖാന്തിരം തന്‍റെ യജമാനന്മാര്‍ക്ക്‌ വളരെ പണം സമ്പാദിച്ചു കൊടുത്തു വന്നിരുന്നു. അവള്‍ പാപം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പൌലോസ് ആഗ്രഹിച്ചു, അതിനാല്‍ തന്നിലുള്ള ആത്മാവിനോട് അവളെ വിട്ട് പോകുവാന്‍ അവന്‍ പറഞ്ഞു. അവള്‍ യേശുവിനെ അനുഗമിക്കുവാന്‍ തുടങ്ങി എന്നോ അല്ലെങ്കില്‍ അവളെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലുമോ ലൂക്കോസ് പറയുന്നില്ല.